Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

ബിജെപി അവലോകനയോഗത്തിൽ നേതാക്കന്മാർ തമ്മിലടി: വി വി രാജേഷ് കള്ളക്കണക്ക് നിരത്തുന്നുവെന്ന് ആരോപണം: ഒടുവിൽ കെ സുരേന്ദ്രന്റെ ഇടപെടൽ

10 MAY 2021 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!

ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ പൊട്ടിതെറി. ജെ ആർ പത്മകുമാർ എസ് സുരേഷ് അടക്കമുള്ളവർ വിമർശനമുയർത്തി. ബിജെപിക്കുള്ളിലെ ഭിന്നതകൾ മറനീക്കി പുറത്ത് വരികയാണ്. വി വി രാജേഷ് കള്ളക്കണക്ക് നിരത്തുന്നുവെന്ന് സുരേഷ് ആരോപിക്കുക യുണ്ടായി. നടപടിയെടുക്കുമെന്ന് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ബിജെപി ജില്ലാ യോഗത്തിലാണ് നേതാക്കൾ തമ്മിലുള്ള ഭിന്നതരൂക്ഷമായി വെളിപ്പെട്ടു വന്നത്. സംസ്ഥാന ട്രഷറർ ജെ ആർ പത്മകുമാർ, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവരാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. നെടുമങ്ങാട് മണ്ഡലത്തിൽ ജെ ആർ പത്മകുമാറിന് പകരം ശോഭാ സുരേന്ദ്രനോ, വി വി രാജേഷോ ആയിരുന്നെങ്കിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമായിരുന്നെന്ന മണ്ഡലം പ്രസിഡന്റ് വിജയകുമാറിന്റെ പരാമർശമാണ് പ്രശ്നങ്ങൾക്ക് ആരംഭം കുറിച്ചത് .

മണ്ഡലം പ്രസിഡന്റിന്‌റെ വാക്കുകൾ തന്നെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ പതമകുമാർ പാർട്ടി പലയിടങ്ങളിലും നിഷ്‌ക്രിമായതിന്റെ പട്ടിക നിരത്തി. സ്ഥാനാർത്ഥിയായി എത്തിയതു മുതൽ വിജയകുമാറിന്‌റെ പെരുമാറ്റം മോശമായിരുന്നു. ബഹുഭൂരിപക്ഷം കമ്മിറ്റികളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ സ്ഥാനാർത്ഥിയായത്. മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരായ പരാതി നേതൃത്വത്തിന് എഴുതി നൽകുമെന്നും പത്മകുമാർ യോഗത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്‌റെ അറിവോടെ പത്മകുമാറിനെ അപമാനിക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.

ഇതിനിടെ വി വി രാജേഷും മുൻ പ്രസിഡന്റ് എസ് സുരേഷും തമ്മിൽ ഭിന്നത ഉടലെടുക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയ്ക്കിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെന്ന് ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു. ഇതോടെയാണ് മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ എസ് സുരേഷ് രാജേഷിനെതിരെ രംഗത്തെത്തിയത്. കള്ളക്കണക്കുകൾ പറഞ്ഞ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കരുത്. തോൽവി സംബന്ധിച്ച് ചില പ്രധാന കാര്യങ്ങൾ പറയാനുണ്ട്. സംസ്ഥാന സെക്രട്ടറിയായതിനാൽ വിശദമായി മേൽക്കമ്മറ്റിയിൽ കാര്യങ്ങൾ ബോധിപ്പിക്കുമെന്നും സുരേഷ് വ്യക്തമാക്കി. കാര്യങ്ങൾ വഷളാകുന്നത് കണ്ട സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ഉടൻ ജില്ലാ കോർ കമ്മിറ്റി വിളിച്ച് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് പറഞ്ഞ് രംഗം ശാന്തമാക്കി.

അതേസമയം മണ്ഡലങ്ങളിലെ ബിജെപി വോട്ട് ചോർച്ചയിൽ ഭാരവാഹികൾ മറുപടി പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു. വർക്കല, വാമനപുരം ഉൾപ്പെടെയുള്ള ഇടങ്ങളിൽ മുന്നണി സ്ഥാനാർത്ഥികൾക്കെതിരെ പലരും പ്രവർത്തിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്തി. അത്തരക്കാരുടെ പട്ടിക തയ്യാറാക്കാൻ നിർദേശിച്ച സുരേന്ദ്രൻ നടപടി ഉറപ്പാണെന്നും വ്യക്തമാക്കി. ബിഡിജെഎസ്, കേരള കാമരാജ് കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കെതിരെയും രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. ഇരു പാർട്ടികളും പേരിൽ മാത്രമാണുള്ളത്. ബിഡിജെഎസിന്‌റെ വോട്ട് കൂടുതലും ഇടതു മുന്നണിക്ക് പോയി. കോവളത്ത് കേരള കാമരാജ് കോൺഗ്രസ് ഒരിടത്തുപോലും സജീവമായി ഇറങ്ങിയില്ലെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ. രാജ്‌മോഹൻ കുറ്റപ്പെടുത്തി.

അതേസമയം നേമത്ത് ഉണ്ടായിരുന്ന സീറ്റ് പോലും നഷ്ടമായ അവസ്ഥയിലാണ് കേരളത്തിൽ ബിജെപി ഇപ്പോൾ ഉള്ളത്. അതിശക്തമായ പോരാട്ടം കാഴ്ചവച്ച തൃശൂരിലും പാലക്കാടും ബിജെപി പരാജയപ്പെടുന്ന കാഴ്ചയായിരുന്നു കണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (4 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (4 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (5 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (5 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (5 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (5 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (5 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (7 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (7 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (7 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (7 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (7 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (7 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (7 hours ago)

Malayali Vartha Recommends