Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വി.എസ് അച്യുതാനന്ദന് നിലവാരത്തകര്‍ച്ചയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍

25 JUNE 2015 01:13 PM IST
മലയാളി വാര്‍ത്ത.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നിലവാരത്തകര്‍ച്ചയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ആന്‍ണണിക്കെതിരെ വിഎസ് നടത്തിയ പദപ്രയോഗത്തെ അപലപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവാരത്തകര്‍ച്ചയുടെ പ്രതിഫലനമാണ് ആന്റണിക്കെതിരെയുള്ള വിഎസിനെതിരെയുള്ള വാക്കുകള്‍ സൂചിപ്പിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. തെറ്റായ പദപ്രയോഗം പിന്‍വലിച്ച് പൊതുവേദിയില്‍ അദ്ദേഹം വിഎസ് മാപ്പ് പറയണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാര്‍ക്ക് മുന്നില്‍ ചൂട്ടുപിടിച്ചോടുന്ന ആറാട്ടുമുണ്ടനാണ് ആന്റണിയെന്നും കേരളത്തിലെ ജനങ്ങളെ വെട്ടി വില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ഇറച്ചികടയിലെ അറവുകാരനാണ് സുധീരനെന്നുമാണ് കഴിഞ്ഞ ദിവസം വി.എസ് ശക്തമായ ഭാഷയില്‍ പരാമര്‍ശിച്ചത്.
വളരെ തരം താണ പരാമര്‍ശമാണ് വി.എസ് നടത്തിയത്. അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് ഇതിന് യു.ഡി.എഫ് മറുപടി നല്‍കിയിട്ടില്ല. കൊല്ലത്ത് പിണറായിക്ക് എന്നതു പോലെ അരുവിക്കരയില്‍ വി.എസ്സിനും ജനം മറുപടി നല്‍കും. പ്രതിപക്ഷ നേതാവെന്ന സ്ഥാനത്ത് വി.എസിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു. ഇക്കാര്യം അദ്ദേഹത്തിനും അറിയാം.വി.എസിന്റെ അവസ്ഥ ഒരു നേതാവിനും ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ആവശ്യം വരുമ്പോഴൊക്കെ സിപിഎം വി.എസിനെ ഉപയോഗിക്കുകയാണ്. വി.എസും ചില ലക്ഷ്യങ്ങള്‍ വച്ചാണ് മുന്നോട്ട് പോകുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (3 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (6 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (20 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (34 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

Malayali Vartha Recommends