Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

തോല്‍പ്പിച്ചതാരാ രാഹുല്‍ ഗാന്ധി! മുല്ലപ്പള്ളി പറഞ്ഞത് കേട്ട് രാഹുല്‍ ഞെട്ടി

05 MAY 2021 11:01 AM IST
മലയാളി വാര്‍ത്ത

യുഡി എഫിനെ തോല്‍പ്പിച്ചത് രാഹുല്‍ ഗാന്ധിയെന്ന് കെ. പി. സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ . ഗാന്ധി കുടുംബവും ഡല്‍ഹിയിലെ ഗോസായിമാരും ചേര്‍ന്നു സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച ശേഷം പരാജയം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കരുതെന്നാണ് മുല്ലപ്പള്ളിയുടെ ഭീഷണി.

അതിനിടെ ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷന്‍മാര്‍ തത്കാലം മാറില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരെയും മാറ്റാനുള്ള നീക്കങ്ങള്‍ ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു.



നേതൃമാറ്റത്തിനായുള്ള മുറവിളികള്‍ നടക്കുന്നതിനിടയില്‍ താന്‍ സ്വയം മാറില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമായി കഴിഞ്ഞു.

തോല്‍വിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞ മുല്ലപ്പള്ളി തന്നെ വേണമെങ്കില്‍ ഹൈക്കമാന്‍ഡിന് മാറ്റാമെന്ന നിലപാടിലാണുള്ളത് .

പാര്‍ട്ടി തകര്‍ന്നടിഞ്ഞിട്ടും മാറ്റത്തിനായി കൂട്ടക്കലാപം ഉയരുമ്പോഴും കുലുക്കമില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി. കനത്ത തോല്‍വിക്ക് പിന്നാലെ ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകള്‍ കെപിസിസി അധ്യക്ഷന്‍ തള്ളി. പോരാട്ടത്തില്‍ തോറ്റിട്ട് സ്വയം ഇട്ടെറിഞ്ഞ് പോകാനില്ലെന്ന് പറഞ്ഞ്, പന്ത് ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക് ഇട്ടിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന് അദ്ദേഹം കണ്ടെത്തുന്ന ന്യായം ഇതാണ്: കഴിഞ്ഞ തെരഞ്ഞടുപ്പ് നടത്തിയത് താനല്ല,ഹൈക്കമാന്റാണ്.

 

 



അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയിലെന്ന പോലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. അപ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന്റെ ക്രെഡിറ്റ് തനിക്കാരും തന്നില്ലെന്ന പരിഭവവും അദ്ദേഹം ഉള്ളിലൊതുക്കുന്നു. ലോകസഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത് താനാണ്.എന്നാല്‍ ജയിച്ചു കഴിഞ്ഞപ്പോള്‍ ഇതാരും മിണ്ടിയില്ല.

മുല്ലപ്പള്ളിയെ പിണക്കാതെ കൂടെ നിര്‍ത്താനാണ് ഹൈക്കമാന്റിന്റെ താല്‍പര്യം. ഇക്കാര്യത്തില്‍ കോണ്‍?ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനമെടുക്കും. അസമിലെ തോല്‍വിക്ക് പിന്നാലെ അവിടുത്തെ പിസിസി അധ്യക്ഷന്‍ സ്വയം രാജിവച്ചൊഴിഞ്ഞിരുന്നു. . അതേ മാതൃക മുല്ലപ്പള്ളിയും പിന്തുടരുമെന്നായിരുന്നു എഐസിസിയുടെ പ്രതീക്ഷ. എന്നാല്‍ മുല്ലപ്പള്ളി അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് മറ്റേതെങ്കിലും പോസ്റ്റ് നല്‍കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

 



മുല്ലപ്പള്ളിയെ മാറ്റണമെന്ന് എ ?ഗ്രൂപ്പ് പരസ്യമായി ആവശ്യപ്പെടും. ഇങ്ങനെ ഉറങ്ങുന്ന ഒരു കെപിസിസി പ്രസിഡന്റിനെ പാര്‍ട്ടിക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ഹൈബി ഈഡന്‍ എംപി പരസ്യവിമര്‍ശനം നടത്തി. ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമെന്നാണ് ഐ ഗ്രൂപ്പ് ആഗ്രഹമെങ്കിലും അടിമുടി മാറ്റത്തിനൊരുങ്ങുന്ന ഹൈക്കമാന്‍ഡ് പിന്തുണക്കാനുള്ള സാധ്യതകുറവാണ്. ചെന്നിത്തല സ്റ്റേറ്റ് കാറും മറ്റ് സൗകര്യങ്ങളും വച്ചൊഴിയാന്‍ തീരെ തയ്യാറല്ല.

മുല്ലപ്പള്ളിക്ക് പകരം കെ.സുധാകരന്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതാവാക്കാന്‍ എ ?ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും വിഡി സതീശന്‍ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

 

 



ബി ജെ പിയിലും സ്ഥിതി വിഭിന്നമല്ല. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പ്രാഥമിക ഉത്തരവാദിത്തം തനിക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞെങ്കിലും കസേര വിടാന്‍ അദ്ദേഹം ഒരുക്കമല്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന സിപിഎം ആരോപണം തെറ്റാണെന്നും വോട്ടുകള്‍ കുറഞ്ഞത് സിപിഎമ്മിനാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു
രണ്ടിടത്ത് മല്‍സരിച്ചിരുന്നില്ലെങ്കില്‍ മഞ്ചേശ്വരത്ത് ജയിച്ചേനെ എന്നാണ് സുരേന്ദ്രന്‍ കരുതുന്നത്. രണ്ടിടത്ത് മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വോട്ടു കുറഞ്ഞു. 2016-നെ അപേക്ഷിച്ച് 5000-ത്തോളം വോട്ട് അധികം പോള്‍ ചെയ്തിട്ട് പാലക്കാട്ട് സിപിഎമ്മിന് 2500 വോട്ട് കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7000 വോട്ടാണ് സിപിഎമ്മിന് കുറഞ്ഞു. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍ പറഞ്ഞു. വോട്ടുക്കച്ചവടം നടന്നുവെന്ന് ഇതിലൂടെ പകല്‍ പോലെ വ്യക്തമല്ലേ.

 

 



മഞ്ചേശ്വരത്ത് 11,000 വോട്ടുകള്‍ അധികമായി പോള്‍ ചെയ്തിട്ടും മൂന്ന് ശതമാനം അല്ലെങ്കില്‍ 5000 വോട്ടുകള്‍ അവിടെ കുറഞ്ഞു. 47000 വോട്ട് തദ്ദേശതെരഞ്ഞെടുപ്പിന് കിട്ടിയ സിപിഎമ്മിന് അവിടെ 40000 വോട്ടാണ് കിട്ടിയത്. നേമത്തും സിപിഎമ്മിന് വോട്ട് കുറഞ്ഞു. 59144ഉം 33960ഉം ആണ് 2016,2019 നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേമത്ത് കിട്ടി. കാല്‍ലക്ഷം വോട്ടാണ് പോയത്. മെഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയില്‍ 20,000 വോട്ടാണ് ലോക്‌സഭയെ അപേക്ഷിച്ച് കുറഞ്ഞത്. വോട്ടു കച്ചവടത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണ് - കണക്കുകള്‍ വിശദീകരിച്ചു കൊണ്ട് സുരേന്ദ്രന്‍ പറഞ്ഞു.

തോറ്റമ്പിയാലും സംസ്ഥാന പ്രസിഡന്റുമാര്‍ പരസ്പരം കുറ്റം പറയുന്നത് തുടരുകയാണ് . തോല്‍വി ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. തോല്‍വി ഏറ്റുവാങ്ങാന്‍ ആരെങ്കിലും തയ്യാറുണ്ടോ എന്നാണ് ബി ജെ പിയും കോണ്‍ഗ്രസും അന്വേഷിക്കുന്നത് .അപ്പോഴും ഇരു പാര്‍ട്ടികളുടെയും ദേശീയ നേതൃത്വം നിരാശരും നിസഹായരുമാണ്.




 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (14 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (23 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (58 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends