'തല്ല് കിട്ടുമെന്ന് പേടിച്ച് സ്കൂളില്‍ പോകാത്ത കുട്ടിയെ പോലെ'; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. തല്ല് കിട്ടുമെന്ന് പേടിച്ച് സ്കൂളില്‍ പോകാത്ത കുട്ടിയെ പോലെയാണ് സ്പീക്കറുടെ നടപടിയെന്നും രാഹുല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'തീരെ സുഖമില്ല, അതു കൊണ്ട് സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിനു മുന്നില്‍ ഇന്നും ഹാജരാകുവാന്‍ കഴിയില്ല ' - സ്പീക്കര്‍
പണ്ട് പരീക്ഷ പേപ്പര്‍ കിട്ടുന്ന ദിവസം തല്ല് കിട്ടുമെന്ന് പേടിച്ച്, സ്കൂളില്‍ പോകാതിരിക്കുവാന്‍ വയര്‍ തപ്പി പിടിച്ച് തലവേദനയാണെന്ന് പറയുന്ന കുട്ടിക്കാലം ഓര്‍ത്തു പോയി പെട്ടെന്ന്.
https://www.facebook.com/Malayalivartha