കോവിഡ് രണ്ടാം തരംഗം; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി
സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി. രാവിലെ 7 മുതല്‍ രാത്രി 7 വരെ മാത്രമായിരിക്കും കൂടുതല്‍ സര്‍വ്വീസുകള്‍. രാത്രി 60 ശതമാനം ദീര്‍ഘദൂര സര്‍വ്വീസുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
മാസ്ക് ധരിക്കാത്ത ആരെയും ബസില്‍ കയറ്റില്ല. ശരിയായ രീതിയില്‍ മാസ്ക് ധരിക്കുന്നുണ്ടോ എന്ന് കണ്ടക്ടര്‍ ഉറപ്പുവരുത്തണമെന്നും നിന്നുള്ള യാത്ര അനുവദിക്കില്ലെന്നും കെഎസ്ആര്‍ടിസി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
സംസ്ഥാനത്തെ കോടതികളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സാക്ഷി വിസ്താരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. കക്ഷികള്‍ക്ക് അനുമതിയോടെ മാത്രമെ കോടതി മുറിയില്‍ പ്രവേശിക്കാനാകൂ. ഹൈക്കോടതിയാണ് സംസ്ഥാനത്തെ കോടതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
https://www.facebook.com/Malayalivartha