രതീഷിനെ കൊന്നതോ? ആ കയര്‍ നിര്‍ണായകം; രതീഷ് തൂങ്ങിക്കിടന്ന കയറില്‍ രതീഷിന്റെ വിരലടയാളമുണ്ടായിരുന്നില്ലെന്നും എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ വിരലടയാളം അതില്‍ കാണപ്പെട്ടു

മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷ് മാനസികസമ്മര്‍ദത്തെത്തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന കൂട്ടുപ്രതികളുടെ മൊഴി പോലീസ് തള്ളിക്കളഞ്ഞു.
രതീഷിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നെന്നും അറസ്റ്റിലാകുമെന്ന ഭീതിയില്‍ തൂങ്ങിമരിച്ചതാണെന്നും രതീഷിനൊപ്പം ഒളിവിലുണ്ടായിരുന്ന വിപിന്‍, ശ്രീരാഗ് എന്നീ പ്രതികള്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയെങ്കിലും രതീഷിനെ കൊലചെയ്ത് കെട്ടിത്തൂക്കിയതാണെന്ന വിലയിരുത്തലാണ് ക്രൈം ബ്രാഞ്ചിന്റേത്.
രതീഷ് തൂങ്ങിക്കിടന്ന കയറില്‍ രതീഷിന്റെ വിരലടയാളമുണ്ടായിരുന്നില്ലെന്നും എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ വിരലടയാളം അതില്‍ കാണപ്പെട്ടു എന്ന സൂചനയാണ് പുറത്തുവരുന്നത്.
മന്‍സൂറിനെ കൊലചെയ്ത ശേഷം രഹസ്യതാവളത്തില്‍ സിപിഎം കാരായ പ്രതികള്‍ തമ്മില്‍ കൊലയെച്ചൊല്ലി ഏറ്റുമുട്ടലുണ്ടായെന്നും മര്‍ദനത്തില്‍ മരിച്ച രതീഷിനെ കശുമാവില്‍ കെട്ടിത്തൂക്കിയതാണെന്നുമാണ് പോലീസ് നിരീക്ഷണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരീകാവയവ പരിശോധനാ ഫലവും വന്നതിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്ന് പറയുമ്പോഴും മൃതദേഹത്തിലെ പരിക്കുകളുടെ ഘടന കൊലപാതകത്തിലേക്കാണ് സൂചന നല്‍കുന്നത്.
രതീഷിന്റെ വയറ്റിലും അടിവയറ്റിലുമുള്ള ചതവുകള്‍ മന്‍സൂറിനെ കൊലചെയ്ത വേളയിലുണ്ടായ ഏറ്റമുട്ടലില്‍ സംഭവിച്ചതാണെന്ന സിപിഎം വിശദീകരണം പോലീസ് ഇപ്പോഴും മുഖവിലയ്ക്കെടുത്തിട്ടില്ല. വയറിനു മുറമെ പിന്‍വശത്തെ ചതതവുകള്‍ മരണത്തിന് തൊട്ടുമുന്‍പ് സംഭവിച്ചതാണെന്ന സൂചനയാണ് എഫ്ഐആറിലുള്ളതെന്നു പറയപ്പെടുന്നു.
ഫോറന്‍സിക് സര്‍ജന്റെയും സയന്റിഫിക് വിദഗ്ധരുടെയും നിരീക്ഷണങ്ങളും കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെങ്കില്‍ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലുമുണ്ടാകും.
രതീഷ് സിപിഎമ്മിനുവേണ്ടി മുന്‍പും അക്രമത്തിന് പോയിരുന്നയാളെണെന്നും ഇത്തരത്തില്‍ ക്രിമിനല്‍ മനസുള്ളയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട മാനസികാവസ്ഥയല്ലെന്നുമാണ് പോലീസ് പറയുന്നത്. തെറ്റായി പ്രതിയാക്കപ്പെട്ടതിലുള്ള മാനസീക സമ്മര്‍ദത്തില്‍ രതീഷ് ആത്മഹത്യ ചെയ്തതാണെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ന്യായീകരണം പോലീസ് അംഗീകരിച്ചിട്ടില്ല.
ഇലക്ഷനു മുന്‍ ദിവസങ്ങളിലും രതീഷ് ഉള്‍പ്പെടുന്ന കൊലയാളി സംഘം പലയിടങ്ങളില്‍ തമ്പടിച്ചിരുന്നതായും അതിക്രമങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായും സൈബര്‍ അന്വേഷണത്തില്‍ വ്യക്തമായിക്കഴിഞ്ഞു. പ്രതികളുടെ ഫോണ്‍വിളികളും വാട്സ് ആപ്പ് സന്ദേശങ്ങളും മന്‍സൂര്‍കേസ് ആസൂത്രിതമായ കൊലപാതകമാണെന്നതിന് വ്യക്തമായ തെളിവാണ്.
ഭീരുവിന്റെ മാനസികാവസ്ഥയിലായുന്നില്ല കൊലയ്ക്കു മുന്‍പും കൊലയ്ക്കുശേഷവും രതീഷ് എന്നതും സന്ദേശങ്ങളില്‍ തെളിഞ്ഞിരിക്കെ സ്റ്റഡിയിലുള്ള കൂട്ടുപ്രതികളുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ രതീഷ് മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുവരെ കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നുനെമ്മ് മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇവരുടെ ഇടയില്‍നിന്ന് രതീഷ് ഒളിച്ചോടി കശുമാവില്‍ തൂങ്ങിമരിച്ചുവെന്ന പാര്‍ട്ടി വിശദീകരണം ക്രൈം ബ്രാഞ്ച് അപ്പാടെ തള്ളിക്കഴിഞ്ഞു.
അതേ സമയം തെരഞ്ഞെടുപ്പ് ദിവസം രതീഷിന് ലീഗ് പ്രവര്‍ത്തകരില്‍ നിന്നും മര്‍ദ്ദനം ഏറ്റിരുന്നതായും ഇതുസംബന്ധിച്ച് രതീഷിന്റെ അമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് എം വി ജയരാജന്റെ വിശദീകരണം. എന്നാല്‍ ഈ പരാതി സിപിഎം ആസൂത്രിതമായി അമ്മയെക്കൊണ്ട് കൊടുപ്പിച്ചതാണെന്ന് പോലീസ് സംശയിക്കുന്നു.
രതീഷ് അടക്കമുള്ളവര്‍ ഒളിവില്‍ കഴിഞ്ഞ മേഖലയില്‍ പല വീട്ടുകാരുമായും രതീഷിന് നല്ല ബന്ധമാണുള്ളതെന്നും പ്രദേശത്തെ ചില വീട്ടുകാര്‍ ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തതായും കേസ് അന്വേഷിക്കുന്ന കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























