'ഇത്രയൊക്കെയായിട്ടും "വില കൊടുത്ത് വാങ്ങണമെന്നിരിക്കേ വാക്‌സിൻ ഇനിയും കേരള സർക്കാർ സൗജന്യമായി കൊടുക്കുമോ?" എന്ന പത്രക്കാരുടെ ചോദ്യത്തിന് "അതൊരിക്കൽ പറഞ്ഞതാണല്ലോ, അതിനി ഇടക്കിടെ മാറ്റിപ്പറയേണ്ട കാര്യമില്ല" എന്ന് ഉണ്ടാകാൻ പോകുന്ന സാമ്പത്തികബാധ്യതകളെക്കുറിച്ച് വ്യക്‌തമായി ബോധ്യമുണ്ടായിട്ടും ജനങ്ങൾക്ക് വേണ്ടി പറയുന്ന മുഖ്യമന്ത്രിയുണ്ടല്ലോ...' ഡോ ഷിംനാ അസീസ് കുറിക്കുന്നു

കഴിഞ്ഞ ദിവസമാണ് സീറം ഇൻസ്‌റ്റിറ്റ്യൂ വാക്‌സിന് വിലകൂട്ടിയത്. കേന്ദ്രത്തിന് 150 രൂപക്കും സംസ്‌ഥാന സർക്കാരുകൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രിക്ക് 600 രൂപക്കും വാക്‌സിൻ വിൽക്കുമെന്ന് സീറം ഇൻസ്‌റ്റിറ്റ്യൂട്ട് പറയുകയായിരുന്നു. എന്നാൽ ഇത്രയൊക്കെയായിട്ടും "വില കൊടുത്ത് വാങ്ങണമെന്നിരിക്കേ വാക്‌സിൻ ഇനിയും കേരള സർക്കാർ സൗജന്യമായി കൊടുക്കുമോ?" എന്ന പത്രക്കാരുടെ ചോദ്യത്തിന് "അതൊരിക്കൽ പറഞ്ഞതാണല്ലോ, അതിനി ഇടക്കിടെ മാറ്റിപ്പറയേണ്ട കാര്യമില്ല" എന്ന് ഉണ്ടാകാൻ പോകുന്ന സാമ്പത്തികബാധ്യതകളെക്കുറിച്ച് വ്യക്‌തമായി ബോധ്യമുണ്ടായിട്ടും ജനങ്ങൾക്ക് വേണ്ടി പറയുന്ന മുഖ്യമന്ത്രിയുണ്ടല്ലോ... വാക്‌സിൻ സൗജന്യമായി സർക്കാർ നൽകുമെന്ന് പറയുമ്പോൾ നമുക്ക് കിട്ടുന്ന ആ ഉറപ്പുണ്ടല്ലോ, ധൈര്യമുണ്ടല്ലോ... അത് ശരിക്കും വാക്കുകൾക്കതീതമാണ് എന്ന് കുറിക്കുകയാണ് ഡോ. ഷിംനാ അസീസ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നാട്ടിൽ പടർന്ന് പിടിക്കുന്ന മഹാമാരിയുടെ നേരത്ത് തരം കിട്ടിയാൽ ജനങ്ങളെ വരെ വിറ്റ് തിന്നേക്കാവുന്ന കേന്ദ്രസർക്കാരിന്റെ ഓക്‌സിജൻ കയറ്റുമതിയും വാക്‌സിൻ നയവും കാണുന്നത് അൽപം ഭയത്തോടെയാണ്. ഇത്രയും ജനവിരുദ്ധമായൊരു സർക്കാർ ഉണ്ടാക്കി വെക്കുന്ന ദ്രോഹങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനത്തേതാണ് ഇപ്പോൾ വാക്‌സിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്.
കേന്ദ്രത്തിന് 150 രൂപക്കും സംസ്‌ഥാന സർക്കാരുകൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രിക്ക് 600 രൂപക്കും വാക്‌സിൻ വിൽക്കുമെന്ന് സീറം ഇൻസ്‌റ്റിറ്റ്യൂട്ട് പറഞ്ഞപ്പോൾ വാക്‌സിൻ ഇത് വരെ കിട്ടിയിട്ടില്ലാത്ത ഭൂരിഭാഗം ആളുകളെയാണ് ഓർത്തത്. പലർക്കും ജോലിയും കൂലിയുമില്ല, ചിലരൊക്കെ പുച്‌ഛിക്കുന്ന 'കിറ്റ്' ഉള്ളത് കൊണ്ട് കഴിഞ്ഞൊരു വർഷം കഴിഞ്ഞ് കൂടിയവരാണ് കുറേയേറെ പേർ.
ഇത്രയൊക്കെയായിട്ടും "വില കൊടുത്ത് വാങ്ങണമെന്നിരിക്കേ വാക്‌സിൻ ഇനിയും കേരള സർക്കാർ സൗജന്യമായി കൊടുക്കുമോ?" എന്ന പത്രക്കാരുടെ ചോദ്യത്തിന് "അതൊരിക്കൽ പറഞ്ഞതാണല്ലോ, അതിനി ഇടക്കിടെ മാറ്റിപ്പറയേണ്ട കാര്യമില്ല" എന്ന് ഉണ്ടാകാൻ പോകുന്ന സാമ്പത്തികബാധ്യതകളെക്കുറിച്ച് വ്യക്‌തമായി ബോധ്യമുണ്ടായിട്ടും ജനങ്ങൾക്ക് വേണ്ടി പറയുന്ന മുഖ്യമന്ത്രിയുണ്ടല്ലോ... വാക്‌സിൻ സൗജന്യമായി സർക്കാർ നൽകുമെന്ന് പറയുമ്പോൾ നമുക്ക് കിട്ടുന്ന ആ ഉറപ്പുണ്ടല്ലോ, ധൈര്യമുണ്ടല്ലോ... അത് ശരിക്കും വാക്കുകൾക്കതീതമാണ്.
''നാളെത്തൊട്ട് നമ്മളൊരുമിച്ചങ്ങോട്ട് ഇറങ്ങുകയല്ലേ..." എന്ന് മഹാപ്രളയകാലത്ത് ആ മനുഷ്യൻ പറഞ്ഞതോർത്തു പോയി.
ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാർ.
https://www.facebook.com/Malayalivartha