Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പരീക്ഷണങ്ങള്‍ വീണ്ടും... രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം ശുഭ പ്രതീക്ഷയുള്ളത് വീണ ജോര്‍ജിന്; വിദ്യാഭ്യാസ വകുപ്പിനെ രണ്ടാക്കി മാറ്റിയത് പരാജയമെന്ന് വിലയിരുത്തല്‍; വിദ്യാഭ്യാസ വകുപ്പിനെ ഒന്നാക്കി ശക്തിപ്പെടുത്തും; വീണാ ജോര്‍ജിനോ ബാലഗോപാലിനോ സാധ്യത

05 MAY 2021 08:11 AM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ആരൊക്കെയുണ്ടെന്നതിന്റെ സൂചനകള്‍ ഒന്നൊന്നായി പുറത്താകുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാരില്‍ ബഹുഭൂരിപക്ഷവും കാണില്ല എന്നാണ് വിലയിരുത്തുന്നത്. അതേസമയം പുതുമുഖങ്ങള്‍ക്ക് ഏറെ അവസരവും നല്‍കുമെന്നാണ് വിലയിരുത്തുന്നത്.

വിദ്യാഭ്യാസ വകുപ്പ് ആരെ ഏല്‍പ്പിക്കുമെന്നുള്ളതാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാക്തീകരണം പ്രധാനലക്ഷ്യമായി രണ്ടാം പിണറായി സര്‍ക്കാരിന് മുന്നിലുള്ള സാഹചര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്നവരെ വകുപ്പ് ഏല്‍പ്പിക്കണമെന്നാണ് പൊതുഅഭിപ്രായം.

 



കെ.എന്‍.ബാലഗോപാലിന്റെയും വീണാ ജോര്‍ജ്ജിന്റെയും പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് വിദ്യാഭ്യാസവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ബാലഗോപാലാണ്. വിദ്യാഭ്യാസ രംഗവുമായുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്തും അനുകൂല ഘടകമാണ്. അതേസമയം വീണാജോര്‍ജിനെ പരിഗണിക്കുന്നതില്‍ സാമുദായിക ഘടകം കൂടിയുണ്ട്.

ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ പരിഗണന കുറവായിരുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നടത്തിയ കേരളയാത്രയില്‍ പങ്കെടുത്ത ക്രൈസ്തവ മേലദ്ധ്യക്ഷന്‍മാരും ഇക്കാര്യം ഉന്നയിച്ചിരുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വിദ്യാഭ്യാസമേഖലയുടെ ചുമതല അവരില്‍ ഒരാളെ ഏല്‍പ്പികുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സുപ്രധാന വകുപ്പ് ആവശ്യപ്പെട്ടുന്ന ജോസ്.കെ.മാണി വിഭാഗത്തിലും വിദ്യാഭ്യാസ വകുപ്പില്‍ താത്പര്യമുണ്ട്.

 

 



രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസത്തെ വീണ്ടും ഒറ്റ വകുപ്പാക്കാനുള്ള ആലോചനയാണ് നടക്കുന്നത്. പൊതുവിദ്യാഭ്യാസത്തെയും ഉന്നതവിദ്യാഭ്യാസത്തെയും രണ്ടായി പിരിച്ച് രണ്ട് മന്ത്രിമാര്‍ക്ക് നല്‍കിയ പരീക്ഷണം ഫലം കണ്ടില്ലെന്ന വിലയിരുത്തലിലാണിത്.

പൊതുവിദ്യാഭ്യാസ മേഖലയുള്ള ഉന്നമനത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷം നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയപാത പിന്തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാണ് അടുത്ത അഞ്ചുവര്‍ഷം പിണറായിസര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നത്. ഇത് മുന്നില്‍ കണ്ടാണ് ലയനത്തെ കുറിച്ച് ആലോചിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ തുടക്കത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല പ്രൊഫ.സി.രവീന്ദ്രനാഥിനായിരുന്നെങ്കിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനെന്ന പേരിലാണ് ഉന്നതവിദ്യാഭ്യാസത്തെ പിരിച്ച് കെ.ടി.ജലീന് നല്‍കിയത്.

 

 



എന്നാല്‍ ഇത് ഇരുവകുപ്പുകളിലും പ്രതിസന്ധിയുണ്ടാക്കി. സ്‌ക്കൂള്‍ തലത്തില്‍ കരിക്കുലം കമ്മിറ്റികളില്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണം ആവശ്യമാണ് എന്നാല്‍ ഉദ്യോഗസ്ഥരെ യഥാസമയം പരിശീലനങ്ങളില്‍ നിയോഗിക്കാന്‍ പോലും കഴിയാതെ വന്നു. തൊഴിലധിഷ്ഠിത പഠനം ലക്ഷ്യമിടുന്ന അസാപ്, വിദ്യാഭ്യാസ മേഖലയ്ക്ക് ഒന്നാകെയുള്ള കൈറ്റ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു.

വിദ്യാഭ്യാസത്തിന് ഒരു മന്ത്രിയാണെങ്കില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസം ഒഴിവാകുമെന്നതാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ ആരാകും വിദ്യാഭ്യാസ മന്ത്രിയാകുമെന്ന ആകാംക്ഷയിലാണ് കേരളം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (12 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (21 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (56 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends