വിഖ്യാതമായ ഷേക്‌സ്‌പിയറിന്റെ നാടകമാണ് ഹാംലറ്റ് .അതിൽ ഡെന്മാർക്കിലെ കൊല്ലപ്പെട്ട രാജാവായ ഹാംലറ്റ് മകനോട് തന്റെ ഘാതകനെ പറ്റി വെളിപ്പെടുത്തുന്ന ഒരു രംഗമുണ്ട്..അതിശക്തമായ ആവിഷ്കാര ഭംഗിയോടെ അവതരിപ്പിച്ച ദുരന്തനാടകം സാഹിത്യ ചരിത്രത്തിലെ ഒരേടാണ് .അതിനു സമാനമായ അവസ്ഥയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്

വിഖ്യാതമായ ഷേക്‌സ്‌പിയറിന്റെ നാടകമാണ് ഹാംലറ്റ് .അതിൽ ഡെന്മാർക്കിലെ കൊല്ലപ്പെട്ട
രാജാവായ ഹാംലറ്റ് മകനോട് തന്റെ ഘാതകനെ പറ്റി വെളിപ്പെടുത്തുന്ന ഒരു രംഗമുണ്ട്..അതിശക്തമായ ആവിഷ്കാര ഭംഗിയോടെ അവതരിപ്പിച്ച ദുരന്തനാടകം സാഹിത്യ ചരിത്രത്തിലെ ഒരേടാണ് .അതിനു സമാനമായ അവസ്ഥയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്
പലരും ദൃശ്യം മോഡൽ കൊലപാതകമാണ് നടന്നത് എന്ന് കരുതുമ്പോഴും റോയി പോലീസിനോട് താൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ പറയുമ്പോൾ അതിനു സമാനമായി തോന്നുന്നത് ഹാംലറ്റിലെ ആ സംഭവം തന്നെയാണ് .ക്ളാഡിയസ് രാജാവ് തന്റെ ജേഷ്ഠനെ വക വരുത്തിയ സംഭവത്തിന് സമാനമായ മറ്റൊരു അവസ്ഥ തന്നെയല്ലേ ഷാജി പീറ്ററുടെ ജീവിതത്തിലും ഉണ്ടായിരിക്കുന്നത് എന്നാണ് പലരുടെയും അഭിപ്രായം .
ഹാംലറ്റ് പ്രേതമായി തന്റെ മക്നറെ മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു... കൊല്ലം ഭാരതീപുരത്ത് രണ്ടര വര്‍ഷം മുമ്പ് സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ ബന്ധുവായ റോയിയുടെ വെളിപ്പെടുത്തലാണ് പൊലീസിന് തുമ്പ് നൽകിയത് .
ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതില്‍വീട്ടില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് കണ്ടെടുത്തത്. ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തതിരുന്നു. ഈ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്.
മൃതദേഹം കുഴിച്ചിടാനെന്ന് സംശയിക്കുന്ന ചാക്കും എല്ലിന്‍ കഷ്ണണങ്ങളുമാണ് പോലീസും ഫോറന്‍സിക് വിദഗദ്ധരും പുറത്തെടുത്തത്. ഇതിനോടൊപ്പം പ്രതികളെ അനായാസം പിടികൂടി.. രണ്ടര കൊല്ലത്തോളം ഇത് സംബന്ധിച്ച വിവരങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല എന്നത് ഏറെ ശ്രദ്ധേയമായിരുന്നു .
സംഭവത്തില്‍ കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരന്‍ സജിനും അമ്മ പൊന്നമ്മയും അറസ്റ്റിലായി... ഇരുവരും ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്. 2018-ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചപ്പോള്‍ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്ന് ഇരുവരും പോലീസിനോട് വെളിപ്പെടുത്തി...
സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്കിനിടെ സജിന്‍ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഷാജി നിലത്തുവീണു. ഇവര്‍ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാല്‍ സംഭവം മറ്റാരും അറിഞ്ഞില്ല.
മാത്രമല്ല ഷാജിയുടെ പൂർവ്വകാല ചരിത്രമാണ് പ്രതികൾക്ക് ഇത്രയും കാലം രക്ഷയായത് .. .നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവില്‍ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കു മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്.പല കേസുകളിലും പ്രതിയായിരുന്നതിനാല്‍ പോലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. പോലീസിനെ ഭയന്ന് എവിടെയോ മാറിത്താമസിക്കുന്നുവെന്നാണ് വീട്ടുകാര്‍ പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരവും പരാമര്‍ശിക്കപ്പെട്ടു.വെട്ടിത്തുറന്ന് പറഞ്ഞ ആ കാര്യങ്ങൾ പിന്നീട് പുറംലോകം അറിയുകയായിരുന്നു
പൊന്നമ്മയില്‍ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയി അറിഞ്ഞു. ഇതുകേട്ട റോയി കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെത്തി സ്വപ്നം കണ്ടതെന്ന മട്ടിൽ സംഭവം വിവരിച്ചു.
ഇതേത്തുടര്‍ന്ന് പത്തനംതിട്ട-പുനലൂര്‍ ഡിവൈ.എസ്.പി.മാര്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ചോദ്യം ചെയ്യാനായി പൊന്നമ്മയെയും സജിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha