Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വിശപ്പ് മാര്‍ക്കറ്റ് ചെയ്യല്ലേ ആശാനേ... തെരഞ്ഞെടുപ്പിന് ശേഷവും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ജനങ്ങള്‍ മുന്നോട്ട് വന്നതോടെ എതിര്‍ പ്രചരണവുമായി ബിജെപി; കേന്ദ്രം വക അരിയുമായി വന്ന എംടി രമേശിന് എംവി ജയരാജന്റെ മറുപടി; ഒരു കാര്യം പ്രത്യേകമായി ഓര്‍മിപ്പിക്കട്ടെ കിറ്റില്‍ അരിയില്ല

10 MAY 2021 12:48 PM IST
മലയാളി വാര്‍ത്ത

ഭക്ഷ്യ കിറ്റും പെന്‍ഷനുമാണ് സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിയതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ജയിച്ച സാഹചര്യത്തില്‍ കിറ്റ് ഇനി ഗോവിന്ദ എന്ന രീതിയില്‍ ആക്ഷേപമുണ്ടായിരുന്നു. പക്ഷെ എല്ലാവരേയും ഞെട്ടിപ്പിച്ച് സംസ്ഥാനം വീണ്ടും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുകയാണ്.

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം 15 ന് ആരംഭിച്ചേക്കും. ആദ്യഘട്ടത്തില്‍ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണു കിറ്റ് നല്‍കുക. 10 ഇനങ്ങളാകും കിറ്റില്‍. എല്‍ഡിഎഫിനു തുടര്‍ഭരണം ലഭിച്ച ശേഷം വിതരണം ചെയ്യുന്ന ആദ്യ കിറ്റാണിത്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പു തന്നെ കിറ്റ് നല്‍കുന്നുവെന്ന സവിശേഷതയുമുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, 2020 ലെ ലോക്ഡൗണ്‍ കാലം മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ 9 കിറ്റുകളാണു നല്‍കിയത്. ഏപ്രിലിലെ കിറ്റ് വിതരണം ഇപ്പോഴും തുടരുകയാണ്.

 



അസംഘടിത മേഖലയിലുള്ളവരും സ്ഥിരം തൊഴില്‍ ഇല്ലാത്തവരും കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായതിനാല്‍ കിറ്റ് ഉടനടി നല്‍കാന്‍ സപ്ലൈകോയ്ക്കു ഭക്ഷ്യപൊതുവിതരണ വകുപ്പ് വാക്കാല്‍ നിര്‍ദേശം നല്‍കി. ഉത്തരവ് ഈയാഴ്ച ഇറങ്ങും.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) അനുസരിച്ചു കേന്ദ്ര സര്‍ക്കാര്‍ 2 മാസത്തേക്കു പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം 15 നു ശേഷം തുടങ്ങും. ഏകദേശം 31 ലക്ഷത്തോളം വരുന്ന മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗത്തിനും 5 കിലോ അരി അല്ലെങ്കില്‍ ഗോതമ്പ്, ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല നല്‍കുന്ന സംവിധാനമാണിത്. കഴിഞ്ഞ വര്‍ഷം 6 മാസമാണ് പിഎംജികെഎവൈ പദ്ധതി പ്രകാരം സൗജന്യ റേഷന്‍ നല്‍കിയത്.

 



അതേസമയം കിറ്റിനെ ചൊല്ലി ഇപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് അരിയെത്തിയ വിവരം പങ്കുവച്ച് ഭക്ഷ്യക്കിറ്റ് ഈ മാസവും തുടരും എന്ന് ബി.ജെ.പി നേതാവ് എം.ടി.രമേശിന് മറുപടിയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തി. കേന്ദ്രത്തില്‍ നിന്ന് 70,000 മെട്രിക്ക് ടണ്‍ അരിയെത്തി, വീണ്ടും കിറ്റ് വിതരണം എന്ന വാര്‍ത്ത പങ്കുവച്ചായിരുന്നു എം.ടി. രമേശിന്റെ പോസ്റ്റ്.

എന്നാല്‍ കിറ്റ് വിതരണം സംബന്ധിച്ച് ആശയക്കുഴപ്പുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നേതാവ് നടത്തുന്നത് എന്നാണ് എംവി ജയരാജന്റെ മറുപടി. ബിജെപി നേതാവേ, ഒരുകാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ ' കിറ്റില്‍ അരിയില്ല' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍. ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോര്‍ന്നുപോകാത്തവര്‍ ഇതിനായി നല്‍കിയ തുകയുള്‍പ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒപ്പം, കോവിഡ് രോഗികള്‍ക്കുള്‍പ്പടെ സമയത്ത് ഭക്ഷണമെത്തിച്ചുനല്‍കാന്‍ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു.



കേരളത്തില്‍ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോള്‍, അതിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തുകൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട് ചോദിക്കല്ലേ..!

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് വാശിപിടിച്ചവര്‍ക്കും, നന്മ ചോര്‍ത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവര്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കുമാണ് പിണറായി സര്‍ക്കാര്‍ ഭക്ഷ്യകിറ്റ്. സൗജന്യമായി കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു എന്ന് എം..വി ജയരാജന്‍ പറയുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends