Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി പകരം ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും വാരാന്ത്യ കര്‍ഫ്യൂ തുടരാനും സാധ്യത... ഇന്നു ചേരുന്ന സര്‍വകക്ഷിയോഗം നിര്‍ണായകം

26 APRIL 2021 06:57 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി പകരം ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും വാരാന്ത്യ കര്‍ഫ്യൂ തുടരാനും സാധ്യത.

ലോക്ഡൗണിലൂടെ പൂര്‍ണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. ഇന്നു ചേരുന്ന സര്‍വകക്ഷിയോഗം നിര്‍ണായകമാണ്.

 





ലോക്ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളോട് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്നതാണ് ഇടതുമുന്നണിയുടെ അഭിപ്രായമെങ്കിലും പൂര്‍ണമായ അടച്ചിടലിനോട് എല്‍.ഡി.എഫും യോജിക്കില്ല.

ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏതുരീതിയില്‍ വേണമെന്നത് ചര്‍ച്ചചെയ്യാനും പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചത്.

 




കോവിഡ് ബാധിച്ചുതുടങ്ങിയ കഴിഞ്ഞവര്‍ഷം ഏപ്രിലിലെ സ്ഥിതിയല്ല ഇക്കൊല്ലം ഏപ്രിലിലേത്. അന്ന് ആശുപത്രിയില്‍ കിടക്കകള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, ഓക്‌സിജന്‍ ലഭ്യത, കോവിഡ് പ്രോട്ടോക്കോള്‍ എങ്ങനെ നടപ്പാക്കണം എന്നിവയില്‍ മുന്നൊരുക്കങ്ങളോ ധാരണയോ ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി.

ഏതുസാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമായതിനാല്‍ അടച്ചിടല്‍ ഒഴിവാക്കാമെന്ന വിലയിരുത്തലാണ് ഇതുവരെയുള്ളത്.

 

 



അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനൊരുങ്ങി പോലീസ്.

വരും ദിവസങ്ങളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. ഇതുവരെ ബോധവത്കരണത്തിനാണ് പ്രാധാന്യം നല്‍കിയതെങ്കില്‍ ഇനി പിഴയും നിയമനടപടികളും കൈക്കൊള്ളാനാണ് തീരുമാനം.

 

 


കോവിഡുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നതിനെതിരേയും നടപടി കര്‍ശനമാക്കും. സേനയിലെ 90 ശതമാനം ഉദ്യോഗസ്ഥരെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

പോലീസ് സ്റ്റേഷനുകളിലെ ക്രമസമാധാന വിഭാഗം എസ്.ഐ.യുടെ നേതൃത്വത്തിലായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ലോക്കല്‍ പോലീസിനെക്കൂടാതെ സ്‌പെഷ്യല്‍ യൂണിറ്റുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരെയും പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിക്കും.

 

 



മുഖാവരണം ധരിക്കാത്തവര്‍ക്കെതിരേയും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേയും പിഴ ഈടാക്കുന്നതിനൊപ്പം ദുരന്തനിവാരണ നിയന്ത്രണ നിയമം, പോലീസ് നിയമം എന്നിവ പ്രകാരവും കേസെടുക്കും. ശരിയായി മുഖാവരണം ധരിക്കാത്തവര്‍ക്കെതിരേയും നടപടിയെടുക്കും. ശനിയാഴ്ച 65 ലക്ഷം രൂപയാണ് പിഴയിനത്തില്‍ പോലീസ് ഈടാക്കിയത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വാസ്തവമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ സൈബര്‍ പട്രോളിങ് ശക്തമാക്കി. എല്ലാ ജില്ലാ ഹൈടെക് സെല്ലുകളിലും സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (1 hour ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (1 hour ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (2 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (2 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (2 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (3 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (3 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (3 hours ago)

ഇ ഡി കൊടുത്ത പണം പിണറായി പോക്കറ്റിൽ നിന്നടയ്ക്കും മുട്ടിടിച്ച് സി പി എം ഇല്ലെങ്കിൽ ജയിലിൽ കിടക്കും  (4 hours ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന് ഗൂഢലക്ഷ്യം? ഓഗസ്റ്റിൽ ക്ലൈമാക്സ്  (4 hours ago)

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ പതിനൊന്നിന് തിയേറ്ററുകളിലേക്ക്!  (4 hours ago)

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (6 hours ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (6 hours ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (6 hours ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (6 hours ago)

Malayali Vartha Recommends