പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റ് സമ്മേളനത്തില്‍ പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഒരുക്കിയിരിക്കുന്നത്. പിന്നാക്ക വിഭാഗ വികസനത്തിന് 200.94 കോടി രൂപയും പട്ടിക ജാതി വിഭാഗത്തിലുള്ളവര്‍ക്കുള്ള ലൈഫ് മിഷന്‍ പദ്ധതിക്കായി 300 കോടി രൂപയുമാണ് ഇക്കുറി ബഡ്ജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. ഇവകൂടാതെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വികസനത്തിനായി 677.17 കോടി രൂപയും പട്ടിക മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന് 370 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പിന്നാക്ക വിഭാഗങ്ങളിലെ വിധവകളുടെ സ്വയംതൊഴിലിനായി മൂന്ന് കോടി രൂപ, ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമത്തിനായി 94.69 കോടി രൂപ, ന്യൂനപക്ഷ വിഭാഗത്തിന് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നാല് കോടി രൂപയും അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബഡ്ജറ്റില്‍ അവതരിപ്പിച്ചു. എസ്‌സിഎസ്ടി വികസന, ആരോഗ്യമേഖല എന്നിവക്കുള്ള വിഹിതം 15 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു. പരിവര്‍ത്തിത കൈdjസ്തവരുടെ സുസ്ഥിര വികസനത്തിനായുള്ള പുതിയ പദ്ധതിക്ക് പത്ത് കോടി ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
റെക്കോഡ് സമയമെടുത്താണ് കെ എന്‍ ബാലഗോപാല്‍ ബഡ്ജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച പ്രസംഗം 11.53ഓടെയാണ് പൂര്‍ത്തിയായത്. മുന്‍ ധനമന്ത്രിമാരായ തോമസ് ഐസക്കിനും ഉമ്മന്‍ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബഡ്ജറ്റാണ് കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 53 മിനിട്ടുമായിരുന്നു അവതരണം.
https://www.facebook.com/Malayalivartha
























