കാണാതായ വീട്ടമ്മയെ വീടിനു സമീപം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുട്ടനാട് വീട്ടമ്മയെ വീടിനു സമീപം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിടങ്ങറ മതിച്ചിയില് പരേതനായ ആനന്ദന്റെ ഭാര്യ പങ്കജാക്ഷി (68) യാണ് മരിച്ചിരിക്കുന്നത്. മകനും ഭാര്യയും കുട്ടികളും വീടിനടുത്ത് ഇവരുടെ കടയോട് ചേര്‍ന്ന മുറിയിലും പങ്കജാക്ഷി വീട്ടിലുമാണ് ഉറങ്ങിയത്. പുലര്‍ച്ചെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഇന്നു 2ന്. തൃക്കൊടിത്താനം ചന്ദനപ്പറമ്ബില്‍ കുടുംബാംഗമാണ്. മക്കള്‍: അനീഷ്, താഴമ്ബൂ (തൃക്കൊടിത്താനം പഞ്ചായത്ത് അംഗം) മരുമക്കള്‍: സ്മിത, അനില്‍.
https://www.facebook.com/Malayalivartha