മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക് കോവിഡ്

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക് കോവിഡ്. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. ഞായറാഴ്ച അദ്ദേഹം കോവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചു.
മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗവര്‍ണര്‍ അടക്കം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത 40 ഓളം പേര്‍ ക്വാറന്റീനില്‍ ആയി. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി രണ്ടുദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇന്നലെ ചെറിയ രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.
ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുഖ്യമന്ത്രി പരിശോധനക്ക് വിധേയനായെന്നും കോവിഡ് സ്ഥിരീകരിച്ചുവെന്നും പുതുച്ചേരി ആരോഗ്യ വകുപ്പ് വക്താവ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും വക്താവ് അറിയിച്ചു.
കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്ക്. 26 കോവിഡ് മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. 1633 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 71,709 ആയി.
പുതുതായി 26 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ നിരക്ക് 965 ആയി. ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്ക് മെയ് എട്ടിനായിരുന്നു. അന്ന് 19 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
പുതുച്ചേരി മേഖലയില്‍ 22, കാരയ്ക്കല്‍ 2, മാഹി, യാനം എന്നിവിടങ്ങളില്‍ ഓരോ മരണങ്ങള്‍ എന്നിങ്ങനെയാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതില്‍ 13 പേര്‍ക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























