കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്നെത്തും; എറണാകുളത്തെത്തുന്നത് മൂന്നര ലക്ഷം ഡോസ് വാക്‌സിൻ, കേരളം വിലകൊടുത്ത് വാങ്ങുന്നത് 75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ്

കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്നെത്തുമെന്ന് റിപ്പോർട്ട്. കേരളം വില കൊടുത്തുവാങ്ങുന്ന വാക്‌സിന്റെ ആദ്യബാച്ചാണ് സംസ്ഥാനത്ത് ഇന്നെത്തുന്നത്. മൂന്നര ലക്ഷം ഡോസ് വാക്‌സിനാണ് എറണാകുളത്തെത്തുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒരുകോടി ഡോസ് വാക്‌സിന്‍ വില കൊടുത്ത് വാങ്ങാനായിരുന്നു സംസ്ഥാനം ആദ്യം തീരുമാനിച്ചിരുന്നത്. സംസ്ഥാനം പണം കൊടുത്ത് വാങ്ങുന്ന വാക്സിന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കപ്പെടുന്നത്.
അതുകൂടാതെ 75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. വാക്‌സിന്‍ എറണാകുളത്ത് നിന്ന് മറ്റ് ജില്ലകളിലേക്ക് വിതരണത്തിന് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗുരുതര രോഗികള്‍ക്കും, സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്‍ക്കുമായിരിക്കും വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണനയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുന്നത്.
അതേസമയം 18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്സിന്‍ രജിസ്ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇവര്‍ക്കുള്ള വാക്സിന്‍ വിതരണത്തിലേക്കും സംസ്ഥാനം ഉടന്‍ കടന്നേക്കുന്നതാണ്. കടകളിലെ ജീവനക്കാര്‍, ബസ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതായിരിക്കും. വിതരണം സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ സര്‍ക്കാര്‍ ഉടന്‍ നല്‍കും.
കേരളത്തില്‍ കഴിഞ്ഞ ദിവസം 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,70,33,341 സാമ്പിളുകളാണ് പരിശോധിച്ചത്.
സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 116 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5814 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2743 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4668, തിരുവനന്തപുരം 3781, മലപ്പുറം 3534, കോഴിക്കോട് 3728, തൃശൂര്‍ 3730, പാലക്കാട് 1180, കൊല്ലം 2377, കോട്ടയം 2080, കണ്ണൂര്‍ 2103, ആലപ്പുഴ 2085, ഇടുക്കി 981, പത്തനംതിട്ട 903, കാസര്‍ഗോഡ് 740, വയനാട് 637 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha


























