ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ബന്ധുവിന്റെ ഫോണില്‍ കണ്ടതിന് പിന്നാലെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്

ബന്ധുവിന്റെ ഫോണില്‍ ഭാര്യയുടെ മൊബൈല്‍ നമ്പര്‍ കണ്ടതിന് പിന്നാലെ ബന്ധുവിനെയും ബന്ധുവിന്റെ ഭാര്യയെയും വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്. കൊല്ലം ആയൂരിലാണ് സംഭവം. സംഭവത്തില്‍ ആയുര്‍ സ്വദേശി സ്‌റ്റെഫിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിപ്പട്ടി സ്വദേശി ബിനുരാജിനും ഭാര്യയ്ക്കുമാണ് അതിക്രമത്തില്‍ ഗുരുതര പരിക്കേറ്റത്. തലക്ക് ഗുരുതരമായ പരിക്കേറ്റ ഇവര്‍ ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വര്‍ഷങ്ങളായി രണ്ട് കുടുംബവും ശത്രുതയിലാണ് കഴിഞ്ഞിരുന്നത്. സംഭവത്തില്‍ വധശ്രമത്തിനാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ബിനു രാജിന്റെ മൊബൈല്‍ ഫോണില്‍ തന്റെ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് പ്രതിയായ സ്‌റ്റെഫിന്‍ കണ്ടു. ഇതിന്റെ വൈരാഗ്യത്തില്‍ പട്ടിക കമ്പുമായി വീടിനകത്തേക്ക് അതിക്രമിച്ചു കയറി. ബിനുരാജിനെ തലക്കും ദേഹത്തും അടിച്ചു മുറിവേല്‍പ്പിച്ചു. ഇത് തടയാന്‍ ശ്രമിച്ച ബിനു രാജിന്റെ ഭാര്യയുടെ തലയ്ക്കും പട്ടിക കമ്പ് കൊണ്ട് അടിച്ചു.
ബോധം നഷ്ടപ്പെട്ട് തറയില്‍ കിടന്ന ബിനു രാജിനെയും തലയ്ക്കു മുറിവേറ്റ ഭാര്യയെയും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സകള്‍ക്കായി ഇവര്‍ ഗോകുലം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട്‌പോയി ചടയമംഗലം പൊലീസ് ബിനുരാജിന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സ്‌റ്റെഫിനെ വൈക്കല്‍ ഭാഗത്തുനിന്നാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























