സനുവിന് പ്ലാനുകള്‍ ഉണ്ടായിരുന്നു..... സനു മോഹന്‍ മുന്‍കാലത്ത് നടത്തിയ ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായി... പുണെയില്‍ നിന്നുള്ള കേസുകള്‍ പ്രകാരം 11.5 കോടി രൂപയുമായി ഇയാള്‍ അഞ്ചു വര്‍ഷം മുമ്പ് മുങ്ങിയതെന്നാണു കണ്ടെത്തല്‍....

ഇത്തരം ഒരു വിചിത്ര സംഭവം മുന്‍പെങ്ങും ഉണ്ടായിട്ടില്ല .സ്വന്തം മകളെ കൊലപ്പെടുത്തുന്നതിനുള്ള കാരണം ഇപ്പോഴും അവിശ്വസനീയമാകുകയാണ് .മാത്രമല്ല ഇത്തരത്തിലുള്ള അവസ്ഥയില്‍ ഒരു കുറ്റവാളി നടത്തിയ നീക്കങ്ങളാണ് ഏറെ സംശയം ജനിപ്പിക്കുന്നത് .
കോടികള്‍ തിരിമറി നടത്തുന്ന ഒരു തട്ടിപ്പുകാരനാണ് ഇയാള്‍ എന്ന പോലീസിന്റെ നിഗമനം ശരി വയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് ലഭ്യമാകുന്നത് .ഇതാണ് പോലീസിനെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രധാന കാരണം .
ഒരു തരത്തിലും പ്രതി പറയുന്ന കാര്യങ്ങളും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല .സനു മോഹന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് പറയുമ്പോഴും അതില്‍ അവിശ്വസനീയമായ ഘടകമാണ് അയാളുടെ നിരവധി സ്ഥലങ്ങളിലേക്കുള്ള യാത്രയും പോലീസിനെ
കബിളിപ്പിക്കുന്ന തരത്തിലുള്ള സമീപനവും .രക്ഷപ്പെടാന്‍ ആവുന്നത്ര അടവുകള്‍ ഇയാള്‍ പയറ്റിയതായി തന്നെയാണ് കാണാന്‍ കഴിയുന്നത് .
'നമ്മള്‍ മരിക്കുകയാണെന്ന് പറഞ്ഞു, മകള്‍ കരഞ്ഞപ്പോള്‍ ശരീരത്തോടു ചേര്‍ത്തു പിടിച്ചു ശ്വാസം മുട്ടിച്ചു', മൂക്കിലൂടെ ചോര വന്നു മരിച്ചെന്നു കരുതി എടുത്തു കാറില്‍ കയറ്റി പുഴയില്‍ ഉപേക്ഷിച്ചു' വൈഗയുടെ മരണത്തെക്കുറിച്ച് സനു മോഹന്‍ പൊലീസിനു നല്‍കിയ ഈ മൊഴി പൊലീസ് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.
സാഹചര്യ തെളിവുകളും സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ മൊഴികളിലും ഇവ സ്ഥിരീകരിക്കാവുന്ന വിവരങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. എന്നാല്‍ സനു മോഹന്‍ നല്‍കിയ മൊഴി പൂര്‍ണമായും പൊലീസ് കണക്കിലെടുത്തിട്ടില്ലെന്നാണു വിവരം.അതിനു കാരണമാകുന്നസാഹചര്യമാണ് ഏറ്റവും പ്രധാനം .
കൊന്നത് ഒറ്റയ്ക്ക്, മറ്റാര്‍ക്കും പങ്കില്ല; ഭയംമൂലം ആത്മഹത്യ ചെയ്തില്ല: സനുവിന്റെ മൊഴി .കടബാധ്യതയാണ് ആത്മഹത്യാ തീരുമാനത്തിനു പിന്നിലെന്നാണു വെളിപ്പെടുത്തല്‍. താന്‍ ഏറ്റവും സ്‌നേഹിച്ചിരുന്നത് മകളെ ആയിരുന്നു. താന്‍ മരിച്ചാല്‍ മകള്‍ക്ക് ആരുമുണ്ടാകില്ലെന്നു കരുതിയിരുന്നതിനാല്‍ അവളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം.
അതിനാലാണു ഭാര്യയെ ബന്ധുവീട്ടിലാക്കി ഫ്‌ലാറ്റിലെത്തി മകളോടു കാര്യങ്ങള്‍ പറഞ്ഞശേഷം ശ്വാസം മുട്ടിച്ചത്. മകളെ പുഴയില്‍ ഉപേക്ഷിച്ചശേഷം ആത്മഹത്യ െചയ്യാന്‍ ധൈര്യമുണ്ടായില്ല. അതിനാലാണ് നാടുവിട്ടത് എന്നുമാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞിരിക്കുന്നത്. വൈഗയെ പുതപ്പില്‍ പൊതിഞ്ഞു കാറിലേക്ക് എടുത്തുകൊണ്ടു പോകുന്നതു കണ്ടതായി ഫ്‌ലാറ്റില്‍നിന്നുള്ള ഒരാളുടെ മൊഴി നേരത്തെ പൊലീസിനു ലഭിച്ചിരുന്നു. ഇതു പരിഗണിക്കുമ്പോള്‍ സനു മോഹന്‍ പറഞ്ഞത് സ്ഥിരീകരിക്കാമെന്നാണു പൊലീസ് വിലയിരുത്തല്‍.
എന്നാല്‍ മകളുടെ ശരീരത്തു ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹ പരിശോധനകളിലോ വീടിനുള്ളിലോ കാണാതിരുന്നതിനാല്‍ മൊഴി പൂര്‍ണമായും കണക്കിലെടുക്കേണ്ട എന്നതിലേക്കു സൂചന നല്‍കിയിട്ടുണ്ട്. സംഭവം നടക്കുന്ന മാര്‍ച്ച് 21നോടു ചേര്‍ന്നുള്ള ഏതാനും ദിവസങ്ങളായി സനു സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല.
എന്നാല്‍ സനു പിടിയിലാകുമ്പോള്‍ ഇയാളില്‍നിന്ന് ഒരു ഫോണ്‍ കണ്ടെത്തിയിരുന്നു. ഇതു മറ്റാര്‍ക്കും അറിയാത്ത ഫോണായിരുന്നെന്നാണു പറഞ്ഞിരിക്കുന്നത്. കൃത്യമായ പ്ലാനിങ്ങില്ലെങ്കില്‍ പിന്നെ ഇത്തരത്തില്‍ ഒരു ഫോണ്‍ കൈവശം വച്ചത് എന്തിനാണ് എന്നതു സംശയത്തിന് ആക്കം കൂട്ടുന്നു.മാത്രമല്ല ഇയാളുടെ മുന്‍കാല തട്ടിപ്പുകളുടെ കൂടി ചുരുള്‍ അഴിയുകയാണ് .
മകളെ പുഴയില്‍ ഉപേക്ഷിക്കുമ്പോള്‍ അവള്‍ മരിച്ചിരുന്നില്ലെന്ന വിവരം ബെംഗളൂരുവില്‍ വച്ചാണ് ഇയാള്‍ അറിയുന്നതൈന്നാണു പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ സംഭവം നടന്ന് 27 ദിവസമായിട്ടും എന്തുകൊണ്ടു പൊലീസിനു പിടികൊടുക്കാതെ മുങ്ങി പല സ്ഥലങ്ങളിലേക്കു പോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.
അതിര്‍ത്തി കടന്നശേഷം ബെംഗളൂരുവിലേക്കു പോയി അവിടെ നിന്നു കോയമ്പത്തൂരിലെത്തി വാഹനം വില്‍ക്കുകയായിരുന്നു എന്നാണു പറഞ്ഞിരിക്കുന്നത്. ഇതില്‍ നിന്നും 50,000 രൂപ ലഭിച്ചു. ഈ പണംകൊണ്ടാണു ഗോവയിലും മംഗളൂരുവിലുമെല്ലാം പോയത്. തിരിച്ചറിഞ്ഞെന്നു മനസിലായപ്പോഴാണു മംഗളൂരുവിലെ ലോഡ്ജില്‍നിന്നു മുങ്ങിയത്. ഇവിടെനിന്നു ഗോവയിലേക്കു പോകാനുള്ള ശ്രമത്തിനിടെയാണു പിടിയിലായത് എന്നും പറയുന്നു.പക്ഷെ അവിടെയും സംശയം ജനിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ട് .
ഇതിനിടെ പലപ്രാവശ്യം ആത്മഹത്യാ ശ്രമം നടത്തി എന്നാണ് ഇയാള്‍ പറയുന്നത്. കൈ ഞരമ്പു മുറിച്ചും ട്രെയിനിനു മുന്നില്‍ ചാടിയും ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും പറയുമ്പോള്‍ എന്തുകൊണ്ടു പിടികൊടുക്കാതെ മുങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.
ഇയാള്‍ കടുത്ത സാമ്പത്തിക ബാധ്യതയെന്നു പറയുമ്പോഴും പുണെയില്‍നിന്നുള്ള കേസുകള്‍ പ്രകാരം 11.5 കോടി രൂപയുമായാണ് ഇയാള്‍ അഞ്ചു വര്‍ഷം മുമ്പ് മുങ്ങിയതെന്നാണു കണ്ടെത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























