കേരളത്തിലിങ്ങനയാ ഭായീ... ഈ കോവിഡ് കാലത്ത് സ്വന്തം ജിവന്‍ നോക്കാതെ പിപിഇ കിറ്റും ധരിച്ച് കോവിഡ് രോഗിയെ സാഹസികമായി ആശുപത്രിയിലെത്തിച്ച യുവതയ്ക്ക് ചാനലുകാരുടെ പരിഹാസം; ബൈക്കില്‍ എന്തിന് ആശുപത്രിയിലെത്തിച്ചു എന്ന ചോദ്യം കടുത്തതോടെ അവര്‍ക്കെതിരെ നടപടിപോലും ഭയപ്പെട്ടു; അവസാനം മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ടതോടെ കയ്യടിയായി

സമയം കളയാതെ ഒരു കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിച്ച രണ്ട് ചെറുപ്പക്കാരെ നശിപ്പിക്കുന്ന തരത്തിലാണ് ചാനലുകാര്‍ വാര്‍ത്ത നല്‍കിയത്.
ഉത്തരേന്ത്യപോലെ കേരളത്തിലും, കോവിഡ് രോഗിക്ക് ആംബുലന്‍സ് പോലും വിട്ടു നില്‍കിയില്ല. ചാനലുകാര്‍ ഓരോ വാര്‍ത്തയും തകര്‍ത്ത് കൊടുക്കുമ്പോള്‍ ഈ യുവാക്കള്‍ക്കും നെഞ്ചിടിപ്പായി. അവര്‍ക്കെതിരെ നടപടിപോലും ഭയപ്പെട്ടു. അവസാനം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ഇവരെ അഭിനന്ദിച്ചതോടെ കയ്യടിയായി മാറി.
കോവിഡ് കെയര്‍ സെന്ററില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിലേക്ക് നീങ്ങിയ നിര്‍ദ്ധന യുവാവിനെ പി.പി.ഇ കിറ്റ് ധരിച്ച് ബൈക്കിന്റെ നടുവിലിരുത്തി തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് അശ്വിനും(23), രേഖയും (22) നന്മയുടെ പ്രതീകങ്ങളായി.
സന്നദ്ധ പ്രവര്‍ത്തകരാണ് ഇരുവരും. കോവിഡ് ഡൊമിസിലറി കെയര്‍ സെന്ററായ പുന്നപ്ര എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ അമ്പലപ്പുഴ പുറക്കാട് സ്വദേശി സുധിക്കാണ് (36) ജീവന്‍ തിരിച്ചുകിട്ടിയത്.
കാര്യമറിയാതെ എന്തിനെയും വലിച്ചുകീറി ശീലിച്ച ചില സമൂഹ മാദ്ധ്യമ രോഗികള്‍ ഇവരെയും നിറുത്തിപ്പൊരിച്ചെങ്കിലും യാഥാര്‍ത്ഥ്യം പുറത്തുവന്നതോടെ നാടൊന്നാകെ അഭിനന്ദിക്കുകയാണ്. ഇന്നലെ വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും ഇരുവരെയും പ്രകീര്‍ത്തിച്ചു.
ഇന്നലെ രാവിലെ 9ന് രോഗികള്‍ക്ക് പ്രഭാതഭക്ഷണവുമായി എത്തിയതാണ് അശ്വിനും രേഖയും. ഈ സമയം ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ട് വിഷമിക്കുകയായിരുന്നു സുധി. ഈ സെന്ററിനടുത്താണ് സാഗര സഹകരണ ആശുപത്രി. ആംബുലന്‍സ് വിളിച്ചപ്പോള്‍ എത്താന്‍ വൈകുമെന്നുമായിരുന്നു മറുപടി. ഇതിനിടെ സുധിയുടെ നില വഷളായി. മറ്റൊന്നും ആലോചിക്കാതെ അശ്വിനും രേഖയും പി.പി.ഇ കിറ്റ് ധരിച്ച ശേഷം മൂന്നാം നിലയില്‍ നിന്ന് സുധിയെ താങ്ങിയെടുത്ത് താഴെയിറക്കി. ഇരുവരും വന്ന ബൈക്കിന്റെ മദ്ധ്യത്തില്‍ സുധിയെ ഇരുത്തി അശ്വിന്‍ ബൈക്കോടിച്ചു, പിന്നില്‍ സുധിയെ താങ്ങിപ്പിടിച്ച് രേഖയിരുന്നു. മിനിട്ടുകള്‍ക്കകം സാഗര ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലന്‍സില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
ഇരുവരുടെയും സമയോചിത ഇടപെടലാണ് സുധിയുടെ ജീവന്‍ രക്ഷിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കഥയറിയാതെ ആട്ടംസംഭവം മനസിലാക്കാതെ ഇതാരോ മൊബൈലില്‍ പകര്‍ത്തി പോസ്റ്റ് ചെയ്തതോടെ അശ്വിനും രേഖയും സമൂഹ മാദ്ധ്യമങ്ങളില്‍ മഹാപാപികളായി. ആംബുലന്‍സ് ഇല്ലാത്തതിനാല്‍ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു എന്നായിരുന്നു വീഡിയോ ദൃശ്യം ചേര്‍ത്തുള്ള പ്രചാരണം.
ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമമെന്നും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. വ്യാജപ്രചാരണം കൊഴുക്കുന്നതിനിടെയാണ് യാഥാര്‍ത്ഥ്യം പുറത്തുവന്നത്. വീട്ടില്‍ അറ്റാച്ച്ഡ് ബാത്ത് റൂമില്ലാത്തവരെയും ഡൊമിസിലറി സെന്ററിലേക്ക് മാറ്റാറുണ്ട്. അങ്ങനെയാണ് സുധിയെ കൊണ്ടുവന്നത്. സന്നദ്ധ പ്രവര്‍ത്തകരും സ്റ്റാഫ് നഴ്‌സും നേതൃത്വം വഹിക്കും. മേല്‍നോട്ടം മാത്രമാണ് ഡോക്ടര്‍മാര്‍ക്ക്. ഇതറിയാതെയായിരുന്നു സോഷ്യല്‍ മീഡിയ തുള്ളിയുറഞ്ഞത്.
ഇതിനിടെ വ്യത്യസ്ത വിശദീകരണങ്ങളുമായി കളക്ടറും ഡി.എം.ഒയും കാര്യങ്ങള്‍ കുരുക്കിലാക്കി. സുധിയുടെ അവസ്ഥ മോശമായിട്ടും ആരും വിളിച്ചറിയിച്ചില്ലെന്ന് ഡി.എം.ഒ ഡോ. അനിതകുമാരി വിശദീകരിച്ചപ്പോള്‍, പഞ്ചായത്ത് അധികൃതരെ വിളിച്ചെന്നും ആംബുലന്‍സ് എത്തും മുമ്പ് രോഗിയെ മാറ്റിയെന്നുമാണ് കളക്ടര്‍ എ.അലക്‌സാണ്ടര്‍ പറഞ്ഞത്.
ഡി.വൈ.എഫ്.ഐ ഭഗവതിക്കല്‍ യൂണിറ്റ് സെക്രട്ടറിയാണ് പുന്നപ്ര വടക്ക് പുത്തന്‍പറമ്പില്‍ വീട്ടില്‍ കുഞ്ഞുമോന്‍ ഷീബ ദമ്പതികളുടെ മകനായ അശ്വിന്‍. ഐ.ടി.ഐ പഠന ശേഷം പൊതുരംഗത്ത് സജീവം. കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനും മുന്‍പന്തിയിലുണ്ട്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വോളന്റിയറും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുമാണ് രേഖ. ബിരുദധാരിയാണ്. കഴിഞ്ഞ കോവിഡ് കാലത്ത് പഞ്ചായത്ത് കണ്‍ട്രോള്‍ റൂമിലും സജീവമായിരുന്നു.
https://www.facebook.com/Malayalivartha

























