കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കര്‍ണാടകയും.... തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേയ്ക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കര്‍ണാടകയും. തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേയ്ക്കാണ് ക ര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
മെയ് 10 ന് രാവിലെ ആറു മണി മുതല്‍ മെയ് 25 ന് രാവിലെ ആറു മണി വരെയാകും ലോക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
അവശ്യ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പലചരക്ക് കടക ള്‍ ആറു മണി മുതല്‍ വൈകിട്ട് ആറു വരെ തുറന്നുപ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ചരക്ക് വാഹനങ്ങളും റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ഡൗണില്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് കടകളും ഹോട്ടല്‍, പബുകള്‍, ബാറുകള്‍ എന്നിവയും അടച്ചിടണം.
"
https://www.facebook.com/Malayalivartha

























