സൈക്കിൾ മോഷണകേസിൽ പിടിയിലായ എട്ടുവയസുകാരനെ ഞെട്ടിച്ച് പോലീസുകാർ; ഇനി പുത്തൻ സൈക്കിൾ ഓടിക്കാം

സൈകിള്‍ മോഷണക്കേസില്‍ പിടിയിലായ മൂന്നാം ക്ലാസുകാരന് പുത്തന്‍ സൈകിള്‍ വാങ്ങി നല്‍കി പോലീസുകാര്‍.
അയൽവീട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു കുട്ടിയെ അറസ്റ്റ് ചെയ്തത്. സൈകിള്‍ ഓടിക്കാനുള്ള തീവ്രമായ ആഗ്രഹത്തിലാണ് കുട്ടി അയല്‍വീട്ടിലെ സൈകിള്‍ എടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
പാലക്കാട് ഷോളയൂരിലാണ് സംഭവം നടന്നത്. പുതിയ സൈകിള്‍ കാണുന്നില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു പരിഹാരം പോലീസ് കണ്ടെതുന്നത്.
അയല്‍വീട്ടുകാര്‍ സൈകിള്‍ മോഷണം പോയതായി പോലീസില്‍ പരാതി നല്‍കി.
സംഭവങ്ങളുടെ കിടപ്പ് മനസിലായ ഷോളയൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീ വിനോദ് കൃഷ്ണ പരാതിക്കാര്‍ക്ക് സൈകിള്‍ തിരികെ നല്‍കി പരാതി പരിഹരിച്ചു. സൈകിള്‍ എടുത്തുകൊണ്ടുപോയ മൂന്നാം ക്ലാസുകാരന് പുതിയൊരു സൈകിളും വാങ്ങി നൽകുകയായിരുന്നു.
പോലീസുകാര്‍ സൈകിള്‍ വാങ്ങാനെത്തിയ കടയുടമയാണ് സംഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും തുടർന്ന് വൈറലാകുകയും ചെയ്തത്.
https://www.facebook.com/Malayalivartha