പിണറായി 2.0 : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ സത്യപ്രതിജ്ഞ നടത്താനൻ ഒരുങ്ങി സി.പി.എം

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് രാജ്ഭവനിൽ നടത്താനാണ് സി.പി.എമ്മിന്റെ ആലോചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെയാകും ചടങ്ങുകൾ നടത്തുക.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാമെന്നതാണ് ധാരണ. എൽ.ഡി.എഫ്. യോഗത്തിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഒന്നാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ സെന്റർ സ്റ്റേഡിയത്തിൽ വളരെ ആഘോഷപൂർവ്വം ആയിരുന്നു നടന്നത്.
സർക്കാർ രൂപവത്കരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചചെയ്യും. അതിന്ശേഷം ബുധനാഴ്ച പൊളിറ്റ് ബ്യൂറോ യോഗവുമുണ്ടായിരിക്കും .
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് പി.ബിയാണ്. പിണറായിയുടെ കാര്യത്തിൽ അത്തരമൊരു തീരുമാനമെന്നത് സാങ്കേതികമായ നടപടിമാത്രമാണ്. മന്ത്രിമാരെ സംബന്ധിച്ചുള്ള സംസ്ഥാനനേതൃത്വത്തിന്റെ നിർദേശങ്ങൾ കോടിയേരി ബാലകൃഷ്ണൻ പി.ബി യോഗത്തിൽ അറിയിക്കും.
രണ്ടാം പിണറായി സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയുമെന്നാണ് കേൾക്കുന്നത്. ഇതിനുമുമ്പായി ഘടകകക്ഷികളുമായി ചർച്ച നടത്തി, മന്ത്രിമാർ, വകുപ്പുകൾ എന്നിവയിൽ ധാരണയുണ്ടാക്കും. സീറ്റ് വിഭജനകാര്യത്തിലടക്കം ഉഭയകക്ഷിചർച്ചയിൽ കാര്യക്ഷമമായി നടക്കുന്നു.
രണ്ടാം മന്ത്രി സഭയിൽ ശൈലജയ്ക്കുപുറമേ വനിതാമന്ത്രിയുണ്ടാകുമോയെന്ന ചോദ്യവുമുണ്ട്. മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടതോടെ ആരെന്നാണ് ആകാംക്ഷ. വീണാ ജോര്‍ജിന്റെ പേരിനാണ് മുന്‍തൂക്കം. രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രി സഭയിൽ ആരൊക്കെ മന്ത്രിയാകുമെന്ന് വരും ദിവസങ്ങളിൽ അറിയാം.
https://www.facebook.com/Malayalivartha
























