Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

സഹിക്കാൻ കഴിയാത്ത വേദനയിലും കുഞ്ഞിനെ ഒരു നോക്ക് കണ്ടു! ഒന്ന് തൊടാന്‍ പോലും കഴിയാതെ ഒരു തുള്ളി പാല് പോലും കൊടുക്കാന്‍ പോലും ആവാതെ 4ദിവസം ഞാന്‍ തള്ളിനീക്കി… പക്ഷെ 5ആം ദിവസം രാവിലെ ദൈവം ഞങ്ങളില്‍ നിന്ന് തിരിച്ചെടുത്തു; നൊമ്പരപ്പെടുത്തുന്ന കുറിപ്പ് വൈറൽ

10 MAY 2021 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!

അമ്മ ആകുക എന്നത് ഏതൊരു സ്ത്രീയയുടെയും ഏറ്റവും വലിയ സ്വപ്നമാണ്. എന്നാൽ കാണാൻ കൊതിച്ച കുഞ്ഞിനെ ദൈവം തിരികെ എടുത്താൽ എന്തായിരിക്കും അവസ്ഥ. പക്ഷെ, ആ വേദനയുടെ സ്ഥാനത്ത് ദൈവം നല്‍കിയത് മറ്റൊരു നിധിയെ. സനി പ്രതീഷ് എന്ന അമ്മയാണ് കണ്ണുനീരും കാത്തിരിപ്പും ഇഴചേരുന്ന ആ അനുഭവം പങ്കു വെച്ചിരിക്കുന്നത്.

നൊമ്പരപ്പെടുത്തുന്ന ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:

ഒരു അമ്മയാവുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം എത്ര വലിയ സ്വപ്നമാണ്….9 മാസത്തിന്റെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞിനെ കൈയിലേക്ക് കിട്ടുന്ന ഒരു സമയം….ഓരോ സ്ത്രീയുടെയും ജീവിതത്തിലെ എത്ര ധന്യമായ നിമിഷമാണ്…? ആ നിമിഷത്തിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചത് 2019 സെപ്റ്റംബര്‍ മാസത്തിലായിരുന്നു…

ഒരു അമ്മയിലേക്ക് ഞാന്‍ സഞ്ചരിച്ച വഴി ഒരുപാട് കഠിനമായിരുന്നു. ഞാന്‍ അനുഭവിച്ച വേദന അത്രത്തോളം വലുതായിരുന്നു.

വിവാഹം കഴിഞ്ഞു ഞങ്ങള്‍ ആഗ്രഹിച്ച സമയത്തു തന്നെ ദൈവം എന്റെ ഉദരത്തില്‍ ഒരു കുഞ്ഞു ജീവനെ തന്നു… എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത്..

അന്ന് ഞങ്ങള്‍ സൗദിയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന സമയം. 8 മണിക്കൂര്‍ ജോലിയില്‍ നിന്നുതിരിയാന്‍ പോലും സമയമില്ല. കൃത്യമായി ആഹാരം കഴിക്കാന്‍ പോലും സമയം കിട്ടാറില്ല. ആ ഞാന്‍ പീന്നീടങ്ങോട്ടുള്ള ഓരോ ദിവസവും എന്റെ ജീവന്റെ തുടിപ്പിന് വേണ്ടി സമയം കണ്ടെത്തി ആഹാരം കഴിച്ചു…

ആദ്യ മൂന്ന് മാസം എല്ലാവരെയും പോലെ എനിക്കും പ്രയാസമായിരുന്നു…. ഛര്‍ദിയും ക്ഷീണവും കൂടി വന്നു… അടുക്കളയില്‍ പോലും കയറാന്‍ പറ്റാത്ത വിധത്തിലുള്ള ഛര്‍ദി… പക്ഷെ അച്ചാച്ചന്‍ എന്നെ എല്ലാ രീതിയിലും സപ്പോര്‍ട്ട് ചെയ്തു നിന്നു.

16-മത്തെ ആഴ്ച സ്കാനിംങിനായി പോയപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിനു ചെറിയൊരു കോട്ടം തട്ടിക്കുംവിധത്തില്‍ ഡോക്ടര്‍ ഞങ്ങളോട് കുഞ്ഞിന് CDH (congenital diaphragmatic hernia) എന്ന deformity ഉണ്ടെന്ന് പറഞ്ഞ് . ഒരു pediatric നേഴ്സുമാര്‍ അല്ലാത്തതു കൊണ്ടാവാം അതിനെ പറ്റി വലിയ ധാരണകള്‍ ഞങ്ങള്‍ക്കില്ലായിരുന്നു…

പിന്നീടുള്ള ഓരോ ദിവസവും CDH നെ കുറിച്ച്‌ കൂടുതല്‍ മനസിലാക്കാന്‍ തുടങ്ങി.ഞങ്ങളുടെ ടെന്‍ഷനും ഗൂഗിളിലൂടെ ഞങ്ങള്‍ക്ക് കിട്ടുന്ന അറിവും കൂടി കൂടി വന്നു.

എന്നാലും ഡോക്ടര്‍സിന്റെ വാക്കുകള്‍ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു….

ഒരു ചെറിയ സര്‍ജറി.കുഞ്ഞു ശരീരത്തില്‍ കത്തി വക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല…. പക്ഷെ അതൊന്നും ആവശ്യമായി വരില്ല എന്ന് ഞങ്ങള്‍ ഞങ്ങളെ തന്നെ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരുന്നു….

വീണ്ടും 5ആം മാസത്തിലെ സ്കാനിങ്ങിനായി പോയി. റിസള്‍ട്ടില്‍ CDH തന്നെ ആണെന്ന് ഉറപ്പിച്ചു പറഞ്ഞു… എങ്കിലും പ്രാര്‍ത്ഥനയോ വിശ്വാസമോ കൈവിട്ടില്ല… വീണ്ടും ഛര്‍ദിയും ക്ഷീണവും 9 മാസത്തോളവും നീണ്ടുനിന്നു…

റിസ്ക് കാറ്റഗറിയില്‍ ആയതു കൊണ്ടുതന്നെ എല്ലാമാസവും സ്കാനിംഗ് ചെയ്യാന്‍ ഡോക്ടര്‍ എന്നോട് ആവശ്യപ്പെട്ടു…ഓരോ സ്കാനിംഗ് കഴിയുമ്ബോഴും കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റും അനക്കവും ഞങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കികൊണ്ടേ ഇരുന്നു….

അങ്ങനെ maternity leave എടുത്തു 35ആം ആഴ്ച ഞാന്‍ നാട്ടിലേക്കു വന്നു…വീണ്ടും സ്കാനിങ് ചെയ്തു ഡോക്ടറെ കണ്ടപ്പോഴാണ് എത്രത്തോളം കോംപ്ലിക്കേഷന്‍സ് ആണ് എന്റെ കുഞ്ഞിനെന്ന് ഞങ്ങള്‍ മനസിലാക്കിയത്….

ഒരു നിമിഷം കൊണ്ട് എല്ലാ പ്രതീക്ഷകളും അവസാനിച്ചതു പോലെ…..അന്ന് തന്നെ അവിടെ അഡ്മിറ്റ്‌ ആയി പിറ്റേന്ന് തന്നെ ഓപ്പറേഷനിലൂടെ കുഞ്ഞിനെ എടുക്കാമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നുപോലും അറിയാത്ത ഒരു അവസ്ഥ ആയിരുന്നു….

അങ്ങനെ 2019 മെയ്‌ മാസം 21 ആം തിയ്യതി ഉച്ചക്ക് 1.03 നു ഒരു ആണ്‍കുഞ്ഞിനെ ദൈവം ഞങ്ങള്‍ക്ക് തന്നു…. അനസ്ഥേഷ്യയുടെ വേദനയിലും മയക്കത്തിലും ഒരു നോക്ക് ഞാനെന്റെ കുഞ്ഞിനെ കണ്ടു…. ഇത്ര സുന്ദരനായ ഒരു കുഞ്ഞിനെ,,ദൈവമേ നീയെനിക്കു തന്നുവല്ലോ എന്ന് ഞാന്‍ ചിന്തിച്ചു…

ശേഷം കുഞ്ഞിനെ nicu ലേക്ക് ഷിഫ്റ്റ്‌ ചെയ്തു…പിന്നീട് ഓരോ ദിവസവും ഞാന്‍ നഴ്സിങ്ങില്‍ പഠിച്ച ഓരോന്നും…blood transfusion, ventillator, suctioning, abg അങ്ങനങ്ങന്നെ പലതും

എന്റെ കുഞ്ഞില്‍ ചെയ്യുന്നത് ഞാന്‍ അറിഞ്ഞു….മൂന്നാം ദിവസം കുഞ്ഞിന് സര്‍ജറി വേണമെന്ന് പറഞ്ഞു.വീണ്ടും പ്രതീക്ഷയോടെ ഞങ്ങളതിനു സമ്മതിച്ചു. അന്ന് ഞാന്‍ അനുഭവിച്ച cesarean ന്റെ വേദന ഒന്നുമല്ലെന്നു എന്റെ കുഞ്ഞിനെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയപ്പോള്‍ ഞാന്‍ അറിഞ്ഞു..

4ആം ദിവസം അച്ചാച്ചന് ലീവ് കിട്ടി നാട്ടിലേക്കു വന്നു.ആ സമയത്ത് സര്‍ജറി കഴിഞ്ഞു കുഞ്ഞിനെ വീണ്ടും nicu ലേക്ക് മാറ്റിയിരുന്നു.വീണ്ടും പ്രതീക്ഷ തന്നുകൊണ്ട് കുഞ്ഞിന്റെ saturation improve ആവാന്‍ തുടങ്ങി…

ഒരു ചില്ലിനപ്പുറം എന്റെ കുഞ്ഞിനെ ഒന്ന് തൊടാന്‍ പോലും കഴിയാതെ ഒരു തുള്ളി പാല് പോലും കൊടുക്കാന്‍ പോലും ആവാതെ 4ദിവസം ഞാന്‍ തള്ളിനീക്കി….പക്ഷെ 5ആം ദിവസം രാവിലെ ഞങ്ങളുടെ കുഞ്ഞിനെ ദൈവം ഞങ്ങളില്‍ നിന്ന് തിരിച്ചെടുത്തു.

The Lord gave and the Lord has taken away; may the name of the Lord be praised (job1:21).

ആ വേദന പിന്നീടെന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.9 മാസം ഞാന്‍ ചുമന്ന എന്റെ കുഞ്ഞ്..ആരോഗ്യത്തോടെ നീയെനിക്കവനെ തന്നിരുന്നെങ്കില്‍… എന്തുകൊണ്ട് ഞങ്ങളോട് ഇങ്ങനെ .? അങ്ങനെ പല ചോദ്യങ്ങളും ചോദിച്ചുകൊണ്ടേ ഇരുന്നു…

അപ്പോഴെല്ലാം എന്നെ ആശ്വസിപ്പിച്ച എന്റെ അച്ചാച്ചന്‍.. ഞങ്ങളുടെ വീട്ടുകാര്‍…ഞങ്ങളുടെ സുഹൃത്തുക്കള്‍.. അച്ചന്മാര്‍…ഇടവകക്കാര്‍.. പക്ഷെ ഞാന്‍ വിചാരിക്കാത്ത പലരും എന്റെ വേദനയെ കണ്ടില്ല എന്ന് നടിച്ചതും ഒരു മറക്കാത്ത വേദനയായി എന്നോട് കൂടെയുണ്ടായിരുന്നു..

ജൂലൈ 3നു വീണ്ടും ഞാന്‍ സൗദിയിലേക്ക് പോയി… ജോലി തുടര്‍ന്നു… പല ചോദ്യങ്ങളും സഹതാപത്തോടെയുള്ള നോട്ടങ്ങളും എന്നെ നിശബ്ദയാക്കി…. വീണ്ടും ഞാന്‍, ഞങ്ങള്‍ക്ക് നഷ്ടപെട്ട കുഞ്ഞിനായി തന്നെ പ്രാര്‍ത്ഥിച്ചു….

ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നല്ല ആരോഗ്യത്തോടെ ഒരു കുഞ്ഞ് എന്നതായിരുന്നു എല്ലാവരുടെയും പ്രാര്‍ത്ഥന.. 7മാസത്തിനു ശേഷം ഞാന്‍ വീണ്ടും പ്രെഗ്നന്റ് ആയി…

ആദ്യ പ്രെഗ്നന്‍സിയുടെ എല്ലാ ടെന്‍ഷനും കൂടി വന്നു. സ്കാനിംഗ് കഴിയുമ്ബോള്‍ നോര്‍മല്‍ ആണെന്ന് കേട്ടാല്‍ പോലും ഒരു പേടിയായിരുന്നു.. അങ്ങനെ 2020 സെപ്റ്റംബര്‍ മാസം 28 നു രാവിലെ 9.25 നു ഞാന്‍ വീണ്ടും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു.

ദൈവത്തിന്റെ അത്ഭുതം എന്ന് തന്നെ പറയട്ടെ എനിക്ക് നഷ്ടപെട്ട എന്റെ കുഞ്ഞിന്റെ അതെ രൂപത്തോടും ഭാരത്തോടും കൂടെ ഞങ്ങളുടെ കുഞ്ഞിനെ പൂര്‍ണ്ണ ആരോഗ്യത്തോടെ ദൈവം തിരിച്ചുതന്നു….

ഓരോ സ്ത്രീയും ഓരോ പോരാളിയാണ്…. ഒരുപക്ഷെ എന്നേക്കാള്‍ വേദന സഹിച്ച ഒരുപാട് അമ്മമാര്‍ ഈ ലോകത്തു കാണും…

അവരോടെല്ലാം ബഹുമാനം മാത്രം…
കടന്നു പോയ വഴികളില്‍ താങ്ങും തണലുമായി നിന്ന എന്റെ മൂന്നു അമ്മമാരോടും(എന്റെ അമ്മ, എന്റെ ടീച്ചറമ്മ, എന്റെ ലിസ മമ്മി)സ്നേഹം മാത്രം…
-സനി പ്രതീഷ്-

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (4 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (4 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (5 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (5 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (5 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (5 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (5 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (7 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (7 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (7 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (7 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (7 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (7 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (7 hours ago)

Malayali Vartha Recommends