ഇനി സിനിമയിലേയ്ക്ക്! ആദ്യ കാൽവെയ്പ്പ് വിനീതിനോടൊപ്പം: ബിഗ് സ്‌ക്രീനില്‍ അഭിനയിക്കാന്‍ പോവുന്ന സന്തോഷത്തില്‍ സൂരജ്

മോട്ടിവേഷൻ വീഡിയോകളിലൂടെ മലയാളികളുടെ പ്രിയതരമായിമാറിയതാണ് സൂരജ്. മിനിസ്‌ക്രീനിൽ പാടാത്ത പൈങ്കിളിയെന്ന സീരിയലിലെ ദേവ എന്ന കഥാപാത്രമായി വന്ന് വീട്ടമ്മമാരുടെ സ്വന്തമായ താരവുമാണ്.
പരമ്പരയില്‍ രസകരമായ മുഹൂര്‍ത്തങ്ങളും പ്രണയരംഗങ്ങളുമൊക്കെയായി മുന്നേറുകയാണ് സൂരജിന്റെ കഥാപാത്രം. വളരെ പെട്ടെന്ന് പ്രേക്ഷകരുമായി ചേര്‍ന്നുനിന്ന സൂരജ് സോഷ്യല്‍ മീഡിയയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സിനിമലോകത്തേക്ക് കാലെടുത്ത വച്ച വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സൂരജ്. 'സിനിമ ക്യാമറയുടെ മുന്നിലേക്ക് ഉള്ള എന്റെ ആദ്യ കാല്‍വെപ്പ്.
ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന എന്റെ സ്വപ്നമായിരുന്ന വിനീത് ശ്രീനിവാസന്‍ സാര്‍, എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു സമ്മാനമാണ് എനിക്ക് ദിവസം കിട്ടിയത്'- എന്നാണ് സൂരജ് കുറിച്ചിരിക്കുന്നത്.
വിനീതിനോട് സംസാരിക്കുന്നതിന്റെ ചെറു വീഡിയോയും ചിത്രവുമാണ് താരം പങ്കുവച്ചിരിക്കുന്നത്. പലപ്പോഴും വീഡിയോകളിലും കുറിപ്പുകളിലുമായി തന്റെ സിനിമാ മോഹം സൂരജ് വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha