കേരളത്തില്‍ സൂര്യന്‍ നിഴലില്ലാനിമിഷങ്ങള്‍; ആ ദിവസങ്ങള്‍ വരുന്നു, സൂര്യന്റെ ഉത്തരായനകാലത്തെ നിഴലില്ലാദിനങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച മുതലാണ് സീറോ ഷാഡോ ഡേ

കേരളത്തില്‍ സൂര്യന്‍ നിഴലില്ലാനിമിഷങ്ങള്‍ സമ്മാനിക്കുന്ന ദിവസങ്ങള്‍ വരുന്നതായി റെപ്പ്പോർട്ട്. സീറോ ഷാഡോ ഡേ എന്നാണ് ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയമായ പേര് എന്നത്. സൂര്യന്റെ ഉത്തരായനകാലത്തെ നിഴലില്ലാദിനങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച (ഏപ്രില്‍ 11) മുതലാണ് ആരംഭിക്കുന്നത്. വിവിധ ജില്ലകളില്‍ വ്യത്യസ്ത ദിവസങ്ങളിലാണ് നിഴലില്ലാനിമിഷങ്ങള്‍ അനുഭവിക്കാൻ സാധിക്കുക.നട്ടുച്ചയ്ക്ക് സൂര്യന്‍ തലയ്ക്കുമുകളിലായിരിക്കും എന്നുപറയാറുണ്ടെങ്കിലും എല്ലാ നട്ടുച്ചകളിലും അതു സംഭവിക്കുന്നതല്ല.
അതായത് ഒരുവര്‍ഷം ഒരിടത്ത് രണ്ടുദിവസം മാത്രമാണ് സൂര്യന്‍ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. അപ്പോള്‍ നിഴലുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യും. ആ ദിനങ്ങളാണ് നിഴലില്ലാദിവസങ്ങള്‍ എന്നറിയപ്പെടുന്നത്. ദക്ഷിണായനകാലത്തും ഉത്തരായനകാലത്തും ഓരോ ദിവസങ്ങള്‍ ഇത്തരത്തിലുണ്ടാകും. ഇന്ത്യയില്‍ ഇത്തരം ദിവസങ്ങള്‍ വരുന്നത് ഏപ്രിലിലും ഓഗസ്റ്റിലുമാണ് എന്നതാണ്.
ഭൂമിയില്‍ +23.5 ഡിഗ്രിക്കും -23.5 ഡിഗ്രിക്കും ഇടയില്‍ അക്ഷാംശംവരുന്ന ഇടങ്ങളില്‍ മാത്രമേ ഇത്തരം നിഴലില്ലാദിവസങ്ങള്‍ ഉണ്ടാകുകയുള്ളു. കേരളം മുഴുവനായും ഈ പരിധിയില്‍ വരുകയാണ്. ഉത്തരേന്ത്യയില്‍ ഇത് ഒരിക്കലും സംഭവിക്കുന്നില്ല. അവിടം ഈ പരിധിക്ക് വെളിയിലായതിനാലാണ്. ഓരോ പ്രദേശത്തെയും നിഴലില്ലാനേരം കണ്ടെത്താന്‍ മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്. ആന്‍ഡ്രോയ്ഡില്‍ സീറോ ഷാഡോ ഡെയ്സ് എന്ന് തിരഞ്ഞാല്‍ ഇതുലഭിക്കും.
തിരുവനന്തപുരം-ഏപ്രില്‍ 11-ന് 12.24 കൊല്ലം-12-ന് 12.25 പത്തനംതിട്ട -13-ന് 12.24 ആലപ്പുഴ, കോട്ടയം-14-ന് 12.25 ഇടുക്കി-15-ന് 12.22
എറണാകുളം-15-ന് 12.25 തൃശ്ശൂര്‍-17-ന് 12.25
പാലക്കാട്-18-ന് 12.23 മലപ്പുറം-18-ന്-12.2
കോഴിക്കോട്-19-ന് 12.26 വയനാട്-20-ന് 12.25 കണ്ണൂര്‍-21-ന് 12.27 കാസര്‍കോട്-22-ന് 12.29
ജില്ലകളില്‍ മുകളില്‍പ്പറഞ്ഞ സമയങ്ങളിലാണ് ഈ പ്രതിഭാസം ദൃശ്യമാവുക.
https://www.facebook.com/Malayalivartha
























