കെഎസ്ആര്‍ടിസിയില്‍ പഞ്ചിങ് ഏര്‍പ്പെടുത്താന്‍ നടപടി തുടങ്ങി

കെഎസ്ആര്‍ടിസിയില്‍ പഞ്ചിങ് ഏര്‍പ്പെടുത്തുന്നതിന് ഒന്നര വര്‍ഷം മുന്‍പ് എടുത്ത തീരുമാനം നടപ്പാക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി. പഞ്ചിങ് നടപ്പാക്കുന്നതിന് യൂണിയനുകളുമായി ധാരണയിലെത്തിയിട്ടു വര്‍ഷം ഒന്നരയായെങ്കിലും അഞ്ചു റീജനല്‍ വര്‍ക്‌ഷോപ്പുകളില്‍ മാത്രമേ കൃത്യമായി നടപ്പാക്കിയിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇതു നടപ്പാക്കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം തീരുമാനിക്കുകയായിരുന്നു.
ആദ്യഘട്ടമായി കെഎസ്ആര്‍ടിസി ആസ്ഥാന ഓഫിസിലും തുടര്‍ന്ന് എല്ലാ ഡിപ്പോകളിലും പഞ്ചിങ് നടപ്പാക്കും. കെല്‍ട്രോണിനാണു ചുമതല. ആസ്ഥാന ഓഫിസില്‍ ഇതു നടപ്പാക്കുന്ന ജോലി തുടങ്ങി. അടുത്ത മാസം അവസാനത്തോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് ഓരോ ഡിപ്പോയിലായി നടപ്പാക്കാനാണു തീരുമാനമെന്നും മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























