കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആണ് കൂട്ട പരിശോധന നടത്തുന്നത്; നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു ആക്ഷേപം; കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല; സർക്കാർ ഡോക്ടർമാരുടെ വിമർശനത്തിന് മറുപടി നൽകി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ

കൊവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാർ വിമർശിച്ചിരുന്നു. എന്നാൽ അവർക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത് .കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആണ് കൂട്ട പരിശോധന നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു ആക്ഷേപം. കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കെജിഎംഒഎയ്ക്ക് സർക്കാർ തീരുമാനത്തിനെതിരെ നിൽക്കാനാകില്ലെന്നും നിരന്തരമായി കൂട്ട പരിശോധന ഉണ്ടാകില്ലെന്നും വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇനി കൂട്ട പരിശോധനയുടെ കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു .
പരിശോധനാ ഫലം നൽകാൻ വൈകുന്നതിനാൽ കൂട്ട പരിശോധന അശാസ്ത്രീയമാണെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ വിമർശിക്കുകയുണ്ടായി. ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ ലക്ഷ്യം തകർക്കുകയാണ്. രോഗലക്ഷണമുള്ളവരിലേയ്ക്കും സമ്പർക്കപ്പട്ടികയിലുള്ളവരിലേയ്ക്കുമായി പരിശോധന ചുരുക്കണം.
ലാബ് സൗകര്യം വർധിപ്പിക്കണം. മനുഷ്യവിഭവശേഷി വർധിപ്പിക്കണം എന്നും കെജിഎംഒഎ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തു.
പിന്തുണച്ച് ഐഎംഎയും രംഗത്തെത്തിയിരുന്നു. മെഡിക്കൽ പരീക്ഷകൾ മാറ്റി വെക്കരുത് എന്നും ഐഎംഎ ആവശ്യപ്പെടുകയുണ്ടായി . കൊവിഡ് പ്രോട്ടാകോൾ പാലിച്ച് പരീക്ഷ നടത്തണം.
പരീക്ഷ നീട്ടി വച്ചാൽ ജൂനിയർ ഡോക്ടർമാരുടെ അഭാവം ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കും. വോട്ടെണ്ണൽ ദിവസം കർഫ്യൂ പ്രഖ്യാപിക്കണം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പ്രോട്ടോക്കോൾ പാലിച്ച് നടത്തണം. തടങ്ങി വച്ച പരീക്ഷകൾ നിർത്തേണ്ട. വിദ്യാർത്ഥികളുടെ ഭാവിയുടെ പ്രശ്നമാണ് അതെന്നും ഐഎംഎ അഭിപ്രായപ്പെടുകയുണ്ടായി.
സാമ്പിള്‍ പരിശോധനയ്‌ക്ക് കൊടുത്താല്‍ പരിശോധന ഫലം വരുന്നത് വരെ നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുളളവര്‍ക്കാണ് പരിശോധനയില്‍ മുന്‍ഗണന നല്‍കുന്നത്. നേരിയ ലക്ഷണമെങ്കിലും ഉണ്ടെങ്കില്‍ ആരും പറയാതെ പരിശോധന കേന്ദ്രത്തില്‍ എത്തണം. പരിശോധനഫലം വരാന്‍ കുറച്ച് ദിവസം താമസിക്കുമെന്നും ശൈലജ വ്യക്തമാക്കി.
മഹാമാരിയെ നേരിടാന്‍ എളുപ്പവഴികളില്ല. ദിവസവും ഒരു ലക്ഷത്തിനടുത്ത് സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇതിന്റെ വ്യാപ്‌തി നോക്കാം. ഓവര്‍ ആക്‌ട് ചെയ്‌തതു കൊണ്ടാണ് കേരളത്തിന്റെ മരണനിരക്ക് പിടിച്ചുനിര്‍ത്താനായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha