കശാപ്പിന് ഒരുക്കിയ പോത്ത് കയര്‍ പൊട്ടിച്ച് വിരണ്ടോടിയത് 10 കിലോമീറ്റര്‍! ഞായറാഴ്ച പകല്‍ ജനത്തിന് നല്‍കിയത് ഭീതിയുടെ എട്ടുമണിക്കൂര്‍... അമ്പരപ്പിൽ പടപ്പറമ്പ്

പടപ്പറമ്പിൽ ഞായറാഴ്ച്ച രാവിലെ കശാപ്പിന് ഒരുങ്ങവേ പോത്ത് വിരണ്ടോടി. പത്ത് കിലോമീറ്ററോളം വിരണ്ടോടിയ പോത്ത് ജനങ്ങളെ എട്ടുമണിക്കൂറോളം ഭീതിയിൽ നിർത്തി. രാവിലെ ആറോടെയാണ് പടപ്പറമ്ബ്, ചെറുകുളമ്ബ്, പഴമള്ളൂര്‍, മീനാര്‍കുഴി തുടങ്ങിയ പ്രദേശങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിനു തുടക്കം കുറിച്ചത്.
പടപ്പറമ്ബിലെ സ്വകാര്യ ചടങ്ങിന് അറുക്കാന്‍ കൊണ്ടുവന്നതായിരുന്നു ഈ പോത്തിനെ. റോഡിലൂടെയും ഊടുവഴികളിലൂടെയും 10 കിലോമീറ്ററിലേറെ ഓടുകയായിരുന്നു. വാഹനങ്ങളില്‍ തട്ടാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്.
നോമ്പ് കാലമായതിനാല്‍ രാവിലെ റോഡില്‍ ആളുകള്‍ കുറഞ്ഞതും അനുഗ്രഹമായി. ഉച്ചക്ക് രണ്ടിനുശേഷം കുറുവ പാടത്തുവെച്ചാണ് പോത്തിനെ വരുതിയിലാക്കിയത്.
മറ്റൊരു പോത്തിനെയും എരുമയെയും അരികിലെത്തിച്ച് മെരുക്കാന്‍ ശ്രമിക്കുകയും കഴുത്തില്‍ കയര്‍ എറിഞ്ഞ് കുരുക്കുകയുമായിരുന്നു. വാഹനത്തിലാണ് പടപ്പറമ്ബിലേക്ക് തിരികെ കൊണ്ടുവന്നത്. വൈകീട്ട് 5.30ഓടെ പോത്തിനെ കശാപ്പ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























