കേന്ദ്രത്തിനെതിരെ കേരള സര്‍ക്കാര്‍ തെറ്റിദ്ധാരണ പരത്തുകയാണ്; കേന്ദ്രം തന്നാല്‍ വിതരണം ചെയ്യും എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ; വാക്സിന് നയം തെറ്റ് എന്നു പറഞ്ഞു സംസ്ഥാനം ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്

കേരള സര്‍ക്കാറിനെതിരെ വിമർശനമുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേന്ദ്രത്തിനെതിരെ കേരള സര്‍ക്കാര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു . എല്ലാം കേന്ദ്രം തന്നാല്‍ വിതരണം ചെയ്യും എന്ന നിലപാടിലാണ് സംസ്ഥാന സർക്കാരെന്ന് അദ്ദേഹം ആരോപിച്ചു .
വാക്സിന് നയം തെറ്റ് എന്നു പറഞ്ഞു സംസ്ഥാനം ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു . കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് മാനദണ്ഡം തെറ്റിച്ചു എന്നും സുരേന്ദ്രന് ആവര്‍ത്തിക്കുകയും ചെയ്തു.
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമായിരിക്കുമ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും അനാവശ്യമായി ഭീതി പരത്തുന്ന പ്രചരണം ഉണ്ടാകരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു .സംസ്ഥാനത്തെ എല്ലാ പൗരൻമാർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ഡിസംബർ 13 ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ വാക്സിന് വേണ്ടി കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.
കേന്ദ്രം നൽകുന്ന വാക്സിൻ വിതരണം ചെയ്യുന്ന പോസ്റ്റ്മാന്റെ ജോലി മാത്രമേ സംസ്ഥാനത്തിനുള്ളൂവെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. മെയ് 1 മുതൽ പ്രായ പൂർത്തിയായ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും വാക്സിൻ ഇല്ല എന്ന പ്രചരണം നടത്തി അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയച്ച് ജനങ്ങളെ ഭീതിയിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
വാക്സിൻ കയ്യിലുണ്ടായിരുന്നപ്പോൾ 13 ശതമാനം വിതരണം മാത്രമാണ് കേരളത്തിൽ നടന്നത്. തിരഞ്ഞെടുപ്പ് വന്നപ്പോൾ ഒന്നും ചെയ്യാതിരുന്നവർ ഇപ്പോൾ രാഷ്ട്രീയമായി വാക്സിനെ ഉപയോഗിക്കുകയാണ്. പ്രളയകാലത്ത് നടന്നതിന് തുല്ല്യമായ അസത്യ പ്രചരണമാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ നടക്കുന്നത്.
കൊവിഡിന്റെ തുടക്കത്തിൽ മോദി വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ തിരിച്ചെത്തിക്കില്ലെന്നും കർണാടക മാത്രം കേരളത്തിലേക്കുള്ള അതിർത്തി അടയ്ക്കുന്നുവെന്നും പ്രചരണം നടത്തിയവരാണ് ഇപ്പോൾ വാക്സിന്റെ കാര്യത്തിലും കള്ള പ്രചരണം നടത്തുന്നത്. മോദി സർക്കാർ പിണറായി സർക്കാരിനെ പോലല്ല.
https://www.facebook.com/Malayalivartha