മമ്മൂട്ടിയുടെ മരടിലെ കോടികള്‍ വിലമതിക്കുന്ന സ്ഥലം വാങ്ങിയത് ഉമ്മന്‍ ചാണ്ടിയുടെ മക്കളെന്ന് ബിന്ധ്യാസ് തോമസ്

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മരടിലെ കോടികള്‍ വിലമതിക്കുന്ന സ്ഥലം വാങ്ങിയത് ഉമ്മന്‍ ചാണ്ടിയുടെ മക്കളെന്ന് ആരോപണം. മമ്മൂട്ടിയുടേയും ഭാര്യയുടെയും പേരിലുള്ള സ്ഥലമാണ് മുഖ്യമന്ത്രിയുടെ മകനും മകളും ചേര്‍ന്ന് വാങ്ങിയതെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബ്ലൂ ബ്ലാക്ക് മെയിലിങ് കേസിലെ പ്രതി ബിന്ധ്യാസ് തോമസാണ് ആരോപണം ഉന്നയിച്ചത്. മലയാളത്തിലെ പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിന്ധ്യാസ് ഇക്കാര്യം പറയുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മകനും ഒരു മകളും ചേര്‍ന്നാണ് ഭൂമി വാങ്ങിയിട്ടുള്ളതെന്ന് ബിന്ധ്യാസ് പറയുന്നു. എന്നാല്‍ ഏത് മകളാണെന്ന് അറിയില്ലെന്നും ബന്ധ്യാസ് പറഞ്ഞു.
ഭൂമി വാങ്ങിയത് സംബന്ധിച്ചുള്ള രേഖകള്‍ കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന്റെ കൈവശമുണ്ടെന്നും ബിന്ധ്യാസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം അജയ് തറൈയിലും സ്ഥിതീകരിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ മമ്മൂട്ടിയുടെ ഭൂമി വാങ്ങിയ സംഭവം സത്യമാണെന്ന് അജയ് തറയില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍, ബിന്ധ്യാസ് തെളിവുകളൊന്നും തന്നിട്ടില്ലെന്നും അജയ് തറയില്‍ പറഞ്ഞു. മൂന്നരക്കോടിയുടെ ഭൂമിയാണ് ഇവര്‍ വാങ്ങിയതെന്നാണ് അജയ് തറയില്‍ പറയുന്നതെങ്കിലും മരടിലെ ഈ സ്ഥലത്തിന് അതിലേറെ വിലവരുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























