വളാഞ്ചേരി സുബീറ ഫര്‍ഹത്ത് വധക്കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി... പ്രതിയെ കൊലപാതക സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി, മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഏതാണ്ട് 300 മീറ്റര്‍ മാറിയാണ് പെണ്‍കുട്ടിയുടെ ഹാന്‍ഡ്ബാഗ് കണ്ടെത്തിയത്, മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ബാഗ്
വളാഞ്ചേരി സുബീറ ഫര്‍ഹത്ത് വധക്കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതിയെ കൊലപാതക സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
സുബീറയുടെ ഹാന്‍ഡ് ബാഗും പ്രതി ഉപേക്ഷിച്ച വസ്ത്രവും പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. പ്രതി ചോറ്റൂര്‍ വരിക്കോടത്ത് മുഹമ്മദ് അന്‍വറിനെ ശനിയാഴ്ച തിരൂര്‍ കോടതിയില്‍ ഹാജരാക്കി തിരൂര്‍ സബ് ജയിലിലേക്ക് അയച്ചിരുന്നു.
പ്രതിയുടെ വീട്ടില്‍ നിന്നും, വളാഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്നും കൊല്ലപ്പെട്ട യുവതിയുടെ നഷ്ട്ടപ്പെട്ട മൂന്ന് പവനോളം വരുന്ന സ്വര്‍ണഭരണങ്ങള്‍ വെള്ളിയാഴ്ച പോലീസ് കണ്ടെടുത്തിരുന്നു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഏതാണ്ട് 300 മീറ്റര്‍ മാറിയാണ് പെണ്‍കുട്ടിയുടെ ഹാന്‍ഡ്ബാഗ് കണ്ടെത്തിയത്. മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ബാഗ്.
സൂബീറയുടെ മൊബൈല്‍ ഫോണ്‍ സമീപത്തെ കുഴല്‍ക്കിണറിലിട്ടെന്നാണ് പ്രതി അന്‍വര്‍ പോലീസിന് നല്കിയ മൊഴി. 500 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ മൊബൈല്‍ ഫോണ്‍ ഇട്ടതിനു ശേഷം കല്ലുകള്‍ കൂടി ഇട്ടെന്നും അന്‍വര്‍ പൊലീസിനോട് പറഞ്ഞു.
കൃത്യം നടത്തിയതിന് ശേഷം പ്രതി ഉപേക്ഷിച്ച വസ്ത്രവും വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തു. സുബീറ എന്ന പെണ്‍കുട്ടി മാര്‍ച്ച് 10 നു രാവിലെ 9 മണിക്ക് സാധാരണ പോകാറുള്ളത് പോലെ തൊട്ടടുത്ത ടൗണിലെ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതായിരുന്നു.
അതിനുശേഷം നാല്‍പ്പതാം ദിവസം പെണ്‍കുട്ടിയെ സ്വന്തം വീടിന് 300 മീറ്റര്‍ അകലെയുള്ള പറമ്ബില്‍ കുഴിച്ചു മൂടപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha