പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍

പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍. മേലാറ്റൂര്‍ ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും മേലാറ്റൂരിലെ മംഗലത്തൊടി വിജയന്‍ഫധിലിന ദമ്ബതികളുടെ മകളുമായ ആദിത്യ (16) വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.അതേസമയം, സംഭവത്തിന്റെ സത്യാവസഥ പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ പറഞ്ഞ കാര്യം അടിസ്ഥാനരഹിതമാണെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ 15നാണ് എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ആദിത്യ ആത്മഹത്യ ചെയ്തത്. പരീക്ഷക്ക് കോപ്പിയടിച്ചെന്നാരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക ഉത്തരക്കടലാസ് പിടിച്ചുവാങ്ങുകയും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി, സംസ്ഥാന ബാലാവകാശ കമീഷന്‍, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മേലാറ്റൂര്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha