Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

'ആ വലിയ പൂട്ടിടാനിനി താമസിക്കരുത്. നോമ്പും പെരുന്നാളും ക്രിസ്മസും ഓണവുമൊക്കെ വീണ്ടും വരും. ജീവൻ നിലനിർത്തിയാൽ മാത്രമേ അതൊക്കെ ആഘോഷിക്കാൻ കഴിയുകയുള്ളൂ...' ഡോ.സുൽഫി നൂഹു കുറിക്കുന്നു

07 MAY 2021 11:14 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ രാജ്യം അടിയന്തിര ലോക്ക്ഡൗണിലേക്ക് പോകണമെന്ന് ഐഎംഎ പ്രതിനിധി ഡോ.സുല്‍ഫി നൂഹു വ്യക്തമാക്കുന്നു. നിലവിൽ കേരളത്തിലെ മിക്ക ജില്ലകളിലെയും സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ ചികിത്സ സംവിധാനങ്ങള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഐ സി സി യു വിനും വെന്റിലേറ്ററിനും തുടങ്ങി സാധാരണ കിടക്കകള്‍ ലഭിക്കുവാന്‍ വേണ്ടി വരെ സമൂഹത്തിലെ ഉന്നത പിടിപാടുള്ളവര്‍ പാഞ്ഞു നടക്കുകയാണ്. സാധാരണക്കാരുടെ ഗതി അതിലും പരിതാപകരം തന്നെ. പെരുന്നാള്‍ കഴിയാന്‍, ഓണം വരാന്‍ കാത്തിരുന്നാല്‍ നഷ്ടപ്പെടുന്നത് നൂറുകണക്കിന് ജീവനുകളായിരിക്കുമെന്നും ഡോ. സുല്‍ഫി നൂഹു. ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

"ജീവിച്ചിരുന്നാൽ മാത്രമേ സാമ്പത്തികത്തിന് എന്തെങ്കിലും പ്രസക്തിയുള്ളൂ. വൈദ്യൻ ഇച്ഛിച്ചതും രോഗി ഇച്ഛിച്ചതും അടച്ചുപൂട്ടലല്ലേയല്ല! പക്ഷേ നിവൃത്തിയില്ല തന്നെ. തൽക്കാലം അടച്ചുപൂട്ടി ഗുരുതര രോഗംമുള്ളവരുടെ ജീവൻ രക്ഷിക്കണം. ചികിത്സാ സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകുന്ന തലത്തിലേക്ക് രോഗികളുടെ എണ്ണം കുറഞ്ഞാൽ പതുക്കെ പൂട്ട് തുറക്കാം."


"ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് പ്രത്യേക മാനദണ്ഡങ്ങളുണ്ട്. അതില്ലാത്തവർക്ക് ആശുപത്രിയിൽ പോകണമെന്നും വെൻറിലേറ്ററും സൈഡിൽ ഒരു ഓക്സിജൻ സിലിണ്ടറും കരുതി കൊള്ളണമെന്നും ആഗ്രഹിക്കരുത്. അത് കൂടുതൽ ഗുരുതരാവസ്ഥയിലുള്ളവർക്കുള്ളതാണ്. അത് കവർന്നെടുത്ത് മറ്റ് ജീവനുകളെ കൊലയ്ക്കുകൊടുക്കാൻ ശ്രമിക്കരുത്. തൽക്കാലം നമുക്ക് അടച്ചുപൂട്ടണം. വലിയ വലിയ പൂട്ടിട്ട്. ഗുരുതര രോഗം ഉള്ളവർക്കെല്ലാം മികച്ച ചികിത്സ കിട്ടുന്ന തരത്തിൽ രോഗികളുടെഎണ്ണം കുറയുന്ന വരെ, വാക്സിൻ കൂടുതൽപേർക്ക് എത്തുന്നവരെ. രണ്ടാം യുദ്ധത്തിൻറെ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടം പൂർത്തിയാക്കുന്നതുവരെ. ഇനി കരുതലല്ല വേണ്ടത് . ഇനി വേണ്ടത് ആ വലിയ പൂട്ട് തന്നെ"- സുൽഫി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ആ വലിയ പൂട്ട്-

ആ വലിയ പൂട്ടിടാനിനി താമസിക്കരുത്.

ഒരു നിമിഷം പോലും.

നോമ്പും പെരുന്നാളും ക്രിസ്മസും ഓണവുമൊക്കെ വീണ്ടും വരും.

ജീവൻ നിലനിർത്തിയാൽ മാത്രമേ അതൊക്കെ ആഘോഷിക്കാൻ കഴിയുകയുള്ളൂ.

കേരളത്തിലെ മിക്ക ജില്ലകളിലെയും സർക്കാർ സ്വകാര്യ ആശുപത്രികളുടെ ചികിത്സ സംവിധാനങ്ങൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.

ഐ സി സി യു വിനും വെൻറിലേറ്ററിനും തുടങ്ങി സാധാരണ കിടക്കകൾ ലഭിക്കുവാൻ വേണ്ടി വരെ സമൂഹത്തിലെ ഉന്നത പിടിപാടുള്ളവർ പാഞ്ഞു നടക്കുന്നു.

സാധാരണക്കാരുടെ ഗതി അതിലും പരിതാപകരം.

പെരുന്നാൾ കഴിയാൻ,ഓണം വരാൻ കാത്തിരുന്നാൽ നഷ്ടപ്പെടുന്നത് നൂറുകണക്കിന് ജീവനുകളായിരിക്കും.

ഭാരതത്തിൻറെ കേരളത്തിൻറെ സാമ്പത്തികസ്ഥിതി താറുമാറാകും എന്നുള്ള സ്ഥിരം പല്ലവി ഇവിടെ അപ്രസക്തം.

അതെ.

ജീവിച്ചിരുന്നാൽ മാത്രമേ സാമ്പത്തികത്തിന് എന്തെങ്കിലും പ്രസക്തിയുള്ളൂ.

വൈദ്യൻ ഇച്ഛിച്ചതും രോഗി ഇച്ഛിച്ചതും അടച്ചുപൂട്ടലല്ലേയല്ല!

പക്ഷേ നിവൃത്തിയില്ല തന്നെ.

തൽക്കാലം അടച്ചുപൂട്ടി ഗുരുതര രോഗംമുള്ളവരുടെ ജീവൻ രക്ഷിക്കണം

ചികിത്സാ സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകുന്ന തലത്തിലേക്ക് രോഗികളുടെ എണ്ണം കുറഞ്ഞാൽ പതുക്കെ പൂട്ട് തുറക്കാം.

മറ്റൊന്നുകൂടി.

ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് പ്രത്യേക മാനദണ്ഡങ്ങളുണ്ട്.

അതില്ലാത്തവർക്ക് ആശുപത്രിയിൽ പോകണമെന്നും വെൻറിലേറ്ററും സൈഡിൽ ഒരു ഓക്സിജൻ സിലിണ്ടറും കരുതി കൊള്ളണമെന്നും ആഗ്രഹിക്കരുത്.

അത് കൂടുതൽ ഗുരുതരാവസ്ഥയിലുള്ളവർക്കുള്ളതാണ്.

അത് കവർന്നെടുത്ത് മറ്റ് ജീവനുകളെ കൊലയ്ക്കുകൊടുക്കാൻ ശ്രമിക്കരുത്.

തൽക്കാലം നമുക്ക് അടച്ചുപൂട്ടണം.

വലിയ വലിയ പൂട്ടിട്ട്.

ഗുരുതര രോഗം ഉള്ളവർക്കെല്ലാം മികച്ച ചികിത്സ കിട്ടുന്ന തരത്തിൽ രോഗികളുടെഎണ്ണം കുറയുന്ന വരെ

വാക്സിൻ കൂടുതൽപേർക്ക് എത്തുന്നവരെ.

രണ്ടാം യുദ്ധത്തിൻറെ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടം പൂർത്തിയാക്കുന്നതുവരെ.

ഇനി കരുതലല്ല വേണ്ടത് .

ഇനി വേണ്ടത് ആ വലിയ പൂട്ട് തന്നെ

ഡോ സുല്ഫി നൂഹു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (22 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (29 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (35 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (47 minutes ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (58 minutes ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (1 hour ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (7 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (9 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (10 hours ago)

Malayali Vartha Recommends