ദേശീയപാതയില്‍ കല്ലമ്പലം പൊലീസ് സ്റ്റേഷനു സമീപം കെഎസ്ആര്‍ടിസി ബസും മത്സ്യം കയറ്റി വന്ന വാനും കൂട്ടി ഇടിച്ച് ഒരു മരണം

ദേശീയപാതയില്‍ കല്ലമ്പലം പൊലീസ് സ്റ്റേഷനു സമീപം ആഴാംകോണത്ത് കെഎസ്ആര്‍ടിസി ബസും മത്സ്യം കയറ്റി വന്ന വാനും കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു.
വാന്‍ ഡ്രൈവര്‍ ആലപ്പുഴ വണ്ടാനം പുതുവല്‍ വീട്ടില്‍ മുനീര്‍(31) ആണു മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കുറവന്‍തോട് സ്വദേശി തന്‍സീര്‍(30) ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
ബസ് ഡ്രൈവര്‍ സന്തോഷ്‌കുമാര്‍,കണ്ടക്ടര്‍ ട്രൈസി എന്നിവര്‍ക്കും നിസ്സാര പരുക്കേറ്റു. ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ എതിരെ വന്ന വാന്‍ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് മുന്‍ഭാഗം മുഴുവന്‍ തകര്‍ന്നുപോയ വാന്‍, ഫയര്‍ഫോഴ്‌സ് എത്തി പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുനീര്‍ മരിച്ചു.
https://www.facebook.com/Malayalivartha
























