ആദ്യം തൊട്ടടുത്ത് സഹായം ആവശ്യമുളളവരുണ്ടോയെന്ന് അന്വേഷിച്ച് സഹായം ഉറപ്പാക്കണമെന്ന് ശ്രീശാന്ത്

കൊവിഡ് മഹാമാരിയിയുടെ പശ്ചാത്തലത്തില്‍ ചുറ്റുമുളള കടുത്ത സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനു മുന്‍പ്, തൊട്ടടുത്ത് സഹായം ആവശ്യമുളളവരുണ്ടോയെന്ന് അന്വേഷിച്ച് സഹായം ഉറപ്പാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത കുറിപ്പില്‍ ശ്രീശാന്ത് അഭ്യര്‍ത്ഥിച്ചു.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിനു മുന്‍പ്, ചുറ്റുമൊന്നു കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ ഈ പോരാട്ടത്തില്‍ സാമ്ബത്തിക സഹായം ആവശ്യമാണോയെന്നു നോക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം, നിങ്ങള്‍ക്ക് മാത്രമേ അവരിലേക്കെത്തിച്ചേരാനാകൂ. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല എന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാര്‍ഡില്‍ ശ്രീശാന്ത് കുറിച്ചു. ശ്രീശാന്തിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതും വ്യവസായം തകര്‍ന്നതുമായ സംഭവങ്ങള്‍ കമന്റ് ബോക്‌സില്‍ പലരും ചൂണ്ടിക്കാട്ടി. ?ആയിരക്കണക്കിന് പേര്‍ ഇതിനോടകം പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























