Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ബുദ്ധിമാനോ സൈക്കോയോ... സനു മോഹനെ പലവട്ടം ചോദ്യം ചെയ്തിട്ടും തെളിവുകള്‍ ശേഖരിക്കാനായില്ല; സനു മോഹന്റേത് പലതും കെട്ടുകഥകള്‍; മൊഴികള്‍ ശരിവയ്ക്കുന്നതൊന്നും തെളിവെടുപ്പില്‍ കണ്ടെത്താനായില്ല; കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആള്‍മാറാട്ടം നടത്തി ജീവിക്കാന്‍ ലക്ഷ്യമിട്ടു

26 APRIL 2021 08:43 AM IST
മലയാളി വാര്‍ത്ത

വൈഗ കൊലക്കേസ് നിര്‍ണായകമായ ഘട്ടത്തിലേക്കാണ് പോകുന്നത്. പ്രതിയും കുട്ടിയുടെ പിതാവുമായ സനു മോഹന്‍ പറയുന്നത് കെട്ടുകഥകളെന്ന് അന്വേഷണ സംഘം. മൊഴികള്‍ ശരിവയ്ക്കുന്നതൊന്നും തെളിവെടുപ്പില്‍ കണ്ടെത്താനായില്ല. പ്രതി പല കാര്യങ്ങളും ഒളിച്ചുവയ്ക്കുകയാണെന്ന് പൊലീസ് പറഞ്ഞു

മകളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് സനു മോഹന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ അത്മഹത്യയ്ക്ക് ശ്രമിച്ചതിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാമ്പത്തിക ബാദ്ധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് പ്രതി നല്‍കിയ മൊഴി.

താന്‍ മരണപ്പെട്ടാന്‍ കുട്ടിയ്ക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ മനസ് അനുവദിച്ചില്ല. ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും, പിന്നീട് പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും സനു മോഹന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

അതേസമയം വൈഗയുടെ കൊലപാതകത്തില്‍ പിതാവ് സനു മോഹന്റെ വാദങ്ങള്‍ തള്ളി പൊലീസ്. വൈഗയെ കൊലപ്പെടുത്തിയത് സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണെന്ന സനു മോഹന്റെ വാദം കള്ളമെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനു മോഹന്റെ പദ്ധതി. ഗോവയില്‍ ഉള്‍പ്പെടെ എത്തി ആത്മഹത്യാ ശ്രമം നടത്തിയെന്ന സനു മോഹന്റെ മൊഴിയും കള്ളമാണ്. ഗോവയില്‍ എത്തിയ ശേഷം ചൂതാട്ട കേന്ദ്രങ്ങളിലും മാളുകളിലും തീയറ്ററുകളിലും പ്രതി കറങ്ങി നടക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സനു മോഹനെ മനോരോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

വൈഗ കൊല്ലപ്പെട്ട് ഒരു മാസത്തിനടുത്ത് ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കര്‍ണാടകയില്‍ നിന്ന് സനു മോഹന്‍ പിടിയിലായത്. മൂകാംബികയില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുത്തിരുന്നു.

മകളെ കൊലപ്പെടുത്തി നാടുവിട്ട സനു മോഹന്‍ ഗോവയില്‍ പലയിടത്തുംവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മൊഴി വെറുമൊരു നാടകമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സംഭവം നടന്ന സ്ഥലങ്ങളിലെല്ലാം പ്രതിയുമായി തെളിവെടുപ്പ് നടത്തിയെങ്കിലും ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ കിട്ടാതായതോടെയാണ് ആത്മഹത്യാശ്രമം കെട്ടിച്ചമച്ചതാണെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയത്. പിടിയിലായ ശേഷം നടത്തിയ ചോദ്യംചെയ്യലില്‍ മൂന്നുതവണ ആത്മഹത്യാശ്രമം നടത്തിയെന്നായിരുന്നു സനു മോഹന്‍ മൊഴി നല്‍കിയത്.

ഗോവയിലെ ഒരുസ്ഥലത്തു വച്ച് വിഷംകഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടുവെന്നായിരുന്നു മൊഴി. പക്ഷേ, ഈ മരുന്ന് വാങ്ങിയെന്നു പറയുന്ന കടയില്‍ നടത്തിയ തെളിവെടുപ്പില്‍ ഇത് സാധൂകരിക്കാനുള്ള തെളിവൊന്നും കിട്ടിയില്ല. കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ ലൈഫ്ഗാര്‍ഡ് രക്ഷപ്പെടുത്തിയെന്ന് പറയുന്നതും വിശ്വസനീയമല്ല, സംഭവത്തിന് സാക്ഷികളുമില്ല.

സനു മോഹന്‍ ഗോവയിലെ ചൂതാട്ടത്തില്‍ എറിഞ്ഞത് അരലക്ഷത്തോളം രൂപയാണ്. കാര്‍ വിറ്റ തുകയില്‍ ഭൂരിഭാഗം ഇവിടെ ചെലവഴിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഗോവയില്‍ മദ്യാപനവും ചൂതാട്ടവുമായിരുന്നു സനുവിന്റെ ആഘോഷം ബെംഗളൂരുവിലെ ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും പണം കളഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ തുക ഗോവയിലാണ് ചെലവഴിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (59 minutes ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (1 hour ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (2 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (2 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (2 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (3 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (3 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (3 hours ago)

ഇ ഡി കൊടുത്ത പണം പിണറായി പോക്കറ്റിൽ നിന്നടയ്ക്കും മുട്ടിടിച്ച് സി പി എം ഇല്ലെങ്കിൽ ജയിലിൽ കിടക്കും  (4 hours ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന് ഗൂഢലക്ഷ്യം? ഓഗസ്റ്റിൽ ക്ലൈമാക്സ്  (4 hours ago)

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ പതിനൊന്നിന് തിയേറ്ററുകളിലേക്ക്!  (4 hours ago)

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (6 hours ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (6 hours ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (6 hours ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (6 hours ago)

Malayali Vartha Recommends