Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

'ഒരു 9 വയസ്സുകാരാന്‍ പരിസരം മറന്ന് രണ്ടു കയ്യും ഉയര്‍ത്തി അലറി വിളിക്കുകയാണ്. ശീശാന്ത്... ശിശാന്ത്... എയര്‍പോര്‍ട്ടിലുള്ളവരല്ലാം ആ കുട്ടിയെ നോക്കുന്നു ശ്രീശാന്തിനെയും നോക്കുന്നു. പക്ഷേ താങ്കള്‍ക്ക് യാതൊരു ഭാവമാറ്റവുമില്ല. ഞാന്‍ ആരാധിക്കപെടേണ്ടവനാണന്ന് സ്വയം പ്രഖ്യാപിച്ചതു പോലെ. തൊട്ടടുത്ത് ഒരു വേലിക്കപ്പുറത്ത് നിന്ന താങ്കളുടെ കുഞ്ഞാരാധകനെ നോക്കി ഒന്നു ചിരിക്കുന്നതിനോ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നതിനോ പോലും മനസ്സ് കാണിക്കാതെ നടന്നു പോയ താങ്കള്‍ എങ്ങനെ ചുറ്റുമുള്ളവരെ കാണും...' ഷാഹിദ കമാല്‍ കുറി

07 MAY 2021 10:37 AM IST
മലയാളി വാര്‍ത്ത

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ് ശ്രീശാന്തുമായി ഉണ്ടായ അനുഭവം പങ്കുവെച്ച്‌ സിപിഐഎം നേതാവ് ഷാഹിദാ കമാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കടുത്ത ആരാധകനായ പന്ത്രണ്ടു വയസുകാരനെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു നടന്ന ശ്രീശാന്താണ് ഇപ്പോള്‍ ചുറ്റും നോക്കാന്‍ പറയുന്നതെന്ന് ഷാഹിദ കമാല്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

നേരത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക സഹായം ആദ്യം നല്‍കേണ്ടത് ചുറ്റുമുള്ളവര്‍ക്കാണെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ അടുത്തുള്ള ആര്‍ക്കെങ്കിലും സാമ്ബത്തിക സഹായം ആവശ്യമുണ്ടോയെന്ന് അന്വേഷിക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്കെത്താനുള്ള എളുപ്പമാര്‍ഗം നിങ്ങളാണ്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ലെന്നും ശ്രീശാന്ത് പറഞ്ഞു.

ഷാഹിദ കമാലിന്റെ കുറിപ്പ് ഇങ്ങനെ;

പ്രീയപെട്ട ശ്രീശാന്ത്

ചുറ്റിലും നോക്കുന്നത് നല്ലതാണ്. മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു തിരിഞ്ഞുനോട്ടം. രണ്ടു കരങ്ങളും ഉയര്‍ത്തി ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു 9 വയസ്സുകാരനെ കാണാത്ത താങ്കളുടെ കണ്ണിന് ചുറ്റും കാണാനുള്ള കാഴ്ചയുണ്ടോ ? എന്നെങ്കിലും പറയണമെന്ന് കരുതിയ ഒരു സത്യമാണിത്. അന്ന് ഞാനിത് പല സുഹൃത്തുക്കളോടും പങ്കുവെച്ചിട്ടുള്ളതുമാണ്.

പക്ഷേ ഇപ്പോള്‍ പരസ്യമായി പറയാന്‍ താങ്കളായിട്ട് അതിനൊരവസരം ഉണ്ടാക്കിയിരിക്കുന്നു. ഏകദേശം പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്ബാണ്. കൃത്യമായ തീയതി ഓര്‍മ്മയില്ല. താങ്കള്‍ക്ക് ഓര്‍മ്മകാണുമോന്ന് അറിയില്ല.

താങ്കള്‍ ക്രിക്കറ്റില്‍ കത്തിനില്‍ക്കുന്ന സമയം. കൊച്ചി എയര്‍ പോര്‍ട്ടാണ് സ്ഥലം താങ്കളും കൂടെ മൂന്നുപേരും . ഞാനും അന്ന് ഡല്‍ഹിയില്‍ പോകാനായി എയര്‍ പോര്‍ട്ടില്‍ ഉണ്ടായിരുന്നു. മഹിളാ കോണ്‍ഗ്രസ്സിന്റെ ദേശീയ കമ്മറ്റിയില്‍ പങ്കെടുക്കാനാണ് എന്റെ യാത്ര. ടിക്കറ്റ് ചാര്‍ജ് കുറവായതിനാലാണ് കൊല്ലത്തു താമസിക്കുന്ന ഞാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോകുന്നതിനു പകരം കൊച്ചിയില്‍ നിന്ന് വന്നാണ് പോകുന്നത്. ആ അതു പോകട്ടേ.. കാര്യത്തിലേക്കു വരാം, നിശബ്ദമായ അന്തരീക്ഷം. പെട്ടന്ന് ഒരു ബഹളം. ഒരു 9 വയസ്സുകാരാന്‍ പരിസരം മറന്ന് രണ്ടു കയ്യും ഉയര്‍ത്തി അലറി വിളിക്കുകയാണ്.

ശീശാന്ത് . ശിശാന്ത് .. ശീശാന്ത്

കൂടെ ആ കുട്ടിയുടെ പിതാവും മാതാവും ജേഷനും (11 വയസ്സ് കാണും ) ഇടത്തരം കുടുംബമാണന്ന് വേഷം കാണുമ്പോള്‍ അറിയാം. ആ കുടുംബം അകത്തേക്ക് വന്നതേ ഉള്ളൂ. ബോര്‍ഡിംഗ് പാസ്സ് എടുക്കാത്തതിനാല്‍ അകത്തേക്ക് കയറാനും കഴിയില്ല. ശ്രീശാന്തും കൂടെ ഉള്ളവരും അകത്താണുള്ളത്. കുട്ടിയുടെ മാതാപിതാക്കള്‍ തടയാന്‍ ശ്രമിച്ചിട്ടും കുട്ടി വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു ശീശാന്തെന്ന്. എയര്‍പോര്‍ട്ടിലുള്ളവരല്ലാം ആ കുട്ടിയെ നോക്കുന്നു ശ്രീശാന്തിനെയും നോക്കുന്നു. പക്ഷേ താങ്കള്‍ക്ക് യാതൊരു ഭാവമാറ്റവുമില്ല.

ഒന്നു കൂടി മസ്സില്‍ പിടിച്ചു നിന്നു. ഞാന്‍ ആരാധിക്കപെടേണ്ടവനാണന്ന് സ്വയം പ്രഖ്യാപിച്ചതു പോലെ. തൊട്ടടുത്ത് ഒരു വേലിക്കപ്പുറത്ത് നിന്ന താങ്കളുടെ കുഞ്ഞാരാധകനെ നോക്കി ഒന്നു ചിരിക്കുന്നതിനോ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നതിനോ (ഒരു രൂപ ചെലവില്ലാത്ത കാര്യം) പോലും മനസ്സ് കാണിക്കാതെ നടന്നു പോയ താങ്കള്‍ എങ്ങനെ ചുറ്റുമുള്ളവരെ കാണും. ആ കാഴ്ച കണ്ട എനിക്ക് മാത്രമല്ല പലര്‍ക്കും അത് വേദനയായി.

ഒരുപക്ഷേ ആ കുഞ്ഞു മനസ്സിന്റെ വേദനയാകാം താങ്കള്‍ക്ക് പിന്നീട് ക്രിക്കറ്റില്‍ ശോഭിക്കാതെ പോയതും. അതില്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഞാനടക്കം മലയാളികള്‍ക്കെല്ലാം വല്ലാത്ത വേദനയും നിരാശയുമുണ്ട്. ആരാണന്നോ എവിടെ ഉള്ളവരാണന്നോ അറിയില്ല. കൗമാരക്കാരനായ ആ കുട്ടി ഇപ്പോള്‍ ഒരു പക്ഷേ നാട്ടില്‍ ക്രിക്കറ്റ് കളിച്ച്‌ നടക്കുന്നുണ്ടാകും. ഒരു പക്ഷേ എന്റെ കുറിപ്പും വായിച്ചേക്കാം ഇന്നായിരുന്നെങ്കില്‍ ഞാനത് വീഢിയോ എടുത്തേനെ.

ക്രിക്കറ്റില്‍ ഇനിയും ഉയരങ്ങളിലെത്തട്ടേയെന്ന് ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം
ഷാഹിദാ കമാല്‍

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (28 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (35 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (41 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (53 minutes ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (1 hour ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (10 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (10 hours ago)

Malayali Vartha Recommends