Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കൊവിഡ് മഹാമാരിമൂലം സ്തംഭിച്ച് തൊഴിൽ മേഖലകൾ; ആശ്വാസമായി പിണറായി വിജയന്റെ പ്രഖ്യാപനം, തുടർഭരണം ലഭിച്ച എൽ.ഡി.എഫ് സർക്കാരിന്റെ പ്രഥമ പരിഗണന തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികൾ

05 MAY 2021 09:23 AM IST
മലയാളി വാര്‍ത്ത

ഭരണത്തുടർച്ച ലഭിച്ച എൽ.ഡി.എഫ് സർക്കാരിന്റെ പ്രഥമ പരിഗണന തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികൾക്കായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം അങ്ങേയറ്റം സ്വാഗതാർഹമാണ്. രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനത്തിന് ഇതിലൂടെയല്ലാതെ മോചനമില്ലെന്ന് വെറുതെ പറയുന്നതല്ല.

കേരളപ്പിറവി മുതൽ തൊഴിലില്ലായ്മ ഗുരുതരമായ പ്രശ്നമായി ഓരോ സർക്കാരിന്റെയും മുന്നിലുണ്ടായിരുന്നു. എന്നാൽ വർദ്ധിച്ച തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ ഉള്ള തൊഴിലവസരങ്ങൾ നഷ്ടപ്പെടാതെ നിലനിറുത്താനോ പലപ്പോഴും കഴിഞ്ഞില്ല എന്നതാണു വസ്തുത.

 

 

യുവാക്കളിൽ നല്ലൊരു ഭാഗം സംസ്ഥാനം വിട്ട് ലോകത്തിന്റെ നാനാഭാഗങ്ങളിൽ തൊഴിൽ തേടി പോകേണ്ടി വന്നു. ഒട്ടേറെപ്പേർക്ക് അന്യസംസ്ഥാനങ്ങൾ ആശ്രയം നൽകി. കേരളം ഇന്നത്തെ രൂപത്തിലായി വളർന്നതിനു പിന്നിൽ പ്രവാസികളുടെ സംഭാവനകൾ വളരെ വലുതാണ്.

എന്നാൽ ഒരു വർഷം മുൻപ് ലോകമാകെ പടരുകയും ഇപ്പോഴും രൂക്ഷമായി തുടരുകയും ചെയ്യുന്ന കൊവിഡ് മഹാമാരി തൊഴിൽ മേഖലയിൽ സൃഷ്ടിച്ച ആഘാതം പറഞ്ഞറിയിക്കാനാകാത്തതാണ്. കേരളം മാത്രമല്ല രാജ്യമൊട്ടാകെ അതിന്റെ കെടുതികൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

 

 

 

 

 

 

 

 

 

 

 

 

 

വീണ്ടും അധികാരമേൽക്കാൻ പോകുന്ന സർക്കാർ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികൾക്ക് ഏറ്റവും മുന്തിയ പരിഗണന നൽകുമെന്ന് പിണറായി വിജയൻ പറയുമ്പോൾ അതു വെറും വാക്കാകില്ലെന്ന് ഉറപ്പാണ്. ഇടതു മുന്നണിയുടെ പ്രകടന പത്രികയിലും തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്.

അൻപതു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനാവശ്യമായ കർമ്മപദ്ധതികൾ നടപ്പാക്കുകയാണ് പുതിയ സർക്കാരിന്റെ ദൗത്യം. വലിയ വെല്ലുവിളി തന്നെയാണിത്.

 

 

എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വെല്ലുവിളി സധൈര്യം ഏറ്റെടുത്തേ മതിയാവൂ. പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കേണ്ടിവരും. നിലവിലുള്ള മേഖലകൾ ശക്തിപ്പെടുത്തുകയും വേണം. സാങ്കേതിക ജ്ഞാനവും വൈദഗ്ദ്ധ്യവും പരിചയസമ്പത്തുമുള്ളവർ എത്രവേണമെങ്കിലും ഇവിടെയുണ്ട്.

അതിനാൽ ഏതു സംരംഭത്തിലും യോഗ്യതയുള്ളവരെ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ സർക്കാർ വളരെ ഉദാരമാക്കിയിരുന്നു. സ്റ്റാർട്ടപ്പുകളോടുള്ള സമീപനവും അങ്ങേയറ്റം ഉദാരമാണ്.

 

 

 

 

 

 

 

 

 

 

 

 

 

ആവശ്യം കണ്ടറിഞ്ഞുള്ള കൊച്ചു കൊച്ചു സംരംഭങ്ങൾ വൻതോതിൽ നിലവിൽ വന്നാൽത്തന്നെ അനേകം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. അന്യസംസ്ഥാനങ്ങൾ പലതും ഇത്തരം ചെറിയ സംരംഭങ്ങളുടെ കരുത്തിലാണ് വളർച്ച നേടുന്നത്.

കെട്ടിട നിർമ്മാണ വസ്തുക്കളുടെ കാര്യമെടുക്കാം. അതിൽ കേരളത്തിന്റെ സംഭാവന എന്തുണ്ട് എന്നു നോക്കിയാലറിയാം നമ്മുടെ പാപ്പരത്തം. മുള്ളാണി മുതൽ മുന്തിയ ഇനം ലോക്ക് വരെ എത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്.

 

 

ഭക്ഷ്യവസ്തുക്കളിലെന്നപോലെ ഏത് ഉത്‌പന്നത്തിനും പുറത്തുള്ളവരെ ആശ്രയിച്ചാണ് നാം മുന്നോട്ടു പോവുന്നത്. ഈ പ്രവണത ഘട്ടം ഘട്ടമായെങ്കിലും അവസാനിപ്പിക്കാൻ കഴിഞ്ഞാൽ വ്യവസായ മേഖല പുഷ്ടിപ്പെടും. ഒട്ടേറെ തൊഴിലവസരങ്ങൾ ഉണ്ടാവുകയും ചെയ്യും.

കൊവിഡ് ഏറെക്കാലം നീണ്ടു നിൽക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അങ്ങനെ വന്നാൽ തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമാവും. പ്രവാസികളും കൂടുതലായി സ്വന്തം നാടുകളിൽ തിരിച്ചെത്തും. ഈ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള സമഗ്ര തൊഴിൽ പദ്ധതികൾ ആവിഷ്കരിക്കുകയാണു വേണ്ടത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (21 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (30 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (1 hour ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends