Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഈ തിരുമേനിയെന്തായിങ്ങനെ... ക്രിസ്ത്യാനികള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരാണ് എന്ന ചിന്ത നിലനില്‍ക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകാരെപ്പോലും വിസ്മയിപ്പിച്ച തിരുമേനിയാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം; ബിജെപി നേതാക്കളും തിരുമേനിയെ ഏറെ ബഹുമാനിച്ചു; എല്ലാവരേയും ഒരുമിച്ച് ചേര്‍ത്തു നിര്‍ത്താന്‍ തിരുമേനിക്ക് കഴിഞ്ഞത് വിസ്മയം

05 MAY 2021 08:16 AM IST
മലയാളി വാര്‍ത്ത

ക്രൈസ്തവ ബിഷപ്പുമാരെക്കുറിച്ചുള്ള സകല പരമ്പരാഗത ധാരണകളെയും വെല്ലുവിളിച്ചും പലതും തിരുത്തിക്കുറിച്ചുമായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ യാത്ര. കമ്മ്യൂണിസ്റ്റുകാര്‍ക്കും ബിജെപിക്കാര്‍ക്കും തിരുമേനിയെ ഏറെ ഇഷ്ടമായിരുന്നു. ഒരിക്കലെങ്കിലും പരിചയപ്പെട്ടവര്‍ മറക്കാത്ത വ്യക്തിത്വം.

അതിനുനേരേ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ തിരുമേനിയുടെ മറുപടി ഇങ്ങനെയായിരുന്നു: ബിഷപ്പാകുക എന്നതിനെപ്പറ്റി എനിക്കു ചില സ്വപ്നങ്ങളുണ്ടായിരുന്നു. മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയായപ്പോള്‍ അവയൊന്നും പ്രയോഗത്തില്‍ കൊണ്ടു വരാന്‍ സാധിച്ചില്ല.

 

 

കാരണം ഭരണകാര്യങ്ങള്‍ തന്നെ ചെയ്ത് തീര്‍ക്കുവാന്‍ സമയം ലഭിച്ചിരുന്നില്ല. റിട്ടയര്‍ ചെയ്തപ്പോള്‍ മുമ്പുണ്ടായിരുന്ന ബന്ധങ്ങളും കാഴ്ചപ്പാടുകളും പ്രായോഗിക ജീവിതത്തില്‍ കൊണ്ടു വരുവാന്‍ സാധിച്ചു. ജീവിതം ഒരു തുടര്‍ച്ചയാണ്. ഓരോ ഘട്ടവും ഓരോ ആഘോഷമാണ്. എന്നാണ് തിരുമേനി പറഞ്ഞത്.

കേരളത്തിലെ െ്രെകസ്തവ സഭാ മേലധ്യക്ഷന്മാര്‍ കമ്യൂണിസ്റ്റുകാരുമായി വേദി പങ്കിടാതെ നിന്ന അവസരമുണ്ട്. മറ്റു ബിഷപ്പുമാരുടെ അഭ്യര്‍ഥന പോലും വകവയ്ക്കാതെയാണ് തിരുമേനി കമ്യൂണിസ്റ്റുകാരുടെ വേദിയിലെത്തിയത്. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: 'ഞാന്‍ മാര്‍ക്‌സിസ്റ്റുകാരുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുത്തു. ദൈവം അംഗീകരിക്കുന്നവരെ ഞാനും അംഗീകരിക്കുന്നു. അല്ലെങ്കില്‍ എന്റെ കാര്യം കുഴപ്പമാ. മതേതര സമൂഹത്തെക്കുറിച്ചുള്ള സെമിനാറിനാ ഞാന്‍ പോയത്. മതേതര സമൂഹമെന്നാല്‍ ദൈവമില്ലാത്ത സമൂഹമെന്നല്ല.'

 

 



കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെല്ലാം തിരുമേനി പ്രിയങ്കരനാണ്. പിണറായി വിജയനും എം.എ. ബേബിയുമൊക്കെ തിരുമേനിയെ അഭിനന്ദിച്ചു പ്രസംഗിച്ചിട്ടുണ്ട്. തിരുമേനിയെ മാതൃകാ ബിഷപ്പായി ആരെങ്കിലും ചിത്രീകരിച്ചാല്‍ അദ്ദേഹം യോജിക്കില്ല. മാതൃക എന്ന വാക്കിനോടു തന്നെ തിരുമേനിക്കു വലിയ മമതയില്ല.

ഓരോ ദേശത്തിനും ചേരുന്ന രീതിയില്‍ അവിടത്തെ ജനങ്ങള്‍ക്കു പ്രയോജനം ചെയ്യുംപോലെ നേതൃത്വം കൊടുക്കുന്നതാണ് മാതൃകയെന്നത് കൊണ്ട് തിരുമേനി ഉദ്ദേശിക്കുന്നത്. ഏല്പിച്ച ജോലി ഉത്തരവാദിത്തത്തോടെ, സമൂഹത്തിനു പ്രയോജനപ്പെടുന്ന രീതിയില്‍ ചെയ്യണം. അതായിരിക്കണം മാതൃക.

 



ജാതി മത ചിന്തകള്‍ക്കതീതമായ 'കമ്യൂണിറ്റി ബില്‍ഡിങ് അപ്' ആണ് തിരുമേനിയുടെ സ്വപ്നവും ദര്‍ശനവും. പള്ളിയാരാധന കഴിഞ്ഞാലുടന്‍ സ്ഥലം വിടുന്ന രീതി മാറ്റണമെന്ന് തിരുമേനി അഭിപ്രായപ്പെടുന്നു. കുറെ നേരം എല്ലാവരുമായി സംസാരിക്കണം. അപ്പോഴായിരിക്കുമറിയുന്നത് മറിയാമ്മ ആശുപത്രിയിലായ കാര്യം. നോക്കുവാന്‍ ആരുമില്ല. പണത്തിന് കുറവുണ്ട്. ഉടനെ അവിടെ കൂടിനിന്നവരെല്ലാം ചേര്‍ന്ന് പണം പിരിച്ചെടുത്ത് മറിയാമ്മയെ കാണുവാന്‍ പോകുന്നു.

തിരുമേനി ചോദിക്കുന്നു: 'അതൊരു റീ ക്രിയേഷനല്ലേ, ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന അവസരമാണത്'. പള്ളിയാരാധന കഴിഞ്ഞ് എല്ലാവരും ചായയും ബിസ്‌കറ്റും കഴിച്ചിട്ടേ പോകാവൂ എന്നൊരിക്കല്‍ തിരുമേനി പറഞ്ഞു. ചായ കുടിക്കുന്ന അവസരത്തിലെങ്കിലും തമ്മില്‍ അല്‍പം സംസാരിക്കട്ടെയെന്നു കരുതിയാണു പറഞ്ഞത്. അതു ഫലിച്ചു. പണം ഉണ്ടാകുന്നതു കൊണ്ട് സന്തോഷം ലഭിക്കുകയില്ല. പണമല്ല ജീവിതവിജയത്തിനാധാരം.

 



ദൈവം ലോകത്തെ സ്‌നേഹിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവം സഭയെ സ്‌നേഹിച്ചു എന്നല്ല. സഭ ലോകത്തിന് വേണ്ടിയാണ്. ഒരു എംഎല്‍എ യെ നാം തിരഞ്ഞെടുക്കുന്നത് നമ്മുടെ കാര്യം നോക്കാനാണ്, സ്വന്തം കാര്യം നോക്കാനല്ല. അതുപോലെയാണ് സഭയുടെ കാര്യവും.

 

ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടി ദൈവം തിരഞ്ഞെടുത്ത സമൂഹമാണ് സഭ. പട്ടാളക്കാരുടെ കാര്യം നോക്കുക. They will die so that others will live. സഭയും ഇതു പോലെയാണ്. ലോകത്തിന്റെ ഉദ്ധാരണത്തിനു വേണ്ടി ജീവന്‍ നല്‍കേണ്ടുന്നതാണ് സഭ. ഇന്ന് സഭയുടെ ഉദ്ധാരണത്തിനു വേണ്ടി ലോകത്തെ ഉപയോഗിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.

 



സമൂഹത്തിനു മാറ്റമുണ്ടാകണമെങ്കില്‍ നല്ല പോലെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയണം. അതിനു കഴിയുന്നവര്‍ക്കേ ജനത്തിനു പുതിയ ദര്‍ശനം കൊടുക്കാനാവൂ. പുതിയ ദര്‍ശനങ്ങള്‍ ലഭിക്കുമ്പോള്‍ പുതിയ സ്വപ്നങ്ങള്‍ കാണുവാന്‍ ഇടയാകും. അപ്പോഴേ വ്യക്തികളിലും സമൂഹത്തിലും മാറ്റമുണ്ടാകൂ.... അതാണ് തിരുമേനിയെ വേറിട്ട് നിര്‍ത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (12 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (21 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (56 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends