ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ സ്ഥാനത്തു നിന്നു പുറത്താക്കിയ, പത്തോളം അഴിമതിക്കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥനു വേണ്ടി ഡയറക്ടറുടെ കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്...

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ കാര്യം അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നാണ് . എന്നാല്‍ പലരും അതിന് തടയിടുന്നതാണ് ഇപ്പോൾ കാണുന്നത് .
ഉദാഹരണത്തിന് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ സ്ഥാനത്തു നിന്നു പുറത്താക്കിയ, പത്തോളം അഴിമതിക്കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥനു വേണ്ടി ഡയറക്ടറുടെ കസേര വ്യവസായ വകുപ്പ് ഒഴിച്ചിട്ടു എന്നതാണ് ഇപ്പോൾ കേരളം കേൾക്കുന്ന വാർത്ത
ലോകായുക്തയിലും വിജിലന്‍സിലു മടക്കം പത്തോളം കേസുകള്‍ നിലവിലുള്ള മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വഹിച്ചിരുന്ന സി.കെ. ബൈജുവിനു വേണ്ടിയാണ് ഡയറക്ടര്‍ തസ്തികയില്‍ പുതിയ നിയമനം നടത്താതെ വ്യവസായ വകുപ്പ് ഒളിച്ചുകളിക്കുന്നത്.
സി.കെ. ബൈജുവിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് മണികുമാര്‍, ഷാജി പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഫ്രെബുവരി 23നാണ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.
500 ലോഡ് കരിങ്കൽ കടത്താൻ പാസ് നൽകിയ ശേഷം 18000 ലോഡ് കരിങ്കൽ കടത്താൻ കൂട്ട് നിന്നതിനു വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ബൈജു.. ഇതേ ബൈജുവിന്റെ വീട്ടിൽ എറണാകുളത്തെ വിജിലൻസ് സ്‌പെഷ്യൽ ടീം റെയ്ഡ് നടത്തി പിടിച്ചത് 33 ലക്ഷത്തോളം രൂപയാണ്. ഈ കേസും ബൈജു നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇങ്ങനെ പതിനാറാളോം അഴിമതിക്കേസുകളാണ് സി.കെ. ബൈജുവിനെതിരെ ഉണ്ടായിരുന്നത്. ഇതില്‍ ആറോളം കേസുകള്‍ അവസാനിച്ചു. പത്ത് കേസുകളുണ്ട്.
2016 ല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 90 ലക്ഷം രൂപ സി.കെ. ബൈജുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 33 ലക്ഷത്തോളം രൂപയുടെ കണക്ക് കാണിക്കാനാകാത്തതിനാല്‍ വിജിലന്‍സ് കേസെടുത്തിരുന്നു.
ബിജുവിനെതിരെയുള്ള വിജിലൻസ് കേസിനെ തുടർന്നു പിഎസ്‌സി നിർദ്ദേശ പ്രകാരം ബിജുവിന്റെ രണ്ടു ഇൻക്രിമെന്റ് തടഞ്ഞു നടപടിയെടുത്തിരുന്നു. ബിജുവിനു നേരെ അച്ചടക്ക നടപടി ശുപാർശ ചെയ്തതിനെ തുടർന്നു ഡിപ്പാർട്ട്‌മെന്റ്ൽ പ്രൊമോഷൻ കമ്മറ്റി ബിജുവിന് പകരം ടി.കെ.രാമകൃഷ്ണനെ ഡയറക്ടർ ആക്കി മാറ്റി
വിജിലൻസ് ബൈജുവിനു പകരം ബിജു എന്ന് വിജിലൻസ് ഉത്തരവിൽ പറഞ്ഞതിനാൽ ആശയക്കുഴപ്പമുണ്ടായിരുന്നു. അത് പിന്നെ വിജിലൻസ് തന്നെ തിരുത്തിയതിനാൽ ബൈജുവിനെതിരെ തുടർ നടപടികൾ വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. പക്ഷെ പിന്നീട് ക്രമക്കേടുകൾ കണ്ടെത്താത്തതിനാൽ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു.
പാലയിൽ അനധികൃത ഘനനത്തിനു ഒത്താശ ചെയ്തു കൊടുക്കുകയാണ് ബൈജു ചെയ്തത്. ഈ വിജിലൻസ് കേസ് ബൈജു നേരിടുന്നുണ്ട്. കോട്ടയം ജില്ലാ ജിയോളജിസ്റ്റ് ആയിരിക്കെയാണ് അനധികൃത മൈനിംഗിന് ബൈജു ഒത്താശ ചെയ്തത്. ഈ കേസിൽ ബൈജുവിന് കുറ്റാരോപണ മെമോയും കുറ്റാരോപണപത്രികയും നൽകിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനവും ഈ ഉദ്യോഗസ്ഥൻ നേരിടുന്നുണ്ട്. ഇതിലും വകുപ്പ്തല നടപടികൾ തുടരുന്നുണ്ട്. ബൈജുവിനെതിരെ ശിക്ഷണ നടപടി സ്വീകരിക്കാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. പക്ഷെ ഈ കേസിൽ ബൈജു ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ഇതിന്റെ നിലവിലേ അവസ്ഥ എന്തെന്ന് അഡ്വക്കേറ്റ് ജനറലിനോട് അന്വേഷിക്കുന്നുണ്ട്. ഇതാണ് നിലവിലെ ഡയറക്ടറുടെ കാര്യത്തിൽ വകുപ്പ് നടത്തിയ നടപടികൾ-പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കുന്നു.
ഹൈക്കോടതി പുറത്താക്കാന്‍ ഉത്തരവിട്ടിട്ടും ബൈജു ചുമതലയൊഴിയാന്‍ കൂട്ടാക്കിയില്ല. ഉത്തരവ് വന്ന ശേഷം ക്വാറിയിങ് ലീസ് അനുവദിക്കുന്നതും ക്രഷറുകള്‍ക്ക് കോമ്പൗണ്ടിങ് രജിസ്ട്രേഷന്‍ അനുവദിക്കുന്നതുമായ നടപടികള്‍ എന്നിവ ബൈജു ഡയറക്ടറുടെ ചുമതലയില്‍ ഇരുന്നു തന്നെ നിര്‍വഹിച്ചു.
ഇത് ലക്ഷങ്ങളുടെ കോഴ വാങ്ങിയാണെന്നു ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനായ പൗലോസ് വീണ്ടും ചീഫ് സെക്രട്ടറിയെ സമീപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 31 ന് സി.കെ. ബൈജുവിനെ പുറത്താക്കുകയും ഫ്രെബുവരി 24 മുതല്‍ ഡയറക്ടറുടെ ചുമതലയില്‍ ഇരുന്ന് ബൈജു സ്വീകരിച്ച നടപടികള്‍ അസാധുവാണെന്നും ചൂണ്ടിക്കാട്ടി വകുപ്പ് സെക്രട്ടറി ഉത്തരവിറക്കുകയുമായി രുന്നു.
ബൈജുവിന് പകരം ഡയറക്ടറുടെ ചുമതലയില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ചീഫ് സെക്രട്ടറി വ്യവസായ വകുപ്പിന് നിര്‍ദേശം നല്‍കി. എന്നാല്‍ നാളിതുവരെ നടപടിയുണ്ടായില്ല. ഇതിനിടെ, സി.കെ. ബൈജു ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.
മേയ് മാസത്തില്‍ വിരമിക്കുന്ന ബൈജുവിന്, സുപ്രീംകോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടായാല്‍ വീണ്ടും ഡയറക്ടര്‍ കസേര നല്‍കാമെന്ന വ്യവസായ വകുപ്പിന്റെ താല്‍പ്പര്യമാണ് പുതിയ ഡയറക്ടറെ നിയമിക്കാത്തതിനു പിന്നിലെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
ക്വാറികളുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാനും പരിശോധന നടത്താനും അധികാരമുള്ള സുപ്രധാന വകുപ്പിലെ ഡയറക്ടര്‍ തസ്തികയാണ് നിക്ഷിപ്ത താല്‍പര്യത്തിനു വേണ്ടി ഒഴിച്ചിട്ടിരിക്കുന്നത്.സി.കെ. ബൈജുവിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കെ ഇയാളെ കെഎംഎംഎല്ലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ച വ്യവസായ വകുപ്പിന്റെ നടപടിയും വിവാദമായിരുന്നു.
https://www.facebook.com/Malayalivartha
























