അനിലേ ഒന്ന് ഓർത്ത് വച്ചോ, തന്തക്കു പിറന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്... അനിൽ ആന്റണിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം...

കോണ്‍ഗ്രസ് സൈബര്‍ ടീമും കെപിസിസി മീഡിയാ സെല്‍ കോര്‍ഡിനേറ്റർ അനില്‍ ആന്‍റണിയും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോര് കനക്കുന്നു. കഴിഞ്ഞ ദിവസം അനില്‍ ആന്റണിയെ ഒന്നുമറിയാത്തയാള്‍ എന്ന് വിളിച്ച സൈബര്‍ ടീം, അനിലിന്‍റെ മറുപടിക്ക് ശേഷം രൂക്ഷ വിമര്‍ശനുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടി എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന പോസ്റ്റില്‍ അനിലിനെ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചിരിക്കുന്നത്. അനിലിന്റെ ഔദാര്യം പറ്റിയല്ല കോണ്‍ഗ്രസ് സൈബര്‍ ടീം പ്രവര്‍ത്തിക്കുന്നതെന്നും ഒരു മാസം കൊണ്ട് ഒരു കോടി ആള്‍ക്കാരിലേക്ക് കോണ്‍ഗ്രസിന്റെ വാര്‍ത്ത എത്തിച്ച തന്തയ്ക്ക് പിറന്ന നിലപാടാണ് സൈബര്‍ ടീം സ്വീകരിച്ചതെന്നും പറയുന്നുണ്ട്.
അനിൽ കോണ്‍ഗ്രസിന്റെ കൊടി പിടിച്ച് തുടങ്ങുന്നതിനു മുന്‍പേ പാര്‍ട്ടിക്ക് വേണ്ടി സൈബര്‍ പോരാട്ടം തുടങ്ങിയ പേജ് ആണ് കോണ്‍ഗ്രസ് സൈബര്‍ ടീം എന്നും എ. കെ. ആന്റണി എന്ന തങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നത് കൊണ്ടാണ് അനിലിന് മറുപടി പറയാത്തതെന്നും സൈബര്‍ ടീം പറയുന്നു. അനില്‍ ആന്റണിക്ക് മാത്രം ഒന്നും അറിയില്ല. എന്നും ഒരു വലിയ തിരഞ്ഞെടുപ്പ് നേരിടുമ്പോള്‍ 20 ദിവസം മുന്‍പ് വാര്‍ റൂം തുറന്ന താങ്കള്‍ വിഡ്ഢികളുടെ ലോകത്തിലെ കണ്‍വീനര്‍ ആണെന്ന് ഞങ്ങള്‍ തീര്‍ത്തു പറയുമെന്നും സൈബര്‍ ടീം ശക്തമായ ഭാഷയിൽ വിമര്‍ശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ കഴിഞ്ഞ ദിവസം സൈബര്‍ ടീമാണ് വാക്പോരിന് തുടക്കം കുറിച്ചത്. 'കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ കെ. ആന്റണി എന്നായിരുന്നു അവര്‍ വിമര്‍ശിച്ചത്.
എസി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നതല്ല സൈബര്‍ പോരാട്ടമെന്നും ഇതു പോലുള്ള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെല്‍ പിരിച്ചു വിടുന്നത് ആണ് നല്ലതെന്നും പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും എന്നും കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കില്‍ കുറിച്ചു.
സൈബര്‍ ടീമിനെതിരേ അനില്‍ ആന്റണിയും തൊട്ടു പിന്നാലെ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന പേജ് അനൗദ്യോഗികവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമാണ് എന്നായിരുന്നു അനിലിന്റെ പ്രതികരണം. ഔദ്യോഗിക അംഗീകാരം നല്‍കാത്തതില്‍ അഡ്മിന്‍ നടത്തിയ പ്രതികാരമാണ് തനിക്കെതിരെ ഉയര്‍ന്നതെന്നും പറഞ്ഞു. ഇതിനുള്ള മറുപടിയായിട്ടാണ് സൈബര്‍ ടീം വീണ്ടും എത്തിയിട്ടുള്ളത്.
സൈബര്‍ ടീംമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
അനിലേ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആയിരുന്നു നീ കളിച്ച കളിയല്ല കോൺഗ്രസ് സൈബർ ടീം ചെയ്തത്. ഒരു മാസം കൊണ്ട് ഒരു കോടി ആളുകളിലേക്ക് കോൺഗ്രസിന്റെ വാർത്തയുടെ റീച് എത്തിച്ച തന്തക്കു പിറന്ന നിലപാട് ആണ് കോൺഗ്രസ് സൈബർ ടീം സീകരിച്ചത്. നിനക്ക് അതുപോലെ വല്ല നിലപാട് കാണിക്കാൻ ഉണ്ടോ കോൺഗ്രസ് പ്രവർത്തകരുടെ അടുത്ത്.. ആദ്യമേ അനിലിനോട് പറയാനുള്ളത് താങ്കളുടെ ഔദാര്യം പറ്റിയല്ല കോൺഗ്രസ് സൈബർ ടീം ഫേസ്ബുക് പേജ് കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത്..
ഇന്ന് കേരളത്തിൽ INC OFFICIAL പേജിനെക്കാൾ ജനപിന്തുണയുള്ള പാർട്ടിയെ സപോർട്ട് ചെയ്യുന്ന ഏറ്റവും വലിയ പേജ്. ഇങ്ങനൊരു പേജിനെ താങ്കളുടെ ടീമിന് ഇലക്ഷൻ സമയത്ത് ഉപയോഗിക്കാൻ സാധിച്ചോ?? ഇല്ല എന്ന് ഞങ്ങൾക്ക് തീർത്തു പറയും കാരണം ഇങ്ങനൊരു പേജിനെ കുറിച്ച് താങ്കൾക്ക് അറിയില്ല, തങ്കൾ ഞങ്ങളുടെ പേജുമായി ബന്ധപ്പെട്ടില്ല എന്നതാണ് സത്യം.. കേരളത്തിലെ കോൺഗ്രസിന്റെ എല്ലാം നേതാക്കൾക്കും ഞങ്ങളുടെ പേജിനെ അറിയാം, ആവിശ്യമായ സപ്പോർട്ട് തരുന്നും ഉണ്ട്.
അനിൽ ആന്റണിക്ക് മാത്രം ഒന്നും അറിയില്ല.. ഒരു വലിയ തിരഞ്ഞെടുപ്പ് നേരിടുമ്പോൾ 20 ദിവസം മുൻപ് വാർറൂം തുറന്ന താങ്കൾ വിഡ്ഢികളുടെ ലോകത്തിലെ കൺവീനർ ആണെന്ന് ഞങ്ങൾ തീർത്തു പറയും എന്നൊക്കെയുള്ള താക്കീതുകൾ നൽകിയാണ് കുറിപ്പ് തുടരുന്നത്. എന്തായാലും ഇത്തരത്തിലുള്ള വാഗ്വാദങ്ങൾ പാർട്ടിക്കകത്തും പുറത്തും ചില അസ്വാരസ്യങ്ങൾക്ക് കാരണമാവുന്നുണ്ട്.
https://www.facebook.com/Malayalivartha