കോവിഡ് : പോള നിറഞ്ഞതിനാൽ സമയത്തിന് ആശുപത്രിയിൽ എത്താൻ സാധിച്ചില്ല രോഗി മരിച്ചു...

കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല കോവിഡ് രോഗി മരിച്ചു. തോട്ടിൽ പോള നിറഞ്ഞതിനാൽ യാത്ര ബുദ്ധിമുട്ടേറിയത് ആയിരുന്നു.
അയ്മനം ഗ്രാമപ്പഞ്ചായത്തിലെ വാദ്യമേക്കരി കറുകപ്പറമ്പിൽ രാജപ്പനാണ് (60) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. കോവിഡ് പോസിറ്റീവായി വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് പെട്ടന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടു. തോട്ടിൽ പോള നിറഞ്ഞതിനാൽ രാത്രിയിൽ ബോട്ട് ഓടിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തത്.
ചെറിയ പനി അനുഭവപെട്ടതിനാൽ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. വാഹന സൗകര്യം ഇല്ലാത്തതിനാൽ വാദ്യമേക്കരിയിലെ പ്രവാസവാസികൾ ബുദ്ധിമുട്ടിലാണ്. ബോട്ട് യാത്രയിലൂടെ മാത്രമേ പ്രദേശവാസികൾക്ക് പുറംലോകത്ത് എത്താൻ സാധിക്കൂ.
ഇപ്പോൾ, തോട്ടിൽ പോള നിറഞ്ഞതിനാൽ, ചീപ്പുങ്കൽ-മണിയാപറമ്പ് റൂട്ടിലെ ജലഗതാഗത നിർത്തിവെച്ചിരിക്കുകയാണ്. പോള നീക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇത് മൂലം നാട്ടുകാർ വളരെ ബുദ്ധിമുട്ടിലാണ്. ഇനിയെങ്കിലും അധികാരികളുടെ കണ്ണ് തുറക്കും എന്നാണ് ഗ്രാമവാസികളുടെ പ്രതീക്ഷ .
https://www.facebook.com/Malayalivartha

























