മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കക്കാട് പള്ളിമുക്കില്‍ വാടകക്ക് താമസിച്ചു വന്ന സിടി ബല്‍ക്കീസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022ല്‍ കണ്ണൂരില്‍ പാര്‍സല്‍ വഴി കൊണ്ട് വന്ന രണ്ട് കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് ബല്‍ക്കീസ്. മൂന്ന് വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.
https://www.facebook.com/Malayalivartha


























