Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മോദി വെറും മോദിയല്ല... കോവിഡ് പ്രതിരോധത്തില്‍ വല്ലാതെ പൊരുതുന്ന ഇന്ത്യയെ സഹായിക്കാന്‍ ലോക രാഷ്ട്രങ്ങള്‍; കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് യു.എസ്; കോവിഡ് വ്യാപനത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് അടിയന്തിര സഹായമെത്തിച്ച് സിംഗപ്പൂര്‍

26 APRIL 2021 08:58 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡിന്റെ രണ്ടാം വരവോടെ പല ആശുപത്രികളും നിറഞ്ഞ് കവിയുകയാണ്. ഓക്‌സിന്‍ ക്ഷാമവും രൂക്ഷമാണ്.

 

ഈയവസ്ഥയില്‍ ഇന്ത്യയുടെ പേര് കളയാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ലക്ഷ്യം പ്രധാനമന്ത്രിയാണ്. എന്നാല്‍ ഈ സന്നിദ്ധ ഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ പല രാജ്യങ്ങളും രംഗത്തെത്തുകയാണ്.

 



ഇന്ത്യയില്‍ കൊവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് യു.എസ്. പ്രഖ്യാപിച്ചു.

ഇതിനായി ഇന്ത്യന്‍ ഭരണകൂടവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇന്ത്യയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ , അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ അമേരിക്ക അടിയന്തിര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


ഇന്ത്യയില്‍ കൊറോണ വ്യാപനം രൂക്ഷമായത് സങ്കടകരമായ വാര്‍ത്തയാണെന്നും പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്ക ഇന്ത്യയോടൊപ്പമുണ്ടെന്നും ബ്ലിങ്കണ്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരുമായി കൈകോര്‍ത്ത് രാജ്യത്തിന് കൂടുതല്‍ മെഡിക്കല്‍ സഹായം എത്തിക്കുന്നുണ്ടെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

അവശ്യസാധനങ്ങളും ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായപ്പോള്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ജനപ്രതിനിധികള്‍,യുഎസ് സമൂഹത്തിലെ പ്രമുഖ ഇന്ത്യന്‍ വംശജര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ഇന്ത്യയ്ക്ക് സഹായമെത്തിക്കണമെന്ന ആവശ്യവുമായി ബൈഡന്‍ ഭരണകൂടത്തെ സമീപിച്ചിരുന്നു. ഇന്ത്യയിലേയ്ക്ക് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍, കൊറോണ പ്രതിരോധ വാക്‌സിന്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കണമെന്ന ആവശ്യവുമാണ് ഇവര്‍ ഉന്നയിച്ചത്.

 

 



കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ യുഎസ് ഉള്‍പ്പെടെയുളള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ അമേരിക്ക ഇതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയിലെ വാക്‌സിന്‍ ക്ഷാമം രൂക്ഷമാക്കി. യുഎസിന്റെ വാക്‌സിന്‍ സംഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്കും മറ്റ് വാക്‌സിന്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്കും നല്‍കണമെന്ന് പ്രമുഖ ഡെമോക്രാറ്റംഗം എഡ് മാര്‍ക്കി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ സ്ഥിതി വിലയിരുത്തി ആവശ്യമായ സഹായമെത്തിക്കുമെന്ന് ബൈഡന്റെ വക്താവായ ജെന്‍ സാക്കി വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുള്ള വാക്‌സിന്‍ കയറ്റുമതിയോ വാക്‌സിന്‍ നിര്‍മാണത്തിനാവസ്യമായ അസംസ്‌കൃതവസ്തുക്കളുടെ കയറ്റുമതി സംബന്ധിച്ചോ സാക്കി പ്രതികരിച്ചിരുന്നില്ല. അതേ സമയം ഇന്ത്യയിലെ സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനും ജര്‍മ്മനിയും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

 



അതേസമയം സഹായഹസ്തവുമായി സിംഗപ്പൂരും രംഗത്തെത്തി. കോവിഡ് വ്യാപനത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് സിംഗപ്പൂര്‍ അടിയന്തിര സഹായമെത്തിച്ചു. ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള ക്രയോജെനിക് കണ്ടെയ്‌നറുകളുമായി സിംഗപ്പൂരില്‍ നിന്ന് നാല് കണ്ടെയ്‌നറുകളാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

രോഗികളുടെ എണ്ണത്തിലുള്ള അനയന്ത്രിതമായ വര്‍ദ്ധനവ് ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാക്കിയ സാഹചര്യത്തില്‍ ആശ്വാസമായാണ് സഹായമെത്തിയത്. കണ്ടെയ്‌നറുകള്‍ വഹിച്ചുള്ള വിമാനങ്ങള്‍ ബംഗാളിലെ പനാഗഡ് വ്യോമതാവളത്തില്‍ എത്തി. ഇത്കൂടാതെ ഫ്രാന്‍സും ഓസ്‌ട്രേലിയയും ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (1 hour ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (1 hour ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (2 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (2 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (2 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (3 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (3 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (3 hours ago)

ഇ ഡി കൊടുത്ത പണം പിണറായി പോക്കറ്റിൽ നിന്നടയ്ക്കും മുട്ടിടിച്ച് സി പി എം ഇല്ലെങ്കിൽ ജയിലിൽ കിടക്കും  (4 hours ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന് ഗൂഢലക്ഷ്യം? ഓഗസ്റ്റിൽ ക്ലൈമാക്സ്  (4 hours ago)

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ പതിനൊന്നിന് തിയേറ്ററുകളിലേക്ക്!  (4 hours ago)

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (6 hours ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (6 hours ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (6 hours ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (6 hours ago)

Malayali Vartha Recommends