ഒന്‍പതു ദിവസം നീളുന്ന സമ്പൂര്‍ണ കൊവിഡ് ലോക്ക്ഡൗണില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചും ഇളവുകളില്‍ ചിലത് പിന്‍വലിച്ചും പ്രതിരോധം ശക്തമാക്കി സര്‍ക്കാര്‍ .... ലോക്ക്ഡൗണില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിങ്ങനെ.....

ഒന്‍പതു ദിവസം നീളുന്ന സമ്പൂര്‍ണ കൊവിഡ് ലോക്ക്ഡൗണില്‍, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചും ഇളവുകളില്‍ ചിലത് പിന്‍വലിച്ചും പ്രതിരോധം ശക്തമാക്കി സര്‍ക്കാര്‍.
ലോക്ക്ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ കടുത്ത നിയന്ത്രണം ആവശ്യമാണെന്ന പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇത്. അത്യാവശ്യ യാത്രകള്‍ക്കും പൊലീസ് പാസ് നിര്‍ബന്ധം.
ഒഴിവാക്കാനാകാത്ത വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്കു മാത്രമെ ജില്ല വിട്ട് യാത്ര ചെയ്യാവൂ. ഇതിന് പ്രത്യേക പാസ് ഇല്ല. തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും വിവാഹത്തിനെങ്കില്‍ ക്ഷണക്കത്തും കൈവശം വേണം.
ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. അല്ലെങ്കില്‍ പതിനാലു ദിവസം സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയണം.
അന്യസംസ്ഥാന തൊഴിലാളികള്‍ കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി, കരാറുകാരന്‍ തന്നെ നിര്‍മ്മാണ സ്ഥലത്ത് താമസവും ഭക്ഷണവും നല്‍കണം. അഥവാ നാട്ടിലേക്ക് യാത്രാസൗകര്യമൊരുക്കണം.
ആവശ്യമുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വാര്‍ഡ് തലത്തില്‍ സമൂഹ അടുക്കളകളും, അല്ലാത്തയിടങ്ങളില്‍ ജനകീയ ഹോട്ടലുകളും തുടങ്ങും. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനത്ത് 25,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അവശ്യ സേവന വിഭാഗം, ആശുപത്രി ജീവനക്കാര്‍ ഫയര്‍ ഫോഴ്‌സ്, പാചകവാതക വിതരണക്കാര്‍ മെഡിക്കല്‍ സ്റ്റോര്‍, ലാബ് ജീവനക്കാര്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍, പത്രവിതരണം കോടതിയില്‍ ഹാജരാകേണ്ട അഭിഭാഷകര്‍ കോടതി ക്‌ളാര്‍ക്കുമാര്‍ ഇവര്‍ക്കൊക്കെ യാത്രാനുമതിയുണ്ട്.
രോഗികളെ പരിചരിക്കുന്നവര്‍ശ്രദ്ധിക്കേണ്ട നിയന്ത്രണങ്ങളിങ്ങനെ
ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം. റസ്റ്റോറന്റുകളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ പാഴ്‌സല്‍ മാത്രം . റേഷന്‍കട, അവശ്യസാധന കടകള്‍ രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെ
തട്ടുകടകള്‍ തുറക്കരുത്. മീന്‍പിടിത്ത തുറമുഖങ്ങളില്‍ ലേലം പാടില്ല ചിട്ടി, വായ്പാ സ്ഥാപനങ്ങള്‍ വീടുകളിലെത്തി തവണ പിരിക്കരുത് വാഹന വര്‍ക്ക്‌ഷോപ്പുകള്‍ ശനി, ഞായര്‍ മാത്രം
പോലീസ് പാസ് ലഭിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ നിന്നോ കൊവിഡ് ഡ്യൂട്ടിയുള്ള പൊലീസ് ഓഫീസറില്‍ നിന്നോ ലഭിക്കും .പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്നു വൈകിട്ടു മുതല്‍ വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും ഇന്നത്തേക്ക് സത്യവാങ്മൂലം മതി, പാസ് വേണ്ട
https://www.facebook.com/Malayalivartha

























