കോട്ടയത്തെ വിജയികളില്‍ ആരെക്കെയാകും മന്ത്രിമാര്‍; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കാര്യമായ നേട്ടമുണ്ടാക്കുകയും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് ജയിച്ചുവരികയും ചെയ്താല്‍ അവിടെയും കൊടുക്കണം സ്ഥാനം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് ഒരു മന്ത്രിപോലുമുണ്ടായിരുന്നില്ലെന്ന പരാതി ഉണ്ടാവാവാത്ത വിധം കോട്ടയം നേട്ടമുണ്ടാക്കും

യുഡിഎഫ് ജയിച്ചാലും എല്‍ഡിഎഫ് ജയിച്ചാലും അടുത്ത മന്ത്രിസഭയില്‍ കോട്ടയത്തിന് കാര്യമായ പരിഗണയുണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് ഒരു മന്ത്രിപോലുമുണ്ടായിരുന്നില്ലെന്ന പരാതി ഉണ്ടാവാവാത്ത വിധം കോട്ടയം നേട്ടമുണ്ടാക്കും.
കഴിഞ്ഞ സര്‍ക്കാരില്‍ സുരേഷ് കുറുപ്പിനെ സ്പീക്കര്‍ പദവിയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും പഴയ വിഎസ് പക്ഷക്കാരന്‍ എന്ന പരിമിതിയില്‍ പിണറായി വിജയനും സിപിഎമ്മിലെ ശത്രുപക്ഷവും കൂറുപ്പിനെ ഒഴിവാക്കുകയായിരുന്നു. ലോക്സഭയിലും നിയമസഭയിലുമായി ആറു വിജയം നേടിയ സുരേഷ് കുറുപ്പിന് ഒരിക്കല്‍പോലും വലിയ അംഗീകാരം സിപിഎം നല്‍കിയിരുന്നുമില്ല.
ഇത്തവണ യുഡിഎഫ് ജയിച്ച് ഭരണം പിടിച്ചാല്‍ ഉമ്മന്‍ ചാണ്ടി ഒത്തുതീര്‍പ്പു മുഖ്യമന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ പുതുപ്പള്ളിക്ക് വീണ്ടും അംഗീകാരമാകും. ആഭ്യന്തരവും ധനകാര്യവും ഉള്‍പ്പെടെ എല്ലാ വകുപ്പും ഒരിക്കലെങ്കിലും കൈകാര്യം ചെയ്യാന്‍ ഭാഗ്യമുണ്ടായ അപൂര്‍വത്തില്‍ അപൂര്‍വം നേതാവാണ് പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ്.
കോട്ടയത്തു നിന്നും തിരുവഞ്ചൂര്‍ ജയിച്ചുവന്നാല്‍ മന്ത്രിസ്ഥാനം കിട്ടിയേ തീരു. മുന്‍പ് ആഭ്യന്തരം ഉള്‍പ്പെടെ വകുപ്പുകളുടെ ചുമതലയും തിരുവഞ്ചൂര്‍ വഹിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം വിജയവുമായാണ് തിരുവഞ്ചൂര്‍ സഭയിലെത്തുക.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കാര്യമായ നേട്ടമുണ്ടാക്കുകയും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് ജയിച്ചുവരികയും ചെയ്താല്‍ അവിടെയും കൊടുക്കണം സ്ഥാനം. വലിയ തോല്‍വിയും വലിയ വിജയവും സംഭവിക്കാവുന്ന പാര്‍ട്ടിയാണ് ജോസഫ് വിഭാഗം. മോന്‍സിന് മന്ത്രിസ്ഥാനം കിട്ടാതെ വന്നാല്‍ കേരള കോണ്‍ഗ്രസില്‍ ഒരു ഗ്രൂപ്പിനോ പിളര്‍പ്പിനോ പോലും സാധ്യതയുണ്ടായേക്കാം.
ഇടുക്കിയില്‍നിന്ന് ഫ്രാന്‍സീസ് ജോര്‍ജ് വിജയിച്ചാല്‍തന്നെ ഇടുക്കി ജില്ലയില്‍നിന്ന് രണ്ടാം മന്ത്രിക്കുള്ള സാധ്യത വിരളവുമാണ്. പാലായില്‍ എങ്ങാനും മാണി സി കാപ്പന്‍ ജയിച്ചുവന്നാല്‍ കേരള നാഷണലിസ്റ്റ് കോണ്‍ഗ്രസിലെ ഏക അംഗം എന്ന പരിഗണന ബാക്കി നില്‍ക്കുകയും ചെയ്യുന്നു. കേരള കോണ്‍ഗ്രസില്‍ ജേക്കബ് വിഭാഗത്തിലെ ഏക അംഗം അനൂപ് ജേക്കബിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ അപാരവിജയക്കാരന്‍ മാണി സി കാപ്പനെ മാറ്റിനിറുത്താനാവുകയില്ല.
ഇടതുമുന്നണിയിലെ വിജയസാധ്യകകള്‍ അനുകൂലമായാല്‍ പാലായില്‍നിന്നും ജോസ് കെ മാണിക്കും ഏറ്റുമാനൂരില്‍ വിഎന്‍ വാസവനും മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പാണ്. സാമൂദായിക പ്രാനിധ്യവും ഇതില്‍ അനുകൂല ഘടകമായി മാറാം.
അതില്‍തന്നെ ധനകാര്യമോ റവന്യൂവോ ജോസ് കെ മാണിക്ക് ലഭിച്ചേക്കാം. മാണി വിഭാഗത്തിന് വലിയ പ്രതിനിത്യം ലഭിച്ചാല്‍ നാലു വിജയം തുടരെ നേടിയ കാഞ്ഞിരപ്പള്ളിയിലെ എന്‍ ജയരാജിനും പരിഗണനയുണ്ടാകാം.
കെ നാരാണയണക്കുറുപ്പ് ഇരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ മകന്‍ ജയരാജ് ഇരുന്നേക്കാം എന്ന സംസാരം ഉയര്‍ന്നുകഴിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ അതൊരു ചരിത്രമായി മാറുകയും ചെയ്യാം.
സിപിഐ മന്ത്രിസ്ഥാനത്ത് വനിതാ പ്രാതിനിധ്യം നല്‍കിയാല്‍ രണ്ടാം ടേം വിജയിച്ചുവരുന്ന സികെ ആശയെയും പരിഗണിച്ചുകൂടായ്കയില്ല. സിപിഐ മുന്‍പും വനിതാ മന്ത്രാമാരെ വാഴിക്കുന്നതില്‍ പിന്നോട്ടാണെന്ന് പരാതിയുണ്ട്. മൂന്നു വിജയം നേടിയ പീരുമേട്ടിലെ ഇഎം ബിജിമോള്‍ക്ക് മന്ത്രിസ്ഥാനം കൊടുത്തില്ലെന്ന പരാതി ബിജിമോള്‍ക്കും പാര്‍ട്ടിക്കുള്ളിലും മുന്‍പുണ്ടായിരുന്നു. ഏതു മുന്നണി ജയിച്ചാലും ഇക്കുറി കോട്ടയത്തിന് മിനിമം രണ്ടു മന്ത്രമാരുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പ്.
https://www.facebook.com/Malayalivartha