ക്രൈബ്രാഞ്ച് കേസ് റടദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം; മുഖ്യമന്ത്രിയും സിപിഎമ്മും കേരള സമൂഹത്തോട് മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇഡിക്കതിരായ ക്രൈബ്രാഞ്ച് കേസ് റടദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെളിവുകള്‍ എതിരായപ്പോള്‍ അന്വേഷണം തന്നിലേക്കു തിരിയുമെന്ന് മുഖ്യമന്ത്രി ഭയന്നു. ബിജെപിയുമായി തെരഞ്ഞെടുപ്പ് രഹസ്യധാരണ ഉണ്ടാക്കിയശേഷം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്ന ഇരയെന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത്. ലൈഫ് മിഷന്‍ ക്രമക്കേട് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയും സിപിഎമ്മും കേരള സമൂഹത്തോട് മറുപടി പറയണമെന്നും എന്നാല്‍ ഇതില്‍ നിന്നു ശ്രദ്ധ തിരിക്കാനണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. മാത്രവുമല്ല കേസില്‍ വലിയ ഗൂഢാലോചനകളാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രേരിപ്പിച്ചു എന്നതടക്കമുള്ള കേസിലായിരുന്നു ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ഇതിന് ആധാരമായത് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മൊഴിയാണ്. എന്നാല്‍ വനിത പോലീസ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ അവിടെ ഉണ്ടായിരുന്നില്ല എന്ന് കോടതി രേഖകളിലൂടെ പുറത്തുവന്നു. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കേണ്ട കേരള പോലീസ് നാളിതുവരെയായി യാതൊരന്വേഷണത്തിനും തയ്യാറായിട്ടില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
https://www.facebook.com/Malayalivartha

























