'ബെസ്റ്റ് കണ്ണാ ബെസ്റ്റ്…വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഇത്രയും യോജിക്കുന്ന ഒരാള്‍ ഈ ഭൂമി മലയാളത്തില്‍ ഇനി ജനിക്കേണ്ടിയിരിക്കുന്നു'; മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. 'ബെസ്റ്റ് കണ്ണാ ബെസ്റ്റ്…വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഇത്രയും യോജിക്കുന്ന ഒരാള്‍ ഈ ഭൂമി മലയാളത്തില്‍ ഇനി ജനിക്കേണ്ടിയിരിക്കുന്നു', സന്ദീപ് വചസ്പതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും ഫോട്ടോ സഹിതം സന്ദീപ് പങ്കുവച്ചിട്ടുമുണ്ട്.
വീടിനുള്ളില്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കണം , ഒരുമിച്ച് പ്രാര്‍ത്ഥിക്കരുത് , ആഹാരം കഴിക്കരുത് എന്നൊക്കെ പത്രസമ്മേളനത്തില്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രിയെ പിന്നീട് കണ്ടത് കുടുംബങ്ങള്‍ക്കൊപ്പം ദീപം തെളിയിക്കുന്നതാണ്. മുഖ്യമന്ത്രി തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha

























