കന്യാകുമാരിയില്‍ നിന്ന് കാണാതായ 11 മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു...
കന്യാകുമാരിയില്‍ നിന്ന് കാണാതായ 11 മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. മീന്‍ പിടിത്തത്തിന് പോയി 11 പേരെയാണ് കാണാതായത്.
ബോട്ടിന്റെ അവശിഷ്ടങ്ങള്‍ ഗോവന്‍ അതിര്‍ത്തിയില്‍ നിന്ന് 600 നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കോസ്റ്റ് ഗാര്‍ഡാണ് തെരച്ചില്‍ നടത്തുകയാണ്.
അന്വേഷണത്തിനായി നാവികസേനയും ഉടന്‍ എത്തും. കന്യാകുമാരിയിലെ തേങ്ങാപട്ടണത്ത് നിന്ന് കഴിഞ്ഞ ഒമ്പതി മെഴ്സിഡസ് എന്ന ബോട്ട് പുറപ്പെട്ടത്. ഇതില്‍ ഉണ്ടായിരുന്നവരെയാണ് ഇപ്പോള്‍ കാണാതായത്.
വള്ളവിള സ്വദേശികളായ പതിനൊന്ന് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ . ബോട്ടുടമ ഫ്രാങ്ക്ളിന് ജോസഫും ഉണ്ട്.
"
https://www.facebook.com/Malayalivartha