Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഞാന്‍ മോദിജിക്കൊപ്പമാണ്... കോവിഡ് കാലത്ത് രാഷ്ട്രീയമായി ചേരിതിരിഞ്ഞ് കൂട്ടയടി; മുഖ്യമന്ത്രിയേയും വാക്‌സിന്‍ ചലഞ്ചിനെയും അധിക്ഷേപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയാ പോസ്റ്റുമായി സംവിധായകന്‍ അലി അക്ബര്‍; മോദി തന്ന വാക്‌സിനെടുത്ത് താങ്ങുന്നു, ബക്കറ്റെടുത്ത് തെണ്ടുന്ന സര്‍ക്കാര്‍

26 APRIL 2021 08:53 AM IST
മലയാളി വാര്‍ത്ത

കേരളം വലിയൊരു മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തിലാണ്. അതിനിടയ്ക്കാണ് ഒരിക്കലും കാണാത്ത ചേരിതിരിഞ്ഞുള്ള അടി. പ്രധാനമായും വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ വില ഏര്‍പ്പെടുത്തിയതോടെയാണ് അടി തുടങ്ങിയത്.

ഇതിനോടൊപ്പം വാക്‌സിന്‍ ചലഞ്ച് എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. വാക്‌സിന്‍ ചലഞ്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വാദപ്രതിവാദമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.

 

 



മുഖ്യമന്ത്രി പിണറായി വിജയനെയും വാക്‌സിന്‍ ചലഞ്ചിനെയും അധിക്ഷേപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയാ പോസ്റ്റുമായി സംവിധായകന്‍ അലി അക്ബര്‍ രംഗത്തെത്തിയിരിക്കുകയാണ്. 'മോദി നല്‍കിയ വാക്‌സിന്‍ എടുത്ത് താങ്ങുന്ന' മുഖ്യമന്ത്രിയോട് താന്‍ നല്ല നമസ്‌കാരം പറയുകയാണെന്നും 'ഓരോ ദുരന്തത്തിലും ബക്കറ്റെടുത്ത് തെണ്ടുന്ന സര്‍ക്കാര്‍ ഒന്നേയുള്ളൂ' എന്നും മറ്റും സംവിധായകന്‍ തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പ് വഴി പറയുന്നുണ്ട്.

കൂട്ടത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെയും അലി അക്ബര്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. '2020 ഡിസംബറില്‍ 8 ഓക്‌സിജന്‍ പ്ലാന്റുകള്‍ മോദി അനുവദിച്ചിട്ടും അതുപണിയാതെ ഒന്നുമാത്രം പണിത് ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്' കേജ്‌രിവാള്‍ സര്‍ക്കാര്‍ ചെയ്തതെന്നാണ് സംവിധായകന്റെ ആരോപണം. കുറിപ്പ് വാര്‍ത്തയായി മാറിയതോടെ നിരവധി പേരാണ് അലി അക്ബറിനെതിരെ കമന്റുകളിലൂടെയും മറ്റും രംഗത്ത് വന്നത്.

 

 



'1921 പുഴ മുതല്‍ പുഴ വരെ' എന്ന തന്റെ ചിത്രത്തിന്റെ നിര്‍മ്മാണ ചെലവിനായി 'മമധര്‍മ്മ' എന്ന കൂട്ടായ്മയുടെ പേരില്‍ പണം പിരിച്ച അലി അക്ബര്‍ വാക്‌സിന്‍ ചലഞ്ചിനെ വിമര്‍ശിക്കാന്‍ എന്തവകാശം എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. CMDRFലേക്ക് പണം ജനങ്ങള്‍ പണം നല്‍കണമെന്ന് മുഖ്യമന്ത്രിയോ സര്‍ക്കാരോ ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാനം നേരിടുന്ന പ്രതിസന്ധി മനസിലാക്കി ജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വരുമ്പോള്‍ അതിനെ അപഹസിക്കുന്നത് എന്തിനെന്നും ഇവര്‍ കമന്റുകള്‍ ഇടുന്നവര്‍ ചോദിക്കുന്നുണ്ട്.

കുറിപ്പ് ഇങ്ങനേയാണ്

'മാതൃഭൂമി പറയില്ല, മനോരമായോ ഏഷ്യാനെറ്റോ പറയില്ല...2020 ഡിസംബറില്‍ 8 ഓക്‌സിജന്‍ പ്ലാന്റുകള്‍ മോദി അനുവദിച്ചിട്ടും അതുപണിയാതെ ഒന്നുമാത്രം പണിതു ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന കേജരിവാളിന്റെ ഭരണനേട്ടം... അതങ്ങിനെയാ കേരളവും ആ സൂത്രപ്പണി തുടരുന്നു... 70 വര്‍ഷം ഭരിച്ചു മുടിച്ച കുടുംബ വാഴ്ചയായിരുന്നു ഇന്ന് ഭാരതത്തിലെങ്കില്‍, എന്താകുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ... ഇന്ന് ലോകത്തെവിടെനിന്നും അടിയന്തിര ഘട്ടത്തില്‍ സാങ്കേതികത എത്തിക്കാന്‍ 24ത7 എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രമുണ്ട്...




മോദിക്ക് മുന്‍പ് എന്തായിരുന്നു ഭാരതം എന്നും ഇന്ന് എന്താണ് ഭാരതം എന്നും തിരിച്ചറിയാത്തവരായി കമ്യുണിസ്റ്റുകളും, ജിഹാദികളും, അവരെ താങ്ങുന്ന മാമാ പത്രങ്ങളും മാത്രേയുള്ളൂ...മോദി നല്‍കിയ അന്നത്തില്‍ അരിവാള്‍ ചുറ്റിക ഒട്ടിച്ചു കേമനായ ഒരു മുഖ്യമന്ത്രിയും, എന്തുപറഞ്ഞാലും നോട്ടടിച്ചുകൂടെ എന്ന് ചോദിക്കുന്ന കയറുപിരിയും ജയിക്കുന്നിടത്ത് സത്യം തോല്‍ക്കുമെന്ന് കരുതരുത്...

മോദി തന്ന വാക്‌സിനെടുത്ത് മോദിക്ക് താങ്ങുന്ന പിണറായിക്ക് നല്ലനമസ്‌കാരം...ഓരോ ദുരന്തത്തിലും ബക്കെറ്റെടുത്ത് തെണ്ടുന്ന സര്‍ക്കാര്‍ ഒന്നേയുള്ളു പിണറായി സര്‍ക്കാര്‍.... മലയാളിക്ക് മറവി നല്ലതാണ്.... മോദി വൈരാഗ്യം മൂത്ത് ജനങ്ങളെ കാലപുരിക്കയക്കുന്ന സകല പിന്തിരിപ്പന്മാര്‍ക്കും നടുവിരല്‍ നമസ്‌കാരം... ഞാന്‍ മോദിജിക്കൊപ്പമാണ് കാരണം മോദി ജനങ്ങള്‍ക്കൊപ്പമാണ്...'

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (1 hour ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (1 hour ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (2 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (2 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (2 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (3 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (3 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (3 hours ago)

ഇ ഡി കൊടുത്ത പണം പിണറായി പോക്കറ്റിൽ നിന്നടയ്ക്കും മുട്ടിടിച്ച് സി പി എം ഇല്ലെങ്കിൽ ജയിലിൽ കിടക്കും  (4 hours ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന് ഗൂഢലക്ഷ്യം? ഓഗസ്റ്റിൽ ക്ലൈമാക്സ്  (4 hours ago)

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ പതിനൊന്നിന് തിയേറ്ററുകളിലേക്ക്!  (4 hours ago)

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (6 hours ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (6 hours ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (6 hours ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (6 hours ago)

Malayali Vartha Recommends