നിശാപാർട്ടിയുടെ മറവിൽ ലഹരി മരുന്ന് ഉപയോഗം... ആഡംബര ഹോട്ടലിൽ നടത്തിയ റെയ്ഡിൽ ഡിജെയെ അടക്കം പൊക്കി അകത്താക്കി...

നിശാവിരുന്നു നടത്തുന്ന ഹോട്ടലുകളിൽ കേന്ദ്ര ഏജൻസികളുടെ മിന്നൽ റെയ്ഡ്. പുതുതലമുറയെ നശിപ്പിക്കുന്ന ലഹരി മരുന്നിന്റെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ നിശാപാർട്ടികളിൽ ലഹരി മരുന്ന് കണ്ടെത്താൻ വ്യാപക പരിശോധന നടത്തി വരികയായിരുന്നു.
കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലാണ് റെയ്ഡ് നടത്തിയത്. എക്സൈസ്, നർകോടിക് സെൽ, കസ്റ്റംസ് അടക്കമുള്ള സംഘമാണ് സംയുക്തമായി പരിശോധന നടത്തിയത്. പരിശോധനയിൽ ഏറെ വീര്യം കൂടിയ ലഹരി മരുന്നുമായി ഡിജെ അടക്കം നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എറണാകുളത്തെ ആഡംബര ഹോട്ടലുകളിൽ മയക്ക് മരുന്ന് ഉപയോഗിച്ച് നിശാ പാർട്ടികൾ നടക്കുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു സംയുകത പരിശോധന മടത്തിയത്. ഫോർട്ട് കൊച്ചിയിൽ അടക്കം അഞ്ച് നക്ഷത്ര ഹോട്ടലുകളിൽ ഒരേ സമയത്തായിരുന്നു നടപടി ആരംഭിച്ചത്.
രണ്ട് ഏജന്‍സികളും ഒരുമിച്ചുള്ള നടപടി അപൂര്‍വമായിരുന്നു. പാര്‍ട്ടി നിര്‍ത്തി പരിശോധന തുടങ്ങി. പാര്‍ട്ടികളിലെത്തിയവരുടെ കയ്യില്‍ ലഹരിമരുന്നുണ്ടോ എന്നായിരുന്നു ആദ്യ പരിശോധന. പരിശോധനയ്ക്ക് ശേഷം ഓരോരുത്തരെയായി വിട്ടയച്ചു. ഇത് മണിക്കൂറുകള്‍ നീണ്ടുനിന്നു.
രാത്രി 11 മണിയോടെ തുടങ്ങിയ റെയഡ് പുലർച്ചെ നാല് മണിവരെ നീണ്ടു നിന്നു. എക്സൈസ്, നർകോട്ടിക് സെൽ, കസ്റ്റംസ് അടങ്ങുന്ന സംഘം ആയിരുന്നു പരിശോധനയിൽ പങ്കാളികളായത്. സംയുക്ത സംഘമെത്തുമ്പോൾ എറണാകുളം ചക്കര പറമ്പിലുള്ള ഹോട്ടലിൽ നൂറിലേറെ യുവതി യുവാക്കൾ പങ്കെടുത്ത് നിശാ പാർട്ടി നടക്കുന്നുണ്ടായിരുന്നു.
ആ സമയം അവിടെ നിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്നതയിരുന്നു. ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, കഞ്ചാവ്, സിന്തറ്റിക് ലഹരി വസ്തുക്കൾ അടക്കം കണ്ടെത്തിയത്. ഹോട്ടലുകളിലേയ്ക്ക് ബാംഗ്ലൂർ, ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ നിന്നാണ് ലഹരി എത്തിച്ചതെന്നും ഏജൻസികൾ അറിയിച്ചു.
ഹോട്ടലുകളിലെ മുറികള്‍ കേന്ദ്രീകരിച്ചു പരിശോധന തുടര്‍ന്നപ്പോഴാണ് പാലാരിവട്ടത്തെ ആഡംബര ഹോട്ടലില്‍ നിന്ന് എംഡിഎംഎയും കെമിക്കല്‍ ഡ്രഗുകളുമടക്കം ചിലര്‍ പിടിയിലായത്. നിശാ പാര്‍ട്ടിയ്ക്കായി എത്തി മുറിയെടുത്തു ലഹരിമരുന്ന് ഉപയോഗിക്കുകയായിരുന്നു ഇവര്‍. കസ്റ്റംസ് ഡോഗ് സ്ക്വാഡിലെ സ്നിഫര്‍ ഡോഗാണ് ലഹരിമരുന്ന് മണംപിടിച്ച് കണ്ടെത്തിയത്.
പാലാരിവട്ടം ചക്കരപ്പറമ്പിലെ ഹോളി ഡേ ഇന്നിൽ മുന്നൂറിലധികം യുവതീ യുവാക്കളാണ് ഡി. ജെ പാർട്ടിയിൽ പങ്കെടുത്തത്. ഇവിടെ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മയക്കുമരുന്ന് ഉപയോഗിച്ചുള്ള റേവ് പാര്‍ട്ടികള്‍ നടക്കുന്നുവെന്ന രഹസ്യവിവരം ഉണ്ടായിരുന്നു. വാരാന്ത്യത്തില്‍ രാത്രി തുടങ്ങി പുലര്‍ച്ചെവരെ നീളുന്ന നിശാ പാര്‍ട്ടികളെക്കുറിച്ചാണ് വിവരം ലഭിച്ചിരുന്നത്.
ആലുവ സ്വദേശി ഡിസ്കോ ജോക്കിയെന്ന അൻസാർ, നിശാ പാർട്ടിയുടെ സംഘാടകരായ നിസ് വിൻ, ജോമി ജോസ്, ഡെന്നിസ് റാഫേൽ എന്നിവരെയാണ് ചക്കരപ്പറമ്പിലെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. എക്സൈസ് മേഖല ഓഫീസിലെത്തിച്ച് പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു.
മറ്റ് നാലിടങ്ങളിലെ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം. കൊച്ചിയിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ മിന്നല്‍ റെയ്ഡ് നടത്തിയത്. ബംഗലുരു അടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇവർ മയക്ക് മരുന്ന് എത്തിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
നേരത്തെയും പ്രതികൾ കൊച്ചിയിലടക്കം നിശാ പാർട്ടികൾ സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് ഹോട്ടലുകളിലും ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. നഗരത്തിലെ ലഹരി മരുന്ന് പാര്‍ട്ടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. പരിശോധനയുടെ വിശദവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha